അയ്യപ്പ ഭാഗവതം നവമകാണ്ഡം – ശബരിമല ദർശന വിധികൾ

മണ്ഡല വ്രതചര്യയിലൂടെ പഞ്ച മഹായജ്ഞം അനുശാസിക്കപ്പെടുന്നു!!
പരമമായ ഭക്തിയോടെ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ ഭക്തനിൽ വിവേകം ഉദിക്കുന്നു. സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ആത്മശക്തിയാണ് അയ്യപ്പൻ എന്ന് ഗ്രഹിക്കുന്ന ഉത്തമ ഭക്തൻ, അയ്യപ്പൻ തന്നെ ആയിത്തീരുന്നു.
ഒരു ഗൃഹസ്ഥാശ്രമി തനിക്കും തന്റെ കുടുംബത്തിന്റെയും ഐശ്വര്യത്തിനായി നിത്യവും അനുവർത്തിക്കേണ്ട അഞ്ചു കാര്യങ്ങൾ ആണ് പഞ്ചയജ്ഞങ്ങൾ. ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, ഭൂതയജ്ഞം, മനുഷ്യ യജ്ഞം എന്നിവയാണ് പഞ്ചയജ്ഞങ്ങൾ. അഭ്യാസം കൊണ്ട് മാത്രമേ ഏതു കാര്യങ്ങളും സ്വായത്തമാക്കാൻ നമ്മുക്ക് സാധിക്കു ! 41 ദിവസം നിഷ്ഠയോടെ പഞ്ചയജ്ഞങ്ങൾ ആചരിക്കുമ്പോൾ പിന്നീടു വരുന്ന ദിവസങ്ങളിലും അപ്രകാരം തന്നെ ജീവിക്കാൻ നമുക്ക് പ്രേരണയുണ്ടാകും.
ശബരിമല ദർശനത്തിനായി ഗുരുസ്വാമിയിൽ നിന്നും “മാല” സ്വീകരിച്ചു് ധരിച്ച അയ്യപ്പ ഭക്തൻ ബ്രഹ്മചര്യാവ്രതം പാലിക്കുന്നു. ഏകാഗ്രമായ മനസ്സോടെ ഭഗവാനിൽ മനസ്സർപ്പിക്കാൻ ബ്രഹ്മചര്യാവ്രതം ഒരുവനെ പ്രാപ്തനാക്കുന്നു. നിത്യവും പ്രഭാതത്തിൽ ഉണർന്ന്, കുളിച്ചു ശുദ്ധനായി ശരണം വിളിക്കണം. നവാക്ഷരി മന്ത്രമായ “സ്വാമിയേ ശരണം അയ്യപ്പ” ജപത്തിലൂടെ ഭക്തന് മന്ത്ര സിദ്ധി കൈവരുന്നു. ഭഗവാനിൽ മനസ്സുറപ്പിച്ചു ജപം ചെയ്യുന്നതിലൂടെ ബ്രഹ്മയജ്ഞവും , ദേവയജ്ഞവും സാധ്യമാകുന്നു.

“അന്യരെ കാണും നേരം വന്ദ്യരായ് നമിക്കേണം,
സർവ്വ ഭൂതങ്ങൾക്കുള്ളിൽ എന്നെയും കണ്ടീടേണം
അന്നദാനാദിയായ ദാനങ്ങൾ പാലിക്കേണം “
ഗുരുവിനെയും മാതാപിതാക്കളെയും ബഹുമാനിക്കണം. മറ്റുള്ളവരിൽ ഭഗവാനെ ദർശിക്കുമ്പോൾ സമഭാവനയുണ്ടാവുന്നു.ഏവരേയും ബഹുമാനിക്കാനും ആദരിക്കാനും ഇത് നമ്മെ പ്രാപ്‌തരാക്കുന്നു. ദാനങ്ങൾ ചെയ്യുമ്പോൾ ത്യാഗ സന്നദ്ധത ഉണ്ടാവുന്നു. സകല ചരാചരങ്ങളിലും അയ്യപ്പനെ കാണുമ്പോൾ പ്രകൃതിയിലുള്ള എന്തിനേയും, പക്ഷി മൃഗാദികളെയും വൃക്ഷലതാദികളെയും സംരക്ഷിക്കാനും പരിപാലിക്കാനും നമ്മുടെ മനസ്സ് പ്രേരിതമാകുന്നു. അങ്ങിനെ പിതൃയജ്ഞവും മനുഷ്യയജ്ഞവും ഭൂതയജ്ഞം ചെയ്യുവാനുള്ള പ്രേരണ ഭക്തനുണ്ടാകുന്നു.
സത്യമാർഗത്തിൽ കൂടി സഞ്ചരിക്കേണ്ടവരാണ് അയ്യപ്പഭക്തന്മാർ. 41 ദിവസത്തെ തയ്യാറെടുപ്പുകൾ മനസ്സിനെ വ്രതചര്യയിൽ കൂടി ഉയർത്തി ചിന്തകൾ കൊണ്ടോ,വാക്കുകൾ കൊണ്ടോ, പ്രവൃത്തികൾ കൊണ്ടോ ആരെയും ഉപദ്രവിക്കാതെ പ്രകൃതി പ്രതിഭാസങ്ങൾ എല്ലാം അയ്യപ്പന്റെ ആവിഷ്ക്കാരങ്ങൾ എന്ന ഐക്യബോധം തൻ്റെ ഉള്ളിൽ ഉറപ്പിക്കാൻ ഭക്തനെ പ്രാപ്‌തനാക്കുന്നു. അവ പൂർത്തിയായി ഭഗവദ് സന്നിധിയിൽ എത്തുമ്പോൾ “ഞാനും നീയും” അതായത് “ഭഗവാനും ഭക്തനും” ഒന്നാണെന്ന സത്യം ഭക്തന് മുൻപിൽ തെളിയുന്നു.
പൊന്നമ്പലവും മകരജ്യോതിയും

