പതിനെട്ടാം പടിയുടെ തത്വം
ഏകത്വവും അനശ്വരതയും കാട്ടിതരുന്ന അദ്വൈത ബോധത്തിലേക്ക് ഓരോ ഭക്തനേയും ഉയർത്തുന്ന മഹത് ദർശനമാണ് അയ്യപ്പദർശനം! ദൃശ്യമായ പ്രകൃതിയുടെ സ്വരൂപം ദ്രഷ്ടാവായ അന്തര്യാമിയായ അയ്യപ്പനാണ് എന്നുള്ള സാക്ഷാത്ക്കരമാണ് അയ്യപ്പദർശനത്തിൽക്കൂടി നാം അറിയുന്നത്. വ്രതനിഷ്ഠയോടുകൂടി ശബരിമലയിൽ എത്തിച്ചേരുന്ന ഭക്തൻ 18 പടികൾ ചവിട്ടി അയ്യപ്പ സന്നിധിയിൽ എത്തുന്നു.എന്താണ് 18 പടികൾ കൊണ്ട് അർത്ഥമാക്കുന്നത്?
ശബരിമലയിൽ ദിവ്യ ക്ഷേത്രം പണിയണമെന്ന് പന്തള രാജനോട് അരുളി ചെയ്ത മണികണ്ഠകുമാരൻ, ആ ക്ഷേത്രത്തിന് മുൻപിൽ 18 പടികൾ പണിയണമെന്നും നിഷ്കർഷിച്ചു. 18 പടികളുടെ തത്വവും പിതാവിന് ഉപദേശിച്ചു.
പ്രകൃതിയിൽ നിന്നും ഈശ്വരനിലേക്കു എങ്ങനെ എത്തിച്ചേരാമെന്നു 18 പടികളുടെ തത്വം പഠിപ്പിക്കുന്നു. ആദ്യത്തെ അഞ്ചു പടികൾ പഞ്ചേന്ദ്രിയങ്ങളെ (ഘ്രാണേന്ദ്രിയം, രസനേന്ദ്രിയം, ചക്ഷുരിന്ദ്രിയം, സ്പര്ശനേന്ദ്രിയം, ശ്രവണേന്ദ്രിയം) പ്രതിനിധാനം ചെയുന്നു.അടുത്ത എട്ടു പടികൾ അഷ്ടരാഗങ്ങളെയും ( കാമം, ക്രോധം , ലോഭം , മോഹം, മദം, മാത്സര്യം, അസൂയ, ഡംഭ് ) അടുത്ത മൂന്ന് പടികൾ ത്രിഗുണങ്ങളെയും (സത്വം, രജസ് ,തമസ്) കാണിക്കുന്നു.പിന്നീട് ഉള്ള രണ്ടു പടികൾ അവിദ്യയും (അപരാപ്രകൃതി) വിദ്യയും (പരാപ്രകൃതി ആയ ജ്ഞാനം) ആകുന്നു. 18 പടികൾ ചവിട്ടി അയ്യപ്പസന്നിധിയിയിലെത്തുന്ന ഭക്തൻ, ശരീരമനോബുദ്ധി തലത്തിൽ നിന്ന് ഉയർന്നു അതിൻ്റെ ഒക്കെ നിലനില്പിനാധാരമായ അയ്യപ്പതത്വം ഗ്രഹിക്കുന്നുവെന്ന സങ്കൽപ്പമാണ് ദർശനത്തിൽ കൂടി സാധ്യമാകുന്നത് എന്ന് ഭഗവാൻ പിതാവിനോട് പറഞ്ഞു.
“പഞ്ചേന്ദ്രിയങ്ങൾ താനും അഷ്ടരാഗങ്ങൾ താനും
ചഞ്ചലവിഹീനമായ് ത്രിഗുണങ്ങളെ താനും
പിന്നീടങ്ങു അവിദ്യയും വിദ്യയും പൊരുളായ്
വന്നീടും മാഹാത്മ്യങ്ങൾ പടികൾക്കുടൻ ചെമ്മേ
സാരമാം പതിനെട്ടു നൽപ്പടി കടക്കുമ്പോൾ
തത്ര രത്നാസനേ തന്നിൽ വിളങ്ങുന്നൊരു
ഉത്തമ പൂരുഷൻ തന്നെയും കണ്ടിടാം”
(ശ്രീമദ് അയ്യപ്പ ഭാഗവതം – നവമ കാണ്ഡം)
എന്താണ് ധർമം?
എന്താണ് ധർമം? ശ്രദ്ധയും ഭക്തിയും മനഃശുദ്ധിയും ഒരു വ്യക്തിയിൽ ഒത്തുചേരുമ്പോൾ, തന്നെ നിലനിർത്തുന്ന ഈശ്വരീയ ശക്തിയെ തിരിച്ചറിയുവാൻ ആ വ്യക്തി...
Get it Now!
1/8 ഡെമി സൈസ്
564 പേജുകൾ – ഹാർഡ് ബൗണ്ട്