ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം!

ജീവിതത്തെ കുറിച്ച് യാതൊരറിവും ഇല്ലാതെയാണ് നാമോരുത്തരും ഈ ഭൂമിയിൽ ജനിക്കുന്നത്. ജനിക്കുന്നതിന് മുൻപ് നാം എവിടെയായിരുന്നു എന്നോ, മരിച്ചുകഴിഞ്ഞാൽ എങ്ങോട്ടാണ് പോകുന്നത് എന്നോ നമ്മൾക്ക് അറിയില്ല.അങ്ങനെ ഒരുതരം അനിശ്ചിതത്വത്തിലൂടെയാണ് നാം കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നത്.
ഇവിടെ നമ്മൾക്ക് ചെയ്യുവാൻ സാധിക്കുന്നത് നിത്യനും നിർമ്മലനും നമ്മുടെ നിലനില്പിനാധാരവും ആനന്ദസ്വരൂപനുമായ അയ്യപ്പനെ ശരണം പ്രാപിക്കുക എന്നുള്ളതാണ്.
ഏറിയാൽ നൂറ് വയസ്സുവരെയുള്ള ആയുസ്സിൽ പകുതിയും രാത്രിയായി കടന്ന് പോകുന്നു. പിന്നീടുള്ള പകുതിയിൽ നിന്നും ബാല്യവും വാർദ്ധക്യവും കുറച്ചുകഴിഞ്ഞാൽ, യൗവ്വന കാലം മാത്രമാണ് തന്റെ സ്വാതന്ത്ര്യത്തിൽ ഒരു മനുഷ്യന് ഉള്ളത്. എന്നാൽ ഈ കാലഘട്ടം, സംസാരചക്രത്തിലെ സുഖദുഃഖങ്ങളിൽ പെട്ട് തിരക്കിട്ട് കഴിഞ്ഞുപോകുന്നു. വളരെ ദുർലഭമായി കിട്ടുന്ന മനുഷ്യജന്മത്തിൽ അയ്യപ്പചിന്തയും തത്വവിചാരവും കൊണ്ട് സദ്‌വാസനകളെ വളർത്തി ആന്തരികസ്വാതന്ത്ര്യം അഥവാ മോക്ഷം സമ്പാദിക്കുവാനുള്ള വിവേകം നേടുന്നവരാണ് സുകൃതികൾ. ഈയൊരു ലക്ഷ്യത്തിലേക്കുള്ള മാർഗമായിട്ടാണ് അയ്യപ്പ തത്വദർശനവും ശബരിമല വ്രതചര്യകളും നമ്മുടെ പൂർവികരായ ഋഷീശ്വരന്മാർ വിഭാവന ചെയ്തത്. കഥകൾക്കും ആചാരങ്ങൾക്കും ഒപ്പം അതിന്റെ പിറകിലുള്ള തത്വങ്ങൾ മനസിലാക്കി സമർപ്പണ ഭാവത്തോട് കൂടി ആചരിക്കുമ്പോൾ സർവ്വേശ്വരനായ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഭക്തർക്ക് ലഭ്യമാകും.

“ഏറിയാൽ നൂറിലൊതുങ്ങും ഒരായുസ്സിൽ
പാതിയും രാത്രിയായ് പോയ് മറയും
പിന്നേടമമ്പതിൽ രണ്ട് ചതുരങ്ങൾ
ബാല്യ വാർദ്ധക്യങ്ങൾക്കുമായി മാറും
ശേഷിച്ചൊരായുസ്സോ കാൽനൂറ്റാണ്ടുള്ളതിൽ
യൗവ്വനത്തള്ളലാൽ വേലിയേറ്റം
നക്ര ചക്രങ്ങളും ചീറ്റും തിരകളും
ഏറ്റം തിമർക്കും ഒരാഴിപോലെ
മാനവജീവിതം മായയിൽ മുങ്ങുന്നതോ
-ർത്തുവസിക്കുമോ മാനവരേ?
മാലുകൾ മാറ്റുവാൻ മംഗളശ്രീ ആളാൻ
മാനവർ ശാസ്താവിൻ സേവ ചെയ്യൂ !! ”