പൊന്നമ്പലവും മകരജ്യോതിയും

പൊന്നമ്പലവും മകരജ്യോതിയും നമ്മുടെയെല്ലാം ഹൃദയത്തിൽ ചേർന്ന് നിൽക്കുന്ന ഒരു ശരണമന്ത്രമാണ് "പൊന്നമ്പലവാസനേ ശരണമയ്യപ്പ" എന്നുള്ള മന്ത്രം. ശബരിമല...

read more
ഗരുഡൻ ഐതീഹ്യം

ഗരുഡൻ ഐതീഹ്യം

ഗരുഡൻ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിലുള്ള ഐതീഹ്യം മണികണ്ഠകുമാരന്റെ സാന്നിധ്യത്തിനാൽ പന്തളത്തു കൊട്ടാരം ഐശ്വര്യസമ്പുഷ്ടമായി. എന്നാൽ അവിടുത്തെ...

read more
പമ്പാ സദ്യയുടെ ഐതീഹ്യo

പമ്പാ സദ്യയുടെ ഐതീഹ്യo

പമ്പാ സദ്യയുടെ ഐതീഹ്യo ബ്രഹ്മാണ്ഡപുരാണത്തിൽ ലളിതോപാഖ്യാനം എന്ന ഭാഗത്ത്‌, സത്യയുഗത്തിൽ നടന്ന ശാസ്‌താവതാരത്തെ- ലോകഹിതത്തിനായി ശ്രീഭൂതനാഥൻ അവതരിച്ച കഥ...

read more
ഭഗവദ് നാമകരണം

ഭഗവദ് നാമകരണം

ഭഗവദ് നാമകരണം- അയ്യപ്പ സ്വാമിയുടെ പ്രധാനപ്പെട്ട നാല് നാമങ്ങൾ കലിയുഗവരദനായ അയ്യപ്പസ്വാമിയിൽ ഭക്തിയുണ്ടാവുക എന്നത് തന്നെ മനുഷ്യ ജന്മത്തിന്റെ പരമലാഭം....

read more
പാലാഴി മഥനം

പാലാഴി മഥനം

പാലാഴി മഥനം പാലാഴി മഥനം നമ്മളെല്ലാവരും കേട്ടിട്ടുള്ള കഥയാണ്. സമുദ്രമഥനത്തിൽ കൂടി കടഞ്ഞെടുത്ത അമൃത് ഭക്ഷിച്ചാൽ ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം...

read more
പതിനെട്ടാം പടിയുടെ തത്വം

പതിനെട്ടാം പടിയുടെ തത്വം

പതിനെട്ടാം പടിയുടെ തത്വം ഏകത്വവും അനശ്വരതയും കാട്ടിതരുന്ന അദ്വൈത ബോധത്തിലേക്ക് ഓരോ ഭക്തനേയും ഉയർത്തുന്ന മഹത് ദർശനമാണ് അയ്യപ്പദർശനം! ദൃശ്യമായ...

read more
എന്താണ് ധർമം?

എന്താണ് ധർമം?

എന്താണ് ധർമം? ശ്രദ്ധയും ഭക്തിയും മനഃശുദ്ധിയും ഒരു വ്യക്തിയിൽ ഒത്തുചേരുമ്പോൾ, തന്നെ നിലനിർത്തുന്ന ഈശ്വരീയ ശക്തിയെ തിരിച്ചറിയുവാൻ ആ വ്യക്തി...

read more

Get it Now!

1/8 ഡെമി സൈസ്

564 പേജുകൾ – ഹാർഡ് ബൗണ്ട്