പൊന്നമ്പലവും മകരജ്യോതിയും

നമ്മുടെയെല്ലാം ഹൃദയത്തിൽ ചേർന്ന് നിൽക്കുന്ന ഒരു ശരണമന്ത്രമാണ് “പൊന്നമ്പലവാസനേ ശരണമയ്യപ്പ” എന്നുള്ള മന്ത്രം. ശബരിമല ക്ഷേത്രസന്നിധിയിൽ നിന്നും ദൂരെ മാറിയുള്ള വളരെ ഭംഗിയാർന്ന മലമേടാണ് പൊന്നമ്പലമേട്. നിബിഢവനത്തിന്റെ മനോഹാരിത മുഴുവൻ ഏറ്റെടുത്തിരിക്കുന്ന സുന്ദരമായ പ്രദേശം. കാട്ടിലേക്ക് യാത്രയായ മണികണ്ഠകുമാരനെ അനുഗമിക്കുവാനായി ഭൂതഗണങ്ങൾ എത്തിച്ചേർന്നു. വാപരൻ,വീരഭദ്രൻ, കൂപനേത്രൻ തുടങ്ങിയ ഭൂതസഞ്ചയത്തോട് കൂടി കുമാരൻ പമ്പാനദീ തീരത്തു് എത്തിച്ചേർന്നു. കലികാലത്തിൽ മാനവരാശിയുടെ സംരക്ഷകനായി, ലോകഗുരുവായി വർത്തിക്കേണ്ട കുമാരനെ അവിടെഎത്തിച്ചേർന്ന മഹർഷിമാർ നവാക്ഷരീ മന്ത്രം ചൊല്ലി പ്രകീർത്തിച്ചു. പിന്നീട് പമ്പയുടെ പുരോഭാഗത്തുള്ള ഒരു ഗിരി ശൃംഗത്തിൽ ആ മുനിവര്യന്മാർ തങ്ങളുടെ തപശ്ശക്തിയാൽ സ്വർണ്ണം കൊണ്ടൊരാലയം നിർമിച്ചു. ആ ആലയത്തിൽ രത്നസിംഹാസനത്തിൽ ധർമ്മമൂർത്തിയായ ധർമ്മശാസ്താവിനെ അവർ പ്രതിഷ്ഠിച്ചു. പലയിടങ്ങളിലും ധർമ്മച്യുതി നാം ഇന്ന് കാണുന്നു. ദുഷ്പ്രവൃത്തികൾ ചെയ്യുവാൻ മനുഷ്യന് ഒരു മടിയും ഇല്ല. നല്ല പ്രവൃത്തികൾ ഉണ്ടാകണമെങ്കിൽ നല്ല ചിന്തകൾ കൂടിയേ തീരു. ബുദ്ധിയിൽ സത്യം ഉറയ്ക്കുമ്പോൾ ചിന്തകളിൽ നന്മ ഉണ്ടാകുന്നു.സത്യവും ധർമവും മുറുകെ പിടിക്കുന്ന ഒരാൾക്ക് മറ്റുള്ളവരെ ബഹുമാനിക്കുവാനും ആദരിക്കുവാനും സാധിക്കുന്നു. അങ്ങനെയുള്ള ആ ധർമത്തെ രക്ഷിക്കുകയും ആ പാതയിലൂടെ സഞ്ചരിക്കുന്ന ഭക്തരെ അനുഗ്രഹിക്കുകയും ചെയ്യുന്ന ധർമ്മമൂർത്തിയാണ് ധർമ്മശാസ്താവ്. ധർമ്മ ശാസ്താവിന്റെ തത്വങ്ങളും ചരിതങ്ങളും കേൾക്കുകയും മറ്റുള്ളവരെ കേൾപ്പിക്കുകയും നവാക്ഷരീ മന്ത്രം ജപിക്കുകയും ചെയ്യുന്നവർക്ക് കലിയുടെ ബാധയിൽ പെട്ടുപോകാതെ ഇരിക്കാൻ അയ്യപ്പസ്വാമി അനുഗ്രഹിക്കുന്നു. അങ്ങിനെയുള്ള ആ ധർമ്മശാസ്‌താവിനെ മഹർഷീശ്വരന്മാർ പമ്പാനദിയുടെ പുരോഭാഗത്തുള്ള ശൃംഗത്തിൽ സ്വർണ്ണാലയത്തിൽ പ്രതിഷ്ഠ ചെയ്തു. താപസവൃന്ദത്താൽ നിർമ്മിതമായി, ശ്രീ ധർമ്മശാസ്താ പ്രതിഷ്ഠയാൽ പരിലസിതമായ സ്വർണ്ണാലയത്തോടു കൂടിയ ആ പർവ്വതശൃംഗമാണ് “പൊന്നമ്പലമേട്” എന്ന നാമത്തിൽ ഇന്നും പ്രസിദ്ധമായിരിക്കുന്നത്. അവിടെയാണ് മകരസംക്രമ വേളയിൽ മകരനക്ഷത്രം തെളിഞ്ഞു കാണുന്നത്. 41 ഒന്ന് ദിവസത്തെ വ്രതമെടുത്ത്‌ മനസ്സും ശരീരവും ശുദ്ധമാക്കി, നവാക്ഷരീ മന്ത്ര ജപത്തോടു കൂടി ഭക്തിപൂർണ്ണമായ മനസ്സോടുകൂടി അയ്യപ്പസ്വാമിയുടെ തിരുരൂപം ദർശിക്കുവാനായി ശബരിമല സന്നിധാനത്തിൽ എത്തിച്ചേരുന്ന ഭക്തവൃന്ദത്തിന് മകരനക്ഷത്രമായി ഭഗവാന്റെ സാന്നിധ്യം കാണുവാൻ സാധിക്കുന്നു. ആ മകരനക്ഷത്രം ഒരു മാത്ര നേരത്തക്ക് തെളിഞ്ഞു വിളങ്ങുന്നത് ഈ പൊന്നമ്പലത്തിലാണ്. മനുഷ്യർ ജ്വലിപ്പിക്കുന്ന മകരവിളക്കുമായി വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് മകരജ്യോതി. ജീവിതത്തിൽ ഒരിക്കലെങ്കിലും മകരജ്യോതി ദർശനം ഉണ്ടാവാൻ നമ്മെയെല്ലാം അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ.
മഹിഷീ മർദ്ദനം

