ത്രൈയ്യക്ഷര ചൈതന്യ

കോട്ടയം,വാകത്താനം, മണികണ്ഠപുരം മിഥിലാവാര്യത്ത്‌ എസ്. ഗോവിന്ദവാര്യർ നീണ്ട തപശ്ചര്യയിലൂടെ അയ്യപ്പദാസനായി മാറി, ത്രൈയ്യക്ഷര ചൈതന്യ എന്ന അയ്യപ്പ സേവക നാമം ശബരിമല ദിവ്യ ശ്രീകോവിലിൽ നിന്നും സ്വീകരിച്ചാണ് 1164 (1989) കർക്കിടക മാസത്തിൽ ശബരിമല സന്നിധാനത്തിൽ വച്ച് അയ്യപ്പഭാഗവത രചനയ്ക്ക് തുടക്കം കുറിച്ചത്. ഒരു വർഷം കൊണ്ട് ഗ്രന്ഥരചന പൂർത്തിയാക്കിയ അദ്ദേഹം ശബരിമല സന്നിധാനത്തിൽ എത്തി, ആ ദിവ്യ സന്നിധിയിൽ ഗ്രന്ഥം മുഴുവനും പാരായണം ചെയ്ത്, ശബരിഗിരീശ്വരന്റെ തിരുസവിധത്തിൽ സമർപ്പണം ചെയ്തു.
ഗ്രന്ഥത്തിന്റെ ആദ്യ പകർപ്പിന്റെ പ്രകാശനം 1170-ാo ആണ്ട് കർക്കിടകമാസത്തിൽ (1995) അന്നത്തെ ദേവസ്വo ബോർഡ് പ്രസിഡന്റ് ശ്രീ എൻ. ഭാസ്കരൻ നായർ അവർകൾ ശബരിമല ദിവ്യ സന്നിധാനത്തു് നിർവഹിച്ചു. അതിനു ശേഷം കേരളത്തിനകത്തും പുറത്തും ശ്രീ ത്രൈയ്യക്ഷര ചൈതന്യ അനേകം അയ്യപ്പ സപ്താഹങ്ങൾ നടത്തി. 1995 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ അഞ്ച് പതിപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ടു.
സ്വാമി ത്രൈയ്യക്ഷര ചൈതന്യ കൊളുത്തിയ ജ്ഞാനദീപം അനേകം ഭക്തരിലേക്ക് ജ്ഞാനജ്യോതിസ്സായി പകരുന്നതിന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സപ്താഹങ്ങളും സത്‌സംഗങ്ങളും അയ്യപ്പ ഭാഗവതത്തെ ആസ്പദമാക്കി നടത്തി വരുന്നു.

ഓം സ്വാമിയേ ശരണമയ്യപ്പാ!

Sri Thryakshara Chaithanya

Kottayam, Wakathanam, Manikandhapuram Mithilavaryathu S. Govinda Warrier became an Ayyappa devotee after a long penance and adopted the name Ayyappa Sevaka, Sri Thryakshara Chaithanya, from the Sabarimala Divine Shrine. After completing the writing of the book in one year, he came to the sanctum sanctorum of Sabarimala, recited the entire scripture in the presence of the deity and dedicated it to the shrine of Sabarigirishwar.

The first copy of the book was published in the month of Karkitakam (1995) in the year 1170 by the then President of the Devaswom Board, Shri N.K. Bhaskaran Nair performed them at Sabarimala Divya Sannidhanam. After that, Sri Thryakshara Chaithanya conducted many Ayyappa weeks inside and outside Kerala. Five editions of Srimad Ayyappa Bhagavatam were published between 1995 and 2019.

Swami’s family members conduct weekly satsangs based on Ayyappa Bhagavatam to spread the enlightenment lamp of Sri Thryakshara Chaithanya to many devotees.

ഉടൻ കരസ്ഥമാക്കു

1/8 ഡെമി സൈസ്

564 പേജുകൾ – ഹാർഡ് ബൗണ്ട്