പമ്പാ സദ്യയുടെ ഐതീഹ്യo

ബ്രഹ്മാണ്ഡപുരാണത്തിൽ ലളിതോപാഖ്യാനം എന്ന ഭാഗത്ത്‌, സത്യയുഗത്തിൽ നടന്ന ശാസ്‌താവതാരത്തെ- ലോകഹിതത്തിനായി ശ്രീഭൂതനാഥൻ അവതരിച്ച കഥ വിസ്തരിച്ചിരിക്കുന്നു. അതേ ചരിതങ്ങളാണ് സൂതമുനി ശൗനകേശ്വരന്മാർക്ക് പകർന്ന് നൽകിയത്‌ . അത്‌ അയ്യപ്പ ഭാഗവതത്തിൽ കൂടി നമ്മുക്ക് ഇന്ന് ലഭിച്ചിട്ടുള്ളത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം തന്നെ.
അങ്ങിനെ സത്യയുഗത്തിൽ തിരു അവതാരം ചെയ്ത ധർമ്മശാസ്താവ്, പിതാവായ മഹാദേവന്റെ നിർദേശപ്രകാരം, സഹ്യാദ്രി സാനുക്കളുടെ താഴ്വരയിൽ പമ്പാനദീ തീരത്തു് ആരോമൽ പൈതലായി ആവിർഭവിച്ചു.
മണികണ്ഠകുമാരന്റെ ആകർഷകമായ ദിവ്യസാന്നിധ്യത്തിൽ രാജശേഖര രാജനും റാണിയും പ്രജകളും സംസാരതാപങ്ങൾ എല്ലാം മറന്ന് ആനന്ദത്തോടെ ജീവിതം നയിച്ചു.കുഞ്ഞിനെ എടുക്കാനും ലാളിക്കാനും എല്ലാവരും കൊതിച്ചു. അങ്ങിനെ ശൈശവം പിന്നിട്ട കുമാരൻ, കൂട്ടുകാരായ ബാലന്മാർക്കൊപ്പം കളിച്ചും ഏവരുടെയും മനം കവർന്നും കേളികളാടി.ക്രമേണ, രാജനും റാണിക്കും പ്രജകൾക്കും ഊണിലും ഉറക്കത്തിലും മണികണ്ഠകുമാരന്റെ സ്മരണ തന്നെയായി. കുമാരന്റെ ലീലകൾ ആസ്വദിച്ച അവർ സംസാരദുഃഖത്തിൽ നിന്നും തീർത്തും മുക്തരായി.
ഒരു ദിവസം മറ്റുള്ള ഉണ്ണികളുമായി ഗോക്കളെ മേയ്ക്കുവാൻ കാട്ടിൽ എത്തിച്ചേർന്ന കുമാരൻ പൂക്കൾ ഇറുക്കുവാനായി പൂത്തുലഞ്ഞു നിൽക്കുന്ന ഒരു ചെമ്പകചെടിയുടെ അടുത്തെത്തി. ഭഗവാന്റെ സാന്നിധ്യം മനസ്സിലാക്കിയ ആ ചെമ്പകച്ചെടി മണികണ്ഠനുണ്ണിയുടെ മൂർദ്ധാവിൽ പുഷ്പവൃഷ്ടി ചെയ്തു. ഈ കാഴ്ച കണ്ട കൂടെയുണ്ടായിരുന്ന മറ്റു ബാലന്മാർ അത്ഭുതപ്പെട്ടു.
മറ്റൊരു ദിനം ഗോക്കളെ മേച്ചും കളിച്ചും എല്ലാ കുട്ടികളും നന്നായി ക്ഷീണിച്ചു. വിശ്രമിക്കാനായി പമ്പാ തീരത്ത്‌ ഇരുന്ന അവർക്ക് വളരെയധികം വിശപ്പും ദാഹവും ഉണ്ടായി. ഇത് മനസ്സിലാക്കിയ മണികണ്ഠകുമാരൻ, സത്ഗുണശീലരായ തന്റെ കൂട്ടുകാരോട് ഇപ്രകാരം പറഞ്ഞു,” ഭോജനം നമ്മൾക്ക് കൂടെയില്ലെങ്കിലും ചാലവേ പൈദാഹമൊക്കെ ശമിച്ചുപോം”. ഇത് കേട്ട കുട്ടികൾ അതെങ്ങിനെ സാധിക്കും എന്ന് ആശ്ചര്യപ്പെട്ടു. പെട്ടെന്ന്, ആ നദീതീരത്ത്‌, കുട്ടികൾക്ക് തങ്ങളുടെ ചുറ്റും അതിമനോഹരമായ ഉദ്യാനം കാണായി വന്നു. അവിടെ ഒരു ഭോജനശാലയും അവർക്കും മുൻപിലായി കാണപ്പെട്ടു. മണികണ്ഠകുമാരനൊപ്പം കുട്ടികൾ ഭോജനം ആസ്വദിച്ചു. ശബരിമലക്ക് പോകുന്ന അയ്യപ്പഭക്തർ ഇതിന്റെ പ്രതീകമായി ആണ് ഇന്നും പമ്പാ സദ്യ നടത്തുന്നത്. ഓരോ പമ്പാസദ്യയിലും അയ്യപ്പ സ്വാമിയുടെ സാന്നിധ്യം ഉണ്ട്. സ്വയം അയ്യപ്പനിൽ സമർപ്പിച്ചു ഭക്തിയോടെ, വ്രതാനുഷ്ഠനങ്ങളിൽ ശുദ്ധമാക്കപ്പെട്ട മനസ്സോടെ പമ്പാ സദ്യ നടത്തുകയും അതിൽ ഭാഗമാവുകയും ചെയ്യുന്ന അയ്യപ്പഭക്തർക്ക്, അയ്യപ്പ സ്വാമിയുടെ സാന്നിധ്യവും പ്രകടമവുകയും അനുഗ്രഹം സിദ്ധിക്കുകയും ചെയ്യുന്നു. ഭഗവാനിൽ മനസ്സർപ്പിക്കുന്നവർക്ക്, എപ്പോഴും മനസ്സിൽ സന്തോഷം നൽകുന്നു ഭഗവാൻ.
ശ്രീമദ് അയ്യപ്പ ഭാഗവതം പഞ്ചമകാണ്ഡത്തിൽ പ്രതിപാദിച്ചിരിക്കുന്ന മണികണ്ഠലീലകൾ ഭക്തിയുടെ ഉന്നതിയിലേക്ക് പിന്തുടരുന്നവരെ എത്തിക്കുന്നു. ആ മണികണ്ഠകുമാരന്റെ അനുഗ്രഹം ഏവർക്കും ഉണ്ടാക്കട്ടെ.

