സ്ഥലനാമങ്ങളുടെ ഐതീഹ്യവും മാഹാത്മ്യവും

ശങ്കരനാരായണ സുതനായ മണികണ്ഠന്റെ താണ്ഡവം കാണുവാൻ എത്തിച്ചേർന്ന മഹാദേവൻ തന്റെ വാഹനമായ നന്ദികേശ്വരനെ ബന്ധിച്ച സ്ഥലമാണ് “കാളകെട്ടി” എന്ന നാമത്തിൽ പിന്നീട് അറിയപ്പെട്ടത് . വാഹനമായ കാളയെ മഹാദേവൻ ബന്ധിച്ചു എന്ന് പറയുമ്പോൾ, അത് വെറുമൊരു കഥയായി കാണാതെ അതിനു പിന്നിലുള്ള തത്വം അറിയേണ്ടതുണ്ട്. ഭാരതീയ ആദ്ധ്യാത്മിക ശാസ്ത്രങ്ങളിൽ, വൃഷഭം പ്രതിനിധാനം ചെയ്യുന്നത് ധർമ്മത്തിനെയാണ്. നന്ദികേശ്വരനെ ബന്ധിച്ചു നിർത്തിയതിലൂടെ ധർമ്മത്തിനെ ഉറപ്പിക്കുന്നു ഭഗവാൻ. എവിടെ ധർമ്മമുണ്ടോ അവിടെ മാത്രമേ വിജയം ഉണ്ടാവുകയുള്ളു. കാളകെട്ടി എന്ന നാമം ശ്രവിക്കുമ്പോഴോ ആ ക്ഷേത്രസങ്കേതത്തിൽ പോയി ദർശനം നടത്തുമ്പോഴോ , ധർമ്മത്തിൽ ഊന്നിയുള്ളൊരു ജീവിതമായിരിക്കും നാം നയിക്കുക എന്നതായിരിക്കണം നമ്മുടെ നിശ്ചയം.
മഹിഷിക്ക് മോക്ഷം നൽകി, ഇനി മഹിഷിയുടെ ഉഗ്രമായ ശരീരം മറവ് ചെയ്യണമെന്നും അല്ലായ്കിൽ ആ ശരീരം പോലും ലോകത്തിനു കൂടുതൽ ദോഷങ്ങൾ ഉണ്ടാക്കും എന്ന് ബ്രഹ്മദേവൻ മണികണ്ഠനോട് അറിയിച്ചു. അതിനാൽ ആ ശരീരം പ്രസ്തരങ്ങൾ (കല്ലുകൾ) ഇട്ടു മൂടണം. മണികണ്ഠദേവൻ ആ ശരീരം അഴുതാനദിയുടെ മറുകരയിലേക്ക് എടുത്തു എറിഞ്ഞു. അപ്പോൾ ഭൂതഗണങ്ങൾ പ്രസ്തരങ്ങൾ ഇട്ടു ആ ശരീരം മൂടി. അങ്ങിനെയുണ്ടായ മേടാണ് ഇന്ന് കല്ലിടും കുന്ന് (പ്രസ്‌തര ഗിരി)എന്നറിയപ്പെടുന്നത്. പ്രസ്തരഗിരിയെ പാലിക്കുവാൻ വാപരൻ എന്ന ശിവഭൂതഗണത്തെ മണികണ്ഠൻ നിയോഗിച്ചു.
മണ്ഡല വ്രതം നോറ്റ് ശബരിമല ദർശനത്തിനു പോകുന്ന അയ്യപ്പഭക്തർ അഴുതയിൽ നിന്നും കല്ലെടുത്ത്‌ കൊണ്ടുപോയി കല്ലിടും കുന്നിൽ ഇടുന്നത് ഇന്നും പതിവുണ്ടല്ലോ! നമ്മുടെ എല്ലാം മനസ്സിൽ ശുഭവാസനകളും അതോടൊപ്പം തന്നെ പല ജന്മങ്ങളിൽ ആയി നാം ആർജിച്ച ഭോഗവാസനകളും ഉണ്ട്. നാമജപത്തിലൂടെയും ആചാരാനുഷ്ഠാങ്ങളിലൂടെയും സർവ്വോപരി ഈശ്വരാനുഗ്രഹത്തിലൂടെയും ഇത്തരം ഭോഗവാസനകളെ ദൂരെയകറ്റി മനഃശുദ്ധി കൈവരിക്കുവാൻ ഭഗവാൻ നമ്മെ അനുഗ്രഹിക്കുന്നു. അഴുതയിൽ മുങ്ങി കല്ലെടുത്ത് കല്ലിടും കുന്നിൽ നിക്ഷേപിക്കുമ്പോൾ, അയ്യപ്പവ്രതാനുഷ്ഠാനത്തിലൂടെ ആർജിച്ചെടുത്ത മനഃശക്തിയാൽ ഭോഗവാസനകളെ ദൂരെയകറ്റുന്നു എന്നാണ് സങ്കല്പം.
ഭൂമിയിൽ മഹിഷി പതിച്ചശേഷം, ഭഗവാൻ നർത്തനം ചെയ്ത, അഥവാ മഹിഷിയുടെ അഹങ്കാരത്തിനെ നശിപ്പിച്ച സ്ഥലമാണ് എരുമേലി എന്ന് വിഖ്യാതമായത്. “താൻ” എന്ന അഹങ്കാരം മാറി, ഈശ്വരനിലാണ് തന്റെ നിലനിൽപ്പ് എന്ന് തിരിച്ചറിവ് അയ്യപ്പതത്വങ്ങൾ നമ്മുക്ക് പകർന്ന് തരുന്നു. അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകനായി ശബരിമല തിരുസന്നിധാനത്തിൽ വാണരുളുന്ന അയ്യപ്പസ്വാമി ഏവരേയും അനുഗ്രഹിക്കട്ടെ!

