മഹിഷീ മർദ്ദനം

ആശ്രിത വത്സലനാണ് അയ്യപ്പ സ്വാമി. സകല ചരാചരങ്ങളുടെയും ഉള്ളിലും പുറത്തും നിറഞ്ഞിരിക്കുന്ന അയ്യപ്പസ്വാമി സ്വഭക്തന്മാരുടെ അഭീഷ്ടം പൂർത്തിയാക്കാൻ അവർക്ക് മംഗളമരുളാൻ ശബരിമല തിരുസന്നിധാനത്തിൽ സഗുണാകാരം പൂണ്ട് വാണരുളുന്നു. ആ ഭഗവാനിൽ ഭക്തിയുണ്ടാകുന്നത് ജന്മ ഭാഗ്യം തന്നെ!
തങ്ങളുടെ സമസ്ത ദുഃഖങ്ങളും അകറ്റി തരണേ എന്ന് അകമഴിഞ്ഞു പ്രാർത്ഥിച്ച ദേവന്മാരോട്, മഹിഷിയുടെ മദം ശമിപ്പിച്ചു്, നിങ്ങളുടെ ദുഃഖം തീർത്ത് തരുന്നുണ്ട് എന്ന് ഭഗവാൻ അനുഗ്രഹിച്ചു. ഭൂതവൃന്ദങ്ങളോട് കൂടി സ്വർഗ്ഗലോകത്തു് എത്തിച്ചേർന്ന ഭഗവാനെ കണ്ട മഹിഷി, കോപത്തോടെ ഭഗവാനെ ആക്രമിക്കുവാനായി ആഞ്ഞടുത്തു. ഭഗവാൻ അവളുടെ കൊമ്പുകളിൽ പിടിച്ചുയർത്തി തലക്കു മുകളിൽ കറക്കി ഭൂതലത്തിലേക്കെറിഞ്ഞു. ആ മഹിഷീമുഖി, ഭൂമിയിൽ സഹ്യാദ്രിയുടെ പാർശ്വത്തിൽ വന്നു പതിച്ചു. ആ ശരീരം പതിച്ച ഭൂഭാഗത്തിനെ ശുദ്ധമാകാൻ ശങ്കര ഭഗവാൻ ഗംഗാനദിയെ നിയോഗിച്ചു.ആ ദിക്കിൽ മഹാദേവന്റെ അനുഗ്രഹത്താൽ ലാലസയായി വന്നാവിർഭവിച്ച നദിയാണ് അലസാ നദി. ഇന്ന് അഴുതാ നദിയെന്ന്‌ ആ നദി അറിയപ്പെടുന്നു.ഭൂമിയിൽ പതിച്ച മഹിഷിയുടെ മെയ്യിൽ ഭഗവാൻ നർത്തനം ചെയ്തു തുടങ്ങി.
എന്താണ് മഹിഷി മർദനത്തിന് പിന്നിലുള്ള തത്വം? ഭൂമിയിൽ ശ്രേയസ്സും ഐശ്വര്യവും ഉണ്ടാകുവാൻ, സൃഷ്ടിസ്ഥിതിസംഹാരാദികളുടെ ഹേതുവായ ത്രിമൂർത്തികളിൽ നിന്നും ദത്തനും യോഗമായാശക്തികളായ ദേവിമാരിൽനിന്നും ലീലയും ജനിച്ചു. ഏറെ നാൾ ദമ്പതികളായ് ജീവിച്ചുകഴിഞ്ഞപ്പോൾ ദത്തൻ തന്റെ മൂലസ്വരൂപത്തിൽ ലയിക്കുവാൻ ആഗ്രഹിച്ചു.എന്നാൽ ഭോഗവാസനകളിൽ ആകൃഷ്ടയായ ലീല കുറേക്കാലം കൂടി ലൗകികസുഖങ്ങൾ ആസ്വദിക്കാനുള്ള ആഗ്രഹം ദത്തനോട് ഉണർത്തിച്ചു. ഈശ്വരസാക്ഷാത്ക്കാരമാണ് ജീവിതലക്ഷ്യമെന്നും നമ്മുടെ ഓരോ നിമിഷവും ഈ ലക്ഷ്യത്തിലേക്കുള്ള ചര്യയാകണമെന്നും ദത്തൻ ലീലയെ ഉപദേശിച്ചു. ആത്മസുഖവും ഭൗതികസുഖവും സമാനമല്ലെന്നും അന്ധമായിട്ടുള്ള ലൗകിക വാസനകളും ആഗ്രഹങ്ങളും നമ്മളെ രാഗത്തിലേക്കും കാമത്തിലേക്കും നയിച്ച് സംസാരദുഃഖത്തിലാഴ്ത്തുന്നു. ആയതുകൊണ്ട് ലീലയുടെ താത്പര്യത്തിൽ നിന്നും പിന്തിരിയണമെന്ന് ദത്തൻ അപേക്ഷിച്ചു.എന്നാൽ മായാസുഖം തന്നെ യഥാർത്ഥ സുഖമെന്ന് തെറ്റിദ്ധരിച്ച ലീല ദത്തന്റെ ഉപദേശത്തെ നിരാകരിച്ചു. തന്റെ ഉപദേശങ്ങൾ ഒന്നും ശ്രദ്ധിക്കാതെ താത്ക്കാലിക സുഖത്തിനു മാത്രം പ്രാധാന്യം കൊടുത്ത ലീലയെ, തന്റെ ഉള്ളിലെ മൃഗീയവാസനകളുടെ പ്രതീകമായി ഒരു മഹിഷിയായി പിറക്കട്ടെ എന്ന് ദത്തൻ ശപിച്ചു.
എന്താണ് മഹിഷി മർദനത്തിന് പിന്നിലുള്ള തത്വം?
നമ്മുടെ ഉള്ളിലെ താമസിക ഗുണങ്ങളെയാണ് മഹിഷി ഇവിടെ പ്രതിനിധാനം ചെയ്യുന്നത്. ഭൗതികമായ സുഖങ്ങൾക്ക് മാത്രം വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു കാലഘട്ടമാണ് ഇന്നുള്ളത്.അവനവന്റെ സ്വാർത്ഥതയും താത്പര്യവും മാത്രം ചിന്തിച്ചു സ്വന്തം സന്തോഷത്തിനും സുഖത്തിനുമായ് പ്രവർത്തിക്കുമ്പോൾ നമ്മുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന മഹിഷീഭാവം അന്ധമായ ലൗകികസുഖവാസനകളുടെ രൂപത്തിൽ പ്രകടമാകുന്നു. ആവർത്തിക്കപ്പെടുന്ന ലൗകിക ആഗ്രഹങ്ങളുടെയും സങ്കല്പങ്ങളുടെയും ഒരു വലയത്തിൽ കറങ്ങുമ്പോൾ പൂർണതൃപ്തിയും നമ്മൾക്ക് ലഭിക്കുന്നില്ല.
നിത്യവും കലികാല ഭോഗത്തിൻ രോഗാവേശം മർത്ത്യരിൽ പെരുകീടും ആർത്തരായ് ഭവിച്ചീടും വിത്തമോഹത്താൽ ബദ്ധ ചിത്തരാം മനുജർക്കു
സത്യസംരക്ഷണം ചെയ്‍വാൻ ആശയും കുറഞ്ഞീടും ഈ താത്‌കാലികമായ ജീവിതപ്രതിഭാസങ്ങളിൽ മുഴുകുമ്പോഴും നമ്മുടെ ജീവന്റെയും നിലനില്പിന്റെയും ആധാരം ,പഞ്ചഭൂതങ്ങളെ ഒക്കെ പ്രകാശിപ്പിക്കുന്ന, മാറാതെനിൽകുന്ന അയ്യപ്പശക്തിയാണ് എന്ന തിരിച്ചറിവാണ് അയ്യപ്പതത്വവിചാരം നമ്മൾക്ക് പകർന്നു നൽകുന്നത് . ഈ തത്വത്തെ തിരിച്ചറിയുമ്പോൾ നമ്മുടെ ഉള്ളിലെ മഹിഷി (അജ്ഞാനം) നിഗ്രഹിക്കപെടുന്നു.
മഹിഷീഭാവമുള്ളവർ മനുഷ്യവർഗ്ഗത്തിലും ധാരാളമുണ്ട്. അജ്ഞാനമാകുന്ന അന്ധകാരത്തിൽ, താനെന്ന ഭാവം കൈകൊണ്ട്‌ കഴിയുന്ന അവരെ, ഭഗവദ് ഭജനം ചെയ്യണമെന്ന വിചാരം വരുന്നത് വരെ ഭഗവാൻ ജനനമരണ ചക്രമായ സംസാരത്തിൽ ഇട്ടു ചുറ്റിക്കുന്നു. അത് മൂലം അനുഭവിക്കേണ്ടി വരുന്ന ദുഃഖങ്ങൾ മൂലം അവരുടെ അഹങ്കാരം നശിക്കും. അഹങ്കാരം നശിച്ചു തന്നെ ആശ്രയിക്കുന്നവരെ ഭഗവാൻ അനുഗ്രഹിക്കുന്നു.
സംസാരച്ചക്രത്തിൽ വീണു കിടക്കുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ദുഃഖങ്ങൾ ആണ് ഇവിടെ മഹിഷീ മർദ്ദനം കൊണ്ട് അന്വർത്ഥമാക്കുന്നത്.

പൊന്നമ്പലവും മകരജ്യോതിയും

പൊന്നമ്പലവും മകരജ്യോതിയും

പൊന്നമ്പലവും മകരജ്യോതിയും നമ്മുടെയെല്ലാം ഹൃദയത്തിൽ ചേർന്ന് നിൽക്കുന്ന ഒരു ശരണമന്ത്രമാണ് "പൊന്നമ്പലവാസനേ ശരണമയ്യപ്പ" എന്നുള്ള മന്ത്രം. ശബരിമല...

read more
ഗരുഡൻ ഐതീഹ്യം

ഗരുഡൻ ഐതീഹ്യം

ഗരുഡൻ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിലുള്ള ഐതീഹ്യം മണികണ്ഠകുമാരന്റെ സാന്നിധ്യത്തിനാൽ പന്തളത്തു കൊട്ടാരം ഐശ്വര്യസമ്പുഷ്ടമായി. എന്നാൽ അവിടുത്തെ...

read more
പമ്പാ സദ്യയുടെ ഐതീഹ്യo

പമ്പാ സദ്യയുടെ ഐതീഹ്യo

പമ്പാ സദ്യയുടെ ഐതീഹ്യo ബ്രഹ്മാണ്ഡപുരാണത്തിൽ ലളിതോപാഖ്യാനം എന്ന ഭാഗത്ത്‌, സത്യയുഗത്തിൽ നടന്ന ശാസ്‌താവതാരത്തെ- ലോകഹിതത്തിനായി ശ്രീഭൂതനാഥൻ അവതരിച്ച കഥ...

read more
ഭഗവദ് നാമകരണം

ഭഗവദ് നാമകരണം

ഭഗവദ് നാമകരണം- അയ്യപ്പ സ്വാമിയുടെ പ്രധാനപ്പെട്ട നാല് നാമങ്ങൾ കലിയുഗവരദനായ അയ്യപ്പസ്വാമിയിൽ ഭക്തിയുണ്ടാവുക എന്നത് തന്നെ മനുഷ്യ ജന്മത്തിന്റെ പരമലാഭം....

read more
പാലാഴി മഥനം

പാലാഴി മഥനം

പാലാഴി മഥനം പാലാഴി മഥനം നമ്മളെല്ലാവരും കേട്ടിട്ടുള്ള കഥയാണ്. സമുദ്രമഥനത്തിൽ കൂടി കടഞ്ഞെടുത്ത അമൃത് ഭക്ഷിച്ചാൽ ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം...

read more
പതിനെട്ടാം പടിയുടെ തത്വം

പതിനെട്ടാം പടിയുടെ തത്വം

പതിനെട്ടാം പടിയുടെ തത്വം ഏകത്വവും അനശ്വരതയും കാട്ടിതരുന്ന അദ്വൈത ബോധത്തിലേക്ക് ഓരോ ഭക്തനേയും ഉയർത്തുന്ന മഹത് ദർശനമാണ് അയ്യപ്പദർശനം! ദൃശ്യമായ...

read more
എന്താണ് ധർമം?

എന്താണ് ധർമം?

എന്താണ് ധർമം? ശ്രദ്ധയും ഭക്തിയും മനഃശുദ്ധിയും ഒരു വ്യക്തിയിൽ ഒത്തുചേരുമ്പോൾ, തന്നെ നിലനിർത്തുന്ന ഈശ്വരീയ ശക്തിയെ തിരിച്ചറിയുവാൻ ആ വ്യക്തി...

read more

Get it Now!

1/8 ഡെമി സൈസ്

564 പേജുകൾ – ഹാർഡ് ബൗണ്ട്