പാലാഴി മഥനം
പാലാഴി മഥനം നമ്മളെല്ലാവരും കേട്ടിട്ടുള്ള കഥയാണ്. സമുദ്രമഥനത്തിൽ കൂടി കടഞ്ഞെടുത്ത അമൃത് ഭക്ഷിച്ചാൽ ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർക്ക് തങ്ങളുടെ ജരാനര മാറിയ കഥ നമ്മൾ കേട്ടിട്ടുണ്ട്. കടയുന്ന കോലായി മന്ദരപർവ്വതവും, കയറായി വാസുകിയെയും ഉപയോഗിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും വലിച്ചു. പാലാഴി മഥനം തുടർന്നപ്പോൾ പലതരം ദിവ്യവസ്‌തുക്കളും വന്നു.ഒടുവിൽ ധന്വന്തരി മൂർത്തി അമൃതകുംഭം കൊണ്ട് വന്നപ്പോൾ അസുരന്മാർ അമൃത് തട്ടിയെടുത്തുകൊണ്ട് പാതാളത്തിലേക്ക് പോയി. ദേവന്മാർ രക്ഷക്കായ് വീണ്ടും വിഷ്ണുവിന്റെ അടുത്തു അഭയംതേടി. വിഷ്ണു മോഹിനിരൂപത്തിൽ അസുരന്മാരുടെ അടുത്തെത്തി തന്ത്രപൂർവം അമൃത് കൈക്കലാക്കി ദേവന്മാർക്ക് കൊടുത്തു. ഈ കഥയുടെ അർത്ഥമെന്താണ് ? മനുഷ്യ മനസ്സാകുന്ന പാലാഴിയിലെ ദുർഗ്ഗുണങ്ങൾ അസുരന്മാരും സദ്ഗുണങ്ങൾ ദേവന്മാരുമാകുന്നു. വിവേകബുദ്ധിയായ മന്ഥര പർവ്വതത്തെ കടയുന്ന കോലാക്കി, മനസ്സാകുന്ന പാലാഴിയിലെ രാഗദ്വേഷചിന്തകളും കർത്തൃത്വ ഭോക്തൃത്വവാസനകളും, ജപം, ഈശ്വരപൂജ, സ്വാധ്യായം, ധ്യാനം തുടങ്ങിയ സാധനാമാർഗ്ഗങ്ങളിൽ കൂടി നന്നായി മഥനം ചെയ്തുമാറ്റണം. അങ്ങനെ ചെയ്യുമ്പോൾ ഘോരവിഷമാകുന്ന കാമക്രോധാദികൾ (കാളകൂടം) ആദ്യം പുറത്തേയ്ക്കുവരുന്നു. സാധനാമാർഗ്ഗത്തിൽ വിഘ്നങ്ങൾ ഉണ്ടാകുമ്പോൾ ശങ്കരഭഗവാനെ ധ്യാനിച്ചുകൊള്ളണം. ശാന്തമൂർത്തിയായ ഈശ്വരൻ നമ്മെ ശാന്തചിത്തരായി ലക്ഷ്യത്തിലേക്കുമുന്നേറുവാൻപ്രാപ്തരാക്കും.സാധനയുടെ ഫലമായി മനസ്സിൽ പുതു ചൈതന്യം ഉറവെടുക്കുന്നു.അതിനുഫലമായി സാധകന് പല സിദ്ധികളും കൈവരുന്നു. ഐരാവതം, ഉച്ചൈശ്രവസ്സ്, കല്പവൃക്ഷം ഒക്കെ ഇതിനുദാഹരണമാണ്. എന്നാൽ, അങ്ങിനെയുള്ള ഐശ്വര്യങ്ങളുടെ മോഹവലയത്തിൽപെടാതെ ഈശ്വരസാക്ഷാത്ക്കാരമായ അമൃതം തന്നെയാകണം ഒരു സാധകന്റെ ലക്‌ഷ്യം. പാലാഴി മഥനം തുടർന്നപ്പോൾ ധന്വന്തരീമൂർത്തി അമൃതുമായി പ്രത്യക്ഷപെട്ടു. എന്നാൽ, അസുരന്മാർ (ദുർവാസനകൾ ) അമൃത് തട്ടിയെടുത്ത് കടന്നു കളയുന്നു. മനശുദ്ധി നേടി ഈശ്വരപ്രാപ്തിയായ ലക്ഷ്യത്തിലെത്താറായ സമയത്തുപോലും മായയിൽപ്പെട്ട് അധഃപതനം സംഭവിക്കാനിടവരുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാണ്.അതിനാൽ ദുർവാസനകളെ ശ്രദ്ധിക്കണം എന്ന് ഇത് സൂചിപ്പിക്കുന്നു.മഹിഷീ മർദ്ദനം
മഹിഷീ മർദ്ദനം ആശ്രിത വത്സലനാണ് അയ്യപ്പ സ്വാമി. സകല ചരാചരങ്ങളുടെയും ഉള്ളിലും പുറത്തും നിറഞ്ഞിരിക്കുന്ന അയ്യപ്പസ്വാമി സ്വഭക്തന്മാരുടെ അഭീഷ്ടം...