പൊന്നമ്പലവും മകരജ്യോതിയും

പൊന്നമ്പലവും മകരജ്യോതിയും

പൊന്നമ്പലവും മകരജ്യോതിയും നമ്മുടെയെല്ലാം ഹൃദയത്തിൽ ചേർന്ന് നിൽക്കുന്ന ഒരു ശരണമന്ത്രമാണ് "പൊന്നമ്പലവാസനേ ശരണമയ്യപ്പ" എന്നുള്ള മന്ത്രം. ശബരിമല...

read more
ഗരുഡൻ ഐതീഹ്യം

ഗരുഡൻ ഐതീഹ്യം

ഗരുഡൻ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിലുള്ള ഐതീഹ്യം മണികണ്ഠകുമാരന്റെ സാന്നിധ്യത്തിനാൽ പന്തളത്തു കൊട്ടാരം ഐശ്വര്യസമ്പുഷ്ടമായി. എന്നാൽ അവിടുത്തെ...

read more
പമ്പാ സദ്യയുടെ ഐതീഹ്യo

പമ്പാ സദ്യയുടെ ഐതീഹ്യo

പമ്പാ സദ്യയുടെ ഐതീഹ്യo ബ്രഹ്മാണ്ഡപുരാണത്തിൽ ലളിതോപാഖ്യാനം എന്ന ഭാഗത്ത്‌, സത്യയുഗത്തിൽ നടന്ന ശാസ്‌താവതാരത്തെ- ലോകഹിതത്തിനായി ശ്രീഭൂതനാഥൻ അവതരിച്ച കഥ...

read more
ഭഗവദ് നാമകരണം

ഭഗവദ് നാമകരണം

ഭഗവദ് നാമകരണം- അയ്യപ്പ സ്വാമിയുടെ പ്രധാനപ്പെട്ട നാല് നാമങ്ങൾ കലിയുഗവരദനായ അയ്യപ്പസ്വാമിയിൽ ഭക്തിയുണ്ടാവുക എന്നത് തന്നെ മനുഷ്യ ജന്മത്തിന്റെ പരമലാഭം....

read more
പാലാഴി മഥനം

പാലാഴി മഥനം

പാലാഴി മഥനം പാലാഴി മഥനം നമ്മളെല്ലാവരും കേട്ടിട്ടുള്ള കഥയാണ്. സമുദ്രമഥനത്തിൽ കൂടി കടഞ്ഞെടുത്ത അമൃത് ഭക്ഷിച്ചാൽ ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം...

read more
പതിനെട്ടാം പടിയുടെ തത്വം

പതിനെട്ടാം പടിയുടെ തത്വം

പതിനെട്ടാം പടിയുടെ തത്വം ഏകത്വവും അനശ്വരതയും കാട്ടിതരുന്ന അദ്വൈത ബോധത്തിലേക്ക് ഓരോ ഭക്തനേയും ഉയർത്തുന്ന മഹത് ദർശനമാണ് അയ്യപ്പദർശനം! ദൃശ്യമായ...

read more
എന്താണ് ധർമം?

എന്താണ് ധർമം?

എന്താണ് ധർമം? ശ്രദ്ധയും ഭക്തിയും മനഃശുദ്ധിയും ഒരു വ്യക്തിയിൽ ഒത്തുചേരുമ്പോൾ, തന്നെ നിലനിർത്തുന്ന ഈശ്വരീയ ശക്തിയെ തിരിച്ചറിയുവാൻ ആ വ്യക്തി...

read more

Get it Now!

1/8 ഡെമി സൈസ്

564 പേജുകൾ – ഹാർഡ് ബൗണ്ട്