ശ്രീഭൂതനാഥഗീത
ശ്രീ ഭൂതനാഥ സ്വാമിയുടെ ജന്മ രഹസ്യവും മഹത്വവും അഗസ്ത്യ മഹർഷിയിൽ നിന്നും അറിഞ്ഞ രാജശേഖര രാജന്റെ മനസ്സ് സമ്മിശ്രവികാരങ്ങളാൽ വിങ്ങി. പുത്രനെന്നുള്ള വാത്സല്യവും, ഈശ്വരനെന്നുള്ള ഭക്തിയും, ഇത്രയും കാലം തന്റെ അടുത്ത് ഉണ്ടായിട്ടും ആ താരക ബ്രഹ്മത്തിനെ തിരിച്ചറിയാതെ പുത്രനെന്ന ഭാവത്തിൽ കണ്ടല്ലോ എന്ന ഖേദവും എന്നാൽ, തനിക്കു പുത്രനായി ഈശ്വരൻ വന്ന് അവതരിച്ചല്ലോ എന്ന സന്തോഷവും രാജാവിന്റെ ഹൃദയത്തിൽ അലയടിച്ചു
ഇത്രയും കാലം പുത്രനായി താൻ കണ്ടിരുന്ന കുമാരൻ, സാക്ഷാൽ ഈശ്വരൻ തന്നെ എന്ന് തിരിച്ചറിഞ്ഞ രാജശേഖര രാജൻ, സംസാരസാഗരത്തിൽ നിന്നും തന്നെ കരകയറ്റി അനുഗ്രഹിക്കണം എന്ന് മണികണ്ഠകുമാരനോട് പ്രാർഥിച്ചു.
രാജാവിന്റെ ഭക്തിയിൽ സംപ്രീതനായ കുമാരൻ, സംസാര സാഗരത്തിനെ കടക്കുവാൻ ഏതൊരു വ്യക്തിയേയും പ്രാപ്തമാക്കുന്ന വേദാന്തരഹസ്യങ്ങൾ പിതാവിന് നൽകി. മണികണ്ഠ കുമാരൻ സ്വന്തം അച്ഛന് നൽകിയ ഉപദേശങ്ങൾ ശ്രീഭൂതനാഥ ഗീതയായി, ശ്രീമദ് അയ്യപ്പഭാഗവതത്തിൽ കൂടി നമ്മുക്കും നൽകപ്പെട്ടിരിക്കുന്നു. അയ്യപ്പ സ്വാമി പിതാവിന് നൽകിയ ഉപദേശങ്ങൾ തുടർന്ന് കാണാം.
ഭഗവാൻ പറഞ്ഞു, നമ്മുടെ മനസ്സ് എപ്പോഴും ചുറ്റും കാണുന്ന വിഷയങ്ങളിൽ അതായത് ഭൗതിക വിഷയങ്ങളിൽ വ്യാപരിക്കുന്നു. ലൗകിക വസ്തുക്കളിലും ചിന്തകളിലും മുഴുകി കഴിയുമ്പോൾ ഇഷ്ടമുള്ള കാര്യങ്ങളോടും വ്യക്തികളോടും വസ്തുക്കളോടും താല്പര്യവും സ്നേഹവും ബന്ധവും നമ്മുക്ക് തോന്നുന്നു.എന്നാൽ, ഇഷ്ടമില്ലാത്തവയോട് ഒരു തരം താല്പര്യക്കുറവും ചിലപ്പോൾ ദേഷ്യഭാവവും നാം മനസ്സിൽ കൊണ്ട് നടക്കുന്നു. മനസ്സിന്റെ ഈ രണ്ട് സ്വഭാവ സവിശേഷതയാണ് രാഗവും ദ്വേഷവും. അതുപോലെ തന്നെ നാം ചെയ്യുന്ന പ്രവൃത്തികൾ നമ്മുടെ കഴിവുകൾ മൂലം നടക്കുന്നു എന്ന അഭിമാനവും നമ്മുടെ പ്രവൃത്തികൾക്ക് ഫലം ഇന്ന ഇന്ന രൂപത്തിൽ കിട്ടണം എന്ന വ്യാകുലതയും മനസ്സിൽ ഉണ്ടാവുന്നു. ഈശ്വരനെ മറന്ന് ഇത്തരം ചിന്തകളിൽ മാത്രം മുഴുകുന്ന മനസ്സ് സദാ ചഞ്ചലവും വ്യാകുലവും ആയി, കർമ്മങ്ങളിൽ നിന്നും കർമ്മങ്ങളിലേക്ക് ഓടി കൊണ്ടിരിക്കുന്നു.
കർമ്മവും കർമ്മഫലങ്ങളും ആവർത്തിക്കുമ്പോൾ അവ നിവർത്തിക്കുവാനായി വീണ്ടും വീണ്ടും ജന്മങ്ങൾ എടുക്കേണ്ടി വരുന്നു.
ഭക്ഷണം കഴിക്കാതെ വിശപ്പടക്കുവാൻ സാധ്യമല്ല. അതുപോലെ തന്നെ കർമ്മവാസനകൾ ഉള്ളിടത്തോളം കാലം ജന്മങ്ങൾ എടുത്തേ പറ്റു. കർമ്മനാശം സംഭവിക്കുമ്പോൾ അതായത് കർമ്മങ്ങൾ ഒടുങ്ങുമ്പോൾ ജനനമരണ ചക്രവും അവസാനിക്കുന്നു.