മഹിഷീ മർദ്ദനം

മഹിഷീ മർദ്ദനം

മഹിഷീ മർദ്ദനം ആശ്രിത വത്സലനാണ് അയ്യപ്പ സ്വാമി. സകല ചരാചരങ്ങളുടെയും ഉള്ളിലും പുറത്തും നിറഞ്ഞിരിക്കുന്ന അയ്യപ്പസ്വാമി സ്വഭക്തന്മാരുടെ അഭീഷ്ടം...

read more
പൊന്നമ്പലവും മകരജ്യോതിയും

പൊന്നമ്പലവും മകരജ്യോതിയും

പൊന്നമ്പലവും മകരജ്യോതിയും നമ്മുടെയെല്ലാം ഹൃദയത്തിൽ ചേർന്ന് നിൽക്കുന്ന ഒരു ശരണമന്ത്രമാണ് "പൊന്നമ്പലവാസനേ ശരണമയ്യപ്പ" എന്നുള്ള മന്ത്രം. ശബരിമല...

read more
ഗരുഡൻ ഐതീഹ്യം

ഗരുഡൻ ഐതീഹ്യം

ഗരുഡൻ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിലുള്ള ഐതീഹ്യം മണികണ്ഠകുമാരന്റെ സാന്നിധ്യത്തിനാൽ പന്തളത്തു കൊട്ടാരം ഐശ്വര്യസമ്പുഷ്ടമായി. എന്നാൽ അവിടുത്തെ...

read more
ഭഗവദ് നാമകരണം

ഭഗവദ് നാമകരണം

ഭഗവദ് നാമകരണം- അയ്യപ്പ സ്വാമിയുടെ പ്രധാനപ്പെട്ട നാല് നാമങ്ങൾ കലിയുഗവരദനായ അയ്യപ്പസ്വാമിയിൽ ഭക്തിയുണ്ടാവുക എന്നത് തന്നെ മനുഷ്യ ജന്മത്തിന്റെ പരമലാഭം....

read more
പാലാഴി മഥനം

പാലാഴി മഥനം

പാലാഴി മഥനം പാലാഴി മഥനം നമ്മളെല്ലാവരും കേട്ടിട്ടുള്ള കഥയാണ്. സമുദ്രമഥനത്തിൽ കൂടി കടഞ്ഞെടുത്ത അമൃത് ഭക്ഷിച്ചാൽ ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം...

read more
പതിനെട്ടാം പടിയുടെ തത്വം

പതിനെട്ടാം പടിയുടെ തത്വം

പതിനെട്ടാം പടിയുടെ തത്വം ഏകത്വവും അനശ്വരതയും കാട്ടിതരുന്ന അദ്വൈത ബോധത്തിലേക്ക് ഓരോ ഭക്തനേയും ഉയർത്തുന്ന മഹത് ദർശനമാണ് അയ്യപ്പദർശനം! ദൃശ്യമായ...

read more
എന്താണ് ധർമം?

എന്താണ് ധർമം?

എന്താണ് ധർമം? ശ്രദ്ധയും ഭക്തിയും മനഃശുദ്ധിയും ഒരു വ്യക്തിയിൽ ഒത്തുചേരുമ്പോൾ, തന്നെ നിലനിർത്തുന്ന ഈശ്വരീയ ശക്തിയെ തിരിച്ചറിയുവാൻ ആ വ്യക്തി...

read more

Get it Now!

1/8 ഡെമി സൈസ്

564 പേജുകൾ – ഹാർഡ് ബൗണ്ട്