അയ്യപ്പ കഥകൾ ഭക്തിയിലേക്കുള്ള പാതയാകുന്നു

സത്യയുഗത്തിൽ തിരു അവതാരം ചെയ്ത ധർമ്മശാസ്താവ്, പിതാവായ മഹാദേവന്റെ നിർദേശപ്രകാരം, സഹ്യാദ്രി സാനുക്കളുടെ താഴ്വരയിൽ പമ്പാനദീ തീരത്തു് ആരോമൽ പൈതലായി ആവിർഭവിച്ചതും, പരമശിവ ഭക്തനായിരുന്ന പന്തള രാജന് ആ പൈതലിനെ ലഭിച്ചതും, മണികണ്ഠൻ എന്ന് നാമകരണം ചെയ്യപ്