ഈശ്വര ബുദ്ധി നിലനിർത്തി, ഭഗവാനിൽ മനസ്സ് അർപ്പിച്ചു്, ധർമ്മത്തിലൂന്നി ഫലകാംക്ഷ കൂടാതെ പ്രവൃത്തികൾ ചെയ്യുമ്പോൾ, ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്നതെല്ലാം ഈശ്വരന്റെ ഇച്ഛയാണെന്നും കാണുന്നതെല്ലാം ഈശ്വരാംശമാണെന്നും നമ്മുക്ക് ബോധ്യം വരുന്നു. നിർമ്മല ബ്രഹ്മത്തിൽ മനസ്സ് ഏകാഗ്രമാക്കി നിർത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമ്പോൾ കർമ്മങ്ങൾ അടങ്ങി, സംസാരസാഗരത്തിൽ നിന്നും മുക്തി നേടുവാൻ നാം പ്രാപ്തരാക്കുന്നു.
ശർക്കരയുടെ മാധുര്യം അതിന്റെ സ്വാഭാവമാണ്. ശർക്കരയും അതിന്റെ മധുരവും രണ്ടായി നിർവചിക്കാൻ സാധ്യമല്ല. എങ്ങിനെയാണോ ശർക്കരയും അതിന്റെ മധുരവും ഒന്നായി ഇരിക്കുന്നത്, അതുപോലെ നമ്മുടെ മനസ്സ് ബ്രഹ്മത്തിൽ , ഭഗവത് ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ കർമ്മങ്ങൾ എല്ലാം നിഷ്കാമമായി തീരുകയും കർമ്മ നാശവും അതിലൂടെ ജനനമരണ ചക്രത്തിൽ നിന്ന് മുക്തിയും ലഭിക്കും.
ജന്മികൾ ജന്മം വിനാ സുഖിച്ചു് വസിക്കുമേ
ചിത്തം നിത്യബ്രഹ്മത്തിൽ ഒട്ടീടുമ്പോൾ
കർമ്മങ്ങൾ ഒടുങ്ങീടും ജന്മവും തീർന്നീടുമേ “
പൊന്നമ്പലവും മകരജ്യോതിയും
പൊന്നമ്പലവും മകരജ്യോതിയും നമ്മുടെയെല്ലാം ഹൃദയത്തിൽ ചേർന്ന് നിൽക്കുന്ന ഒരു ശരണമന്ത്രമാണ് "പൊന്നമ്പലവാസനേ ശരണമയ്യപ്പ" എന്നുള്ള മന്ത്രം. ശബരിമല...
ഗരുഡൻ ഐതീഹ്യം
ഗരുഡൻ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിലുള്ള ഐതീഹ്യം മണികണ്ഠകുമാരന്റെ സാന്നിധ്യത്തിനാൽ പന്തളത്തു കൊട്ടാരം ഐശ്വര്യസമ്പുഷ്ടമായി. എന്നാൽ അവിടുത്തെ...
പമ്പാ സദ്യയുടെ ഐതീഹ്യo
പമ്പാ സദ്യയുടെ ഐതീഹ്യo ബ്രഹ്മാണ്ഡപുരാണത്തിൽ ലളിതോപാഖ്യാനം എന്ന ഭാഗത്ത്, സത്യയുഗത്തിൽ നടന്ന ശാസ്‌താവതാരത്തെ- ലോകഹിതത്തിനായി ശ്രീഭൂതനാഥൻ അവതരിച്ച കഥ...
ഭഗവദ് നാമകരണം
ഭഗവദ് നാമകരണം- അയ്യപ്പ സ്വാമിയുടെ പ്രധാനപ്പെട്ട നാല് നാമങ്ങൾ കലിയുഗവരദനായ അയ്യപ്പസ്വാമിയിൽ ഭക്തിയുണ്ടാവുക എന്നത് തന്നെ മനുഷ്യ ജന്മത്തിന്റെ പരമലാഭം....
പാലാഴി മഥനം
പാലാഴി മഥനം പാലാഴി മഥനം നമ്മളെല്ലാവരും കേട്ടിട്ടുള്ള കഥയാണ്. സമുദ്രമഥനത്തിൽ കൂടി കടഞ്ഞെടുത്ത അമൃത് ഭക്ഷിച്ചാൽ ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം...
പതിനെട്ടാം പടിയുടെ തത്വം
പതിനെട്ടാം പടിയുടെ തത്വം ഏകത്വവും അനശ്വരതയും കാട്ടിതരുന്ന അദ്വൈത ബോധത്തിലേക്ക് ഓരോ ഭക്തനേയും ഉയർത്തുന്ന മഹത് ദർശനമാണ് അയ്യപ്പദർശനം! ദൃശ്യമായ...
എന്താണ് ധർമം?
എന്താണ് ധർമം? ശ്രദ്ധയും ഭക്തിയും മനഃശുദ്ധിയും ഒരു വ്യക്തിയിൽ ഒത്തുചേരുമ്പോൾ, തന്നെ നിലനിർത്തുന്ന ഈശ്വരീയ ശക്തിയെ തിരിച്ചറിയുവാൻ ആ വ്യക്തി...
Get it Now!
1/8 ഡെമി സൈസ്
564 പേജുകൾ – ഹാർഡ് ബൗണ്ട്