ശ്രീമദ് അയ്യപ്പഭാഗവതം

ഭാഗവത മാഹാത്മ്യം
“സകല ചരാചരങ്ങള്‍ക്കുള്ളില്‍ വാഴുന്ന ശാസ്താ!
സകല ലോകങ്ങള്‍തന്നാധാരമാവുന്ന ശാസ്താ!
സകല ദുരിതങ്ങളേയും ഭസ്മമാക്കുന്ന ശാസ്ത്ാ!
സകല അഭയങ്ങളേയും ഏകിടും എന്റെ ശാസ്താ
സകല ഭൂതങ്ങള്‍ക്കേശും സര്‍വ്വ ദുഃഖങ്ങളേയും,
ത്വരിതമകലെ നീക്കാന്‍ സ്വാമീ, തൃപ്പദം കുമ്പിടുന്നേന്‍!!!”
“സ്വാമിയേ ശരണം അയ്യപ്പാ!”
(ത്രൈയ്യക്ഷര ചൈതന്യ)
സ്വാമിയേ ശരണം അയ്യപ്പാ!

ശ്രീമദ് അയ്യപ്പഭാഗവതം


ശബരിഗിരീശ്വരനായ അയ്യപ്പസ്വാമിയുടെ അപദാനങ്ങളും തത്വങ്ങളും ഏറ്റവും ലളിതമായും സുദീര്‍ഘമായും ശ്രേയസ്ക്കരമായും പ്രതിപാദിച്ചിട്ടുള്ള ഉത്തമ ഗ്രന്ഥമാണ് ശ്രീമദ് അയ്യപ്പഭാഗവതം. 14 കാണ്ഡങ്ങളില്‍ ആയി 14000 വരികളില്‍ ശുദ്ധമലയാളത്തില്‍ കിളിപ്പാട്ട് രൂപത്തില്‍ ആണ് ഈ ഗ്രന്ഥം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മഹിഷാസുര ജനനം, ചണ്ഡികാ ദേവിയുടെ അവതാരം, പാലാഴിമഥനം, മോഹിനി അവതാരം തുടങ്ങിയ പ്രധാന ഭാഗങ്ങള്‍ ആദ്യ മൂന്ന് കാണ്ഡങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. അയ്യപ്പസ്വാമിയുടെ ദിവ്യ അവതാരം, നാമകരണം, ഭഗവാന്‍റെ ഭൂലോക ആഗമനവും പന്തള വാസവും, മഹിഷീമര്‍ദ്ദനം, ശ്രീ ഭൂതനാഥ ഗീത, ഭക്തിലക്ഷണങ്ങള്‍, ദര്‍ശന വിധികള്‍ തുടങ്ങിയ ഭാഗങ്ങള്‍ നാലുമുതല്‍ ഒന്‍പതു വരെയുള്ള കാണ്ഡങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. വിശ്വരൂപ ദര്‍ശനവും പമ്പാ മാഹാത്മ്യവും ഭഗവത് പൂജാ വിധാനങ്ങളും ഭഗവത് പ്രതിഷ്ഠയും മറ്റും അടുത്ത അഞ്ചു കാണ്ഡങ്ങളില്‍ വിവരിച്ചിരിക്കുന്നു.
ശ്രീമദ് അയ്യപ്പ ഭാഗവതം ഭഗവാൻ അയ്യപ്പൻറെ പ്രത്യക്ഷ സ്വരൂപമാണ്. അത് ഭഗവാന്റെ ദ്രവരൂപത്തിലുള്ള അമൃതമാണ്.പരമമായ വേദാന്ത സാരത്തെ, ആ പരമ സത്യമായ ഭഗവാൻ അയ്യപ്പൻറെ ചരിതങ്ങളും ലീലകളും തത്വങ്ങളും മോക്ഷമാർഗ്ഗങ്ങളും ആണ് ശ്രീമദ് അയ്യപ്പ ഭാഗവതം നമ്മൾക്ക് പകർന്നു നൽകുന്നത്.
സത്യസന്ധമായി പിന്തുടരുന്ന ഭക്തരെ യഥാർത്ഥ അയ്യപ്പ ദർശനത്തിലേക്ക് ശ്രീമദ് അയ്യപ്പ ഭഗവതം എത്തിക്കുന്നു. നാം ആരെന്നോ എന്താണ് ഈ ജീവിതത്തിൽ നേടേണ്ടത് എന്നോ എന്തുകൊണ്ട് ജനിച്ചു വന്നോ യഥാർത്ഥ സന്തോഷത്തിൽ എങ്ങനെ ജീവിക്കണം എന്നോ അറിയാതെ വിഷമിക്കുമ്പോൾ, ഇരുട്ടിൽ പ്രകാശം എന്നപോലെ മാനത്തെ മകരജ്യോതി എന്നപോലെ നമ്മുടെ ഉൾക്കണ്ണു തുറക്കുവാൻ ശ്രീമത് അയ്യപ്പഭാഗവതം നമ്മെ പ്രാപ്തരാക്കും.