ഭഗവദ് തത്വങ്ങൾ അറിയാനുള്ള മാർഗ്ഗം ആണ്അയ്യപ്പ ഭാഗവതം കാട്ടി തരുന്നത്. ഈരേഴു 14 കാണ്ഡങ്ങളിലായി അയ്യപ്പദർശനങ്ങൾ ലളിതമായും വ്യക്തമായും പ്രതിപാദിച്ചിരിക്കുന്നു. ഭാഗവതം എന്ന വാക്കിന് നമ്മുടെ ഋഷീശ്വരന്മാർ മറ്റൊരു മനോഹരമായ അർത്ഥവ്യാഖ്യാനം ചെയ്തിട്ടുണ്ട്.
ഭാ” എന്നാൽ ഭാസിക്കുന്നത് അഥവാ പ്രകാശിക്കുന്നത് എന്നർത്ഥം. അതായത് പരമാർത്ഥസ്വരൂപം, ഈശ്വരൻ!
” എന്ന അക്ഷരം അറിയുക, പോവുക തുടങ്ങിയ അർത്ഥങ്ങൾ സൂചിപ്പിക്കുന്നു. അതായത് നമ്മുക്ക് ഈശ്വര സന്നിധിയിൽ എത്തണം.നമ്മുക്കും ഭഗവാനും ഇടയിൽ എന്താണ് തടസ്സമായിട്ടുള്ളത്? സംസാര സാഗരം – നാം ചിന്തകളിലും പ്രവർത്തനങ്ങളിലും മുഴുകുമ്പോൾ പലപ്പോഴും ഭഗവാനെ മറന്നു പോകുന്നു. ആ മറവിയിൽ നിന്ന് കര കയറുവാൻ അഥവാ ആ സാഗരത്തെ തരണം ചെയ്യുവാൻ നമ്മുക്ക് ഒരു ഉപാധി/തോണി വേണം. ഇതിനെ “തരണി” എന്ന് പറയുന്നു. ആ തോണി ശ്രേഷ്ഠം – വരപ്രദം ആയിരിക്കണം. അതായത് ബലമുള്ളത് ആയിരിക്കണം. “വ” എന്ന അക്ഷരം ആ ബലത്തെ അഥവാ വരത്തെ സൂചിപ്പിക്കുന്നു.
ഭാ” – ഭഗവാൻ
” – അറിയുക
” – തരണി
അങ്ങിനെ നോക്കുമ്പോൾ “ഭാഗവതം” എന്നാൽ “ഭഗവാന്റെ സന്നിധിയിലേക്ക് നമ്മെ എത്തിക്കുന്ന ശ്രേഷ്ഠമായ തോണി” എന്നാകുന്നു അർത്ഥം.

പൊന്നമ്പലവും മകരജ്യോതിയും

പൊന്നമ്പലവും മകരജ്യോതിയും

പൊന്നമ്പലവും മകരജ്യോതിയും നമ്മുടെയെല്ലാം ഹൃദയത്തിൽ ചേർന്ന് നിൽക്കുന്ന ഒരു ശരണമന്ത്രമാണ് "പൊന്നമ്പലവാസനേ ശരണമയ്യപ്പ" എന്നുള്ള മന്ത്രം. ശബരിമല...

read more
ഗരുഡൻ ഐതീഹ്യം

ഗരുഡൻ ഐതീഹ്യം

ഗരുഡൻ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിലുള്ള ഐതീഹ്യം മണികണ്ഠകുമാരന്റെ സാന്നിധ്യത്തിനാൽ പന്തളത്തു കൊട്ടാരം ഐശ്വര്യസമ്പുഷ്ടമായി. എന്നാൽ അവിടുത്തെ...

read more
പമ്പാ സദ്യയുടെ ഐതീഹ്യo

പമ്പാ സദ്യയുടെ ഐതീഹ്യo

പമ്പാ സദ്യയുടെ ഐതീഹ്യo ബ്രഹ്മാണ്ഡപുരാണത്തിൽ ലളിതോപാഖ്യാനം എന്ന ഭാഗത്ത്‌, സത്യയുഗത്തിൽ നടന്ന ശാസ്‌താവതാരത്തെ- ലോകഹിതത്തിനായി ശ്രീഭൂതനാഥൻ അവതരിച്ച കഥ...

read more
ഭഗവദ് നാമകരണം

ഭഗവദ് നാമകരണം

ഭഗവദ് നാമകരണം- അയ്യപ്പ സ്വാമിയുടെ പ്രധാനപ്പെട്ട നാല് നാമങ്ങൾ കലിയുഗവരദനായ അയ്യപ്പസ്വാമിയിൽ ഭക്തിയുണ്ടാവുക എന്നത് തന്നെ മനുഷ്യ ജന്മത്തിന്റെ പരമലാഭം....

read more
പാലാഴി മഥനം

പാലാഴി മഥനം

പാലാഴി മഥനം പാലാഴി മഥനം നമ്മളെല്ലാവരും കേട്ടിട്ടുള്ള കഥയാണ്. സമുദ്രമഥനത്തിൽ കൂടി കടഞ്ഞെടുത്ത അമൃത് ഭക്ഷിച്ചാൽ ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം...

read more
പതിനെട്ടാം പടിയുടെ തത്വം

പതിനെട്ടാം പടിയുടെ തത്വം

പതിനെട്ടാം പടിയുടെ തത്വം ഏകത്വവും അനശ്വരതയും കാട്ടിതരുന്ന അദ്വൈത ബോധത്തിലേക്ക് ഓരോ ഭക്തനേയും ഉയർത്തുന്ന മഹത് ദർശനമാണ് അയ്യപ്പദർശനം! ദൃശ്യമായ...

read more
എന്താണ് ധർമം?

എന്താണ് ധർമം?

എന്താണ് ധർമം? ശ്രദ്ധയും ഭക്തിയും മനഃശുദ്ധിയും ഒരു വ്യക്തിയിൽ ഒത്തുചേരുമ്പോൾ, തന്നെ നിലനിർത്തുന്ന ഈശ്വരീയ ശക്തിയെ തിരിച്ചറിയുവാൻ ആ വ്യക്തി...

read more

Get it Now!

1/8 ഡെമി സൈസ്

564 പേജുകൾ – ഹാർഡ് ബൗണ്ട്