മഹിഷീ മർദ്ദനം

മഹിഷീ മർദ്ദനം ആശ്രിത വത്സലനാണ് അയ്യപ്പ സ്വാമി. സകല ചരാചരങ്ങളുടെയും ഉള്ളിലും പുറത്തും നിറഞ്ഞിരിക്കുന്ന അയ്യപ്പസ്വാമി സ്വഭക്തന്മാരുടെ അഭീഷ്ടം...

read more
ഗരുഡൻ ഐതീഹ്യം

ഗരുഡൻ ഐതീഹ്യം

ഗരുഡൻ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിലുള്ള ഐതീഹ്യം മണികണ്ഠകുമാരന്റെ സാന്നിധ്യത്തിനാൽ പന്തളത്തു കൊട്ടാരം ഐശ്വര്യസമ്പുഷ്ടമായി. എന്നാൽ അവിടുത്തെ...

read more
പമ്പാ സദ്യയുടെ ഐതീഹ്യo

പമ്പാ സദ്യയുടെ ഐതീഹ്യo

പമ്പാ സദ്യയുടെ ഐതീഹ്യo ബ്രഹ്മാണ്ഡപുരാണത്തിൽ ലളിതോപാഖ്യാനം എന്ന ഭാഗത്ത്‌, സത്യയുഗത്തിൽ നടന്ന ശാസ്‌താവതാരത്തെ- ലോകഹിതത്തിനായി ശ്രീഭൂതനാഥൻ അവതരിച്ച കഥ...

read more
ഭഗവദ് നാമകരണം

ഭഗവദ് നാമകരണം

ഭഗവദ് നാമകരണം- അയ്യപ്പ സ്വാമിയുടെ പ്രധാനപ്പെട്ട നാല് നാമങ്ങൾ കലിയുഗവരദനായ അയ്യപ്പസ്വാമിയിൽ ഭക്തിയുണ്ടാവുക എന്നത് തന്നെ മനുഷ്യ ജന്മത്തിന്റെ പരമലാഭം....

read more
പാലാഴി മഥനം

പാലാഴി മഥനം

പാലാഴി മഥനം പാലാഴി മഥനം നമ്മളെല്ലാവരും കേട്ടിട്ടുള്ള കഥയാണ്. സമുദ്രമഥനത്തിൽ കൂടി കടഞ്ഞെടുത്ത അമൃത് ഭക്ഷിച്ചാൽ ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം...

read more
പതിനെട്ടാം പടിയുടെ തത്വം

പതിനെട്ടാം പടിയുടെ തത്വം

പതിനെട്ടാം പടിയുടെ തത്വം ഏകത്വവും അനശ്വരതയും കാട്ടിതരുന്ന അദ്വൈത ബോധത്തിലേക്ക് ഓരോ ഭക്തനേയും ഉയർത്തുന്ന മഹത് ദർശനമാണ് അയ്യപ്പദർശനം! ദൃശ്യമായ...

read more
എന്താണ് ധർമം?

എന്താണ് ധർമം?

എന്താണ് ധർമം? ശ്രദ്ധയും ഭക്തിയും മനഃശുദ്ധിയും ഒരു വ്യക്തിയിൽ ഒത്തുചേരുമ്പോൾ, തന്നെ നിലനിർത്തുന്ന ഈശ്വരീയ ശക്തിയെ തിരിച്ചറിയുവാൻ ആ വ്യക്തി...

read more

Get it Now!

1/8 ഡെമി സൈസ്

564 പേജുകൾ – ഹാർഡ് ബൗണ്ട്