 

“ഓം സര്‍വ്വത്ര സ്വാമി നാമസങ്കീര്‍ത്തനം”

ഓം സ്വാമിയേ ശരണം അയ്യപ്പാ!
“ഓം സര്‍വ്വത്ര ഗോവിന്ദ ഗോപാല രാമ നാമ സങ്കീര്‍ത്തനം”
ഗോവിന്ദാ! ഹരി ഗോവിന്ദാ!
ഓം സര്‍വ്വത്ര ഗോവിന്ദ സുത നാമ സങ്കീര്‍ത്തനം”
ഓം സ്വാമിയേ ശരണം അയ്യപ്പാ!
“ഓം സര്‍വ്വത്ര ഗൗരീശങ്കര നാമസങ്കീര്‍ത്തനം”
ഓം നമഃശിവായ!
“ഓം സര്‍വ്വത്ര ഗാരീശങ്കര സുത നാമ സങ്കീര്‍ത്തനം”
ഓം സ്വാമിയേ ശരണം അയ്യപ്പാ!
“ഓം സര്‍വ്വത്ര ശ്രീദേവി നാമ സങ്കീര്‍ത്തനം”
ശ്രീ മഹാ ദേവീം ഭജേ!
“ഓം സര്‍വ്വത്ര ശ്രീദേവി സുത നാമ സങ്കിര്‍ത്തനം”
ഓം സ്വാമിയേ ശരണം അയ്യപ്പാ!
“ഓം സര്‍വ്വത്ര ഹരിസുത നാമ സങ്കീര്‍ത്തനം”
ഓം സ്വാമിയേ ശരണം അയ്യപ്പാ!
“ഓം സര്‍വ്വത്ര ഹരസുത നാമ സങ്കീര്‍ത്തനം”
ഓം സ്വാമിയേ ശരണം അയ്യപ്പാ!
“ഓം സര്‍വ്വത്ര ഹരിഹരസുത നാമ സങ്കീര്‍ത്തനം”
ഓം സ്വാമിയേ ശരണം അയ്യപ്പാ!
ഓം സ്വാമിയേ ശരണം അയ്യപ്പാ!
ഓം സ്വാമിയേ ശരണം അയ്യപ്പാ!!!

ഓം സ്വാമിയേ ശരണം അയ്യപ്പാ!

ശ്രീമദ് അയ്യപ്പഭാഗവതം

14 കാണ്ഡങ്ങളില്‍

by

ത്രൈയ്യക്ഷര ചൈതന്യ

കോട്ടയം,വാകത്താനം, മണികണ്ഠപുരം മിഥിലാവാര്യത്ത്‌ എസ്. ഗോവിന്ദവാര്യർ നീണ്ട തപശ്ചര്യയിലൂടെ അയ്യപ്പദാസനായി മാറി, ത്രൈയ്യക്ഷര ചൈതന്യ എന്ന അയ്യപ്പ സേവക നാമം ശബരിമല ദിവ്യ ശ്രീകോവിലിൽ നിന്നും സ്വീകരിച്ചാണ് 1164 (1989) കർക്കിടക മാസത്തിൽ  ശബരിമല സന്നിധാനത്തിൽ വച്ച് അയ്യപ്പഭാഗവത രചനയ്ക്ക് തുടക്കം കുറിച്ചത്. ഒരു വർഷം കൊണ്ട് ഗ്രന്ഥരചന പൂർത്തിയാക്കിയ അദ്ദേഹം ശബരിമല സന്നിധാനത്തിൽ എത്തി, ആ ദിവ്യ സന്നിധിയിൽ ഗ്രന്ഥം മുഴുവനും പാരായണം ചെയ്ത്, ശബരിഗിരീശ്വരന്റെ തിരുസവിധത്തിൽ സമർപ്പണം ചെയ്തു.
ഗ്രന്ഥത്തിന്റെ ആദ്യ പകർപ്പിന്റെ പ്രകാശനം 1170-ാo ആണ്ട് കർക്കിടകമാസത്തിൽ (1995) അന്നത്തെ ദേവസ്വo ബോർഡ് പ്രസിഡന്റ് ശ്രീ എൻ. ഭാസ്കരൻ നായർ അവർകൾ ശബരിമല ദിവ്യ സന്നിധാനത്തു് നിർവഹിച്ചു. അതിനു ശേഷം കേരളത്തിനകത്തും പുറത്തും ശ്രീ ത്രൈയക്ഷര ചൈതന്യ അനേകം അയ്യപ്പ സപ്താഹങ്ങൾ നടത്തി. 1995 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ അഞ്ച് പതിപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ടു.

സ്വാമി ത്രൈയക്ഷര ചൈതന്യ കൊളുത്തിയ ജ്ഞാനദീപം അനേകം ഭക്തരിലേക്ക് ജ്ഞാനജ്യോതിസ്സായി പകരുന്നതിന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സപ്താഹങ്ങളും സത്‌സംഗങ്ങളും അയ്യപ്പ ഭാഗവതത്തെ ആസ്പദമാക്കി നടത്തി വരുന്നു.

ഓം സ്വാമിയേ ശരണമയ്യപ്പാ!

Sample Pages

ഉടൻ കരസ്ഥമാക്കു

1/8 ഡെമി സൈസ്

564 പേജുകൾ – ഹാർഡ് ബൗണ്ട്