പൊന്നമ്പലവും മകരജ്യോതിയും
പൊന്നമ്പലവും മകരജ്യോതിയും നമ്മുടെയെല്ലാം ഹൃദയത്തിൽ ചേർന്ന് നിൽക്കുന്ന ഒരു ശരണമന്ത്രമാണ് "പൊന്നമ്പലവാസനേ ശരണമയ്യപ്പ" എന്നുള്ള മന്ത്രം. ശബരിമല...
ഗരുഡൻ ഐതീഹ്യം
ഗരുഡൻ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിലുള്ള ഐതീഹ്യം മണികണ്ഠകുമാരന്റെ സാന്നിധ്യത്തിനാൽ പന്തളത്തു കൊട്ടാരം ഐശ്വര്യസമ്പുഷ്ടമായി. എന്നാൽ അവിടുത്തെ...
പമ്പാ സദ്യയുടെ ഐതീഹ്യo
പമ്പാ സദ്യയുടെ ഐതീഹ്യo ബ്രഹ്മാണ്ഡപുരാണത്തിൽ ലളിതോപാഖ്യാനം എന്ന ഭാഗത്ത്, സത്യയുഗത്തിൽ നടന്ന ശാസ്‌താവതാരത്തെ- ലോകഹിതത്തിനായി ശ്രീഭൂതനാഥൻ അവതരിച്ച കഥ...
ഭഗവദ് നാമകരണം
ഭഗവദ് നാമകരണം- അയ്യപ്പ സ്വാമിയുടെ പ്രധാനപ്പെട്ട നാല് നാമങ്ങൾ കലിയുഗവരദനായ അയ്യപ്പസ്വാമിയിൽ ഭക്തിയുണ്ടാവുക എന്നത് തന്നെ മനുഷ്യ ജന്മത്തിന്റെ പരമലാഭം....
പതിനെട്ടാം പടിയുടെ തത്വം
പതിനെട്ടാം പടിയുടെ തത്വം ഏകത്വവും അനശ്വരതയും കാട്ടിതരുന്ന അദ്വൈത ബോധത്തിലേക്ക് ഓരോ ഭക്തനേയും ഉയർത്തുന്ന മഹത് ദർശനമാണ് അയ്യപ്പദർശനം! ദൃശ്യമായ...
എന്താണ് ധർമം?
എന്താണ് ധർമം? ശ്രദ്ധയും ഭക്തിയും മനഃശുദ്ധിയും ഒരു വ്യക്തിയിൽ ഒത്തുചേരുമ്പോൾ, തന്നെ നിലനിർത്തുന്ന ഈശ്വരീയ ശക്തിയെ തിരിച്ചറിയുവാൻ ആ വ്യക്തി...
Get it Now!
1/8 ഡെമി സൈസ്
564 പേജുകൾ – ഹാർഡ് ബൗണ്ട്