ഗരുഡൻ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിലുള്ള ഐതീഹ്യം
മണികണ്ഠകുമാരന്റെ സാന്നിധ്യത്തിനാൽ പന്തളത്തു കൊട്ടാരം ഐശ്വര്യസമ്പുഷ്ടമായി. എന്നാൽ അവിടുത്തെ മന്ത്രിയ്ക്കു മാത്രം കുമാരന്റെ സാന്നിധ്യം അത്ര സന്തോഷം നൽകിയില്ല. കുമാരനെ ഇല്ലായ്മ ചെയ്യാൻ മന്ത്രി പല തന്ത്രങ്ങളും മെനഞ്ഞു. ഒരു ദിവസം പുതിയൊരു തന്ത്രവുമായി രാജസന്നിധിയിലെത്തി ഇങ്ങിനെ ഉണർത്തിച്ചു, ” രാജൻ, എന്റെ പുത്രന്റെ ജന്മനക്ഷത്രമാണ് നാളെ. മണികണ്ഠകുമാരനെ പിറന്നാൾ ആഘോഷങ്ങൾക്ക് എന്റെ ഗൃഹത്തിലേക്ക് അയക്കുവാൻ ദയവുണ്ടാവണം”. മന്ത്രിയുടെ ആഗ്രഹം കേട്ട രാജാവ് , ആഘോഷങ്ങളിൽ പോയി പങ്കെടുക്കാൻ മണികണ്ഠന് അനുവാദം നൽകി.
തന്റെ ഗൃഹത്തിൽ എത്തുന്ന കുമാരന് വിഷമയമായ ഭക്ഷണം നൽകി കുമാരനെ ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു മന്ത്രിയുടെ കുടില തന്ത്രം. മണികണ്ഠനെ ഗൃഹത്തിലേക്ക് കൊണ്ടുപോകാൻ അനുവാദം കിട്ടിയപ്പോൾ തന്റെ തന്ത്രങ്ങൾ ഇത്തവണ വിജയം നേടുമെന്ന് മന്ത്രി മനസ്സിൽ ഉറപ്പിച്ചു. എന്നാൽ കാളകൂടം പാനം ചെയ്ത നീലകണ്‌ഠ പ്രഭുവിന്റെയും, ഭജിക്കുന്നവർക്ക് അനുഗ്രഹമാകുന്ന അമൃത് നൽകുന്ന വിഷ്ണുഭഗവാന്റെയും ശക്തികൾ സമ്മേളിച്ച ഭൂതനാഥനിൽ ഉണ്ടോ മന്ത്രിയുടെ കുതന്ത്രം ഫലിക്കുന്നു!
ദുഷ്ടനായ മന്ത്രി വിഷമയമായ അന്നം കുമാരന് വിളമ്പി. മന്ത്രിയുടെ തന്ത്രം മനസ്സിലാക്കിയ കുമാരൻ മനസ്സിൽ വിഷ്ണുഭഗവാനെ സ്മരിച്ചു. വിഷ്ണുഭഗവാൻ ഗരുഡനിൽ ഏറി അവിടെയെത്തി, ഭക്ഷണത്തിൽ പീയൂഷം തളിച്ചു. ബാലമണികണ്ഠൻ ഭക്ഷണം നന്നായി ആസ്വദിച്ചു. കഠിനവിഷം നൽകിയിട്ടും ബാലനിൽ അത് യാതൊരു മാറ്റവും വരുത്തിയില്ല എന്ന് കണ്ട് മന്ത്രി കൂടുതൽ അസ്വസ്ഥനായി.
ശബരിമലയുമായി ബന്ധപ്പെട്ട് പല ആചാരങ്ങളിലും ആഘോഷങ്ങളിലും ഗരുഡന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. ഇന്നും പന്തളത്തുനിന്നും ശബരിമയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്നത് ഗരുഡനെ ആകാശത്തു് കണ്ടതിനു ശേഷം മാത്രമാണ്. തിരുവാഭരണ ഘോഷയാത്രക്ക് തയ്യാറായി നിൽക്കുന്ന തിരുവാഭരണവാഹകരുടെയും ഭക്തരുടെയും സംഘം ഉച്ചത്തിൽ ശരണം വിളിയോടെ കാത്തു നിൽക്കുമ്പോൾ ദൂരെ ആകാശത്ത് പ്രത്യക്ഷമാവുന്ന ഗരുഡൻ, ഓരോ അയ്യപ്പഭക്തനെയും വീണ്ടും ഭക്തിയുടെ ഉന്നതിയിലേക്ക് എത്തിക്കുന്നു. തിരുവാഭരണ ഘോഷയാത്രക്കൊപ്പം സന്നിധാനം വരെയും ഗരുഡനിലേറിയ വിഷ്ണുഭഗവാന്റെ സാന്നിധ്യം നമ്മൾക്ക് നേരിട്ട് കാണുവാൻ സാധിക്കും. അത് പോലെ തന്നെ പലപ്പോഴും അയ്യപ്പ ഭാഗവത സപ്താഹങ്ങളിൽ ഗരുഡസാന്നിധ്യം പ്രകടമാകാറുണ്ട്.
മഹിഷീ മർദ്ദനം
മഹിഷീ മർദ്ദനം ആശ്രിത വത്സലനാണ് അയ്യപ്പ സ്വാമി. സകല ചരാചരങ്ങളുടെയും ഉള്ളിലും പുറത്തും നിറഞ്ഞിരിക്കുന്ന അയ്യപ്പസ്വാമി സ്വഭക്തന്മാരുടെ അഭീഷ്ടം...
പൊന്നമ്പലവും മകരജ്യോതിയും
പൊന്നമ്പലവും മകരജ്യോതിയും നമ്മുടെയെല്ലാം ഹൃദയത്തിൽ ചേർന്ന് നിൽക്കുന്ന ഒരു ശരണമന്ത്രമാണ് "പൊന്നമ്പലവാസനേ ശരണമയ്യപ്പ" എന്നുള്ള മന്ത്രം. ശബരിമല...
പമ്പാ സദ്യയുടെ ഐതീഹ്യo
പമ്പാ സദ്യയുടെ ഐതീഹ്യo ബ്രഹ്മാണ്ഡപുരാണത്തിൽ ലളിതോപാഖ്യാനം എന്ന ഭാഗത്ത്, സത്യയുഗത്തിൽ നടന്ന ശാസ്‌താവതാരത്തെ- ലോകഹിതത്തിനായി ശ്രീഭൂതനാഥൻ അവതരിച്ച കഥ...
ഭഗവദ് നാമകരണം
ഭഗവദ് നാമകരണം- അയ്യപ്പ സ്വാമിയുടെ പ്രധാനപ്പെട്ട നാല് നാമങ്ങൾ കലിയുഗവരദനായ അയ്യപ്പസ്വാമിയിൽ ഭക്തിയുണ്ടാവുക എന്നത് തന്നെ മനുഷ്യ ജന്മത്തിന്റെ പരമലാഭം....
പാലാഴി മഥനം
പാലാഴി മഥനം പാലാഴി മഥനം നമ്മളെല്ലാവരും കേട്ടിട്ടുള്ള കഥയാണ്. സമുദ്രമഥനത്തിൽ കൂടി കടഞ്ഞെടുത്ത അമൃത് ഭക്ഷിച്ചാൽ ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം...
പതിനെട്ടാം പടിയുടെ തത്വം
പതിനെട്ടാം പടിയുടെ തത്വം ഏകത്വവും അനശ്വരതയും കാട്ടിതരുന്ന അദ്വൈത ബോധത്തിലേക്ക് ഓരോ ഭക്തനേയും ഉയർത്തുന്ന മഹത് ദർശനമാണ് അയ്യപ്പദർശനം! ദൃശ്യമായ...
എന്താണ് ധർമം?
എന്താണ് ധർമം? ശ്രദ്ധയും ഭക്തിയും മനഃശുദ്ധിയും ഒരു വ്യക്തിയിൽ ഒത്തുചേരുമ്പോൾ, തന്നെ നിലനിർത്തുന്ന ഈശ്വരീയ ശക്തിയെ തിരിച്ചറിയുവാൻ ആ വ്യക്തി...
Get it Now!
1/8 ഡെമി സൈസ്
564 പേജുകൾ – ഹാർഡ് ബൗണ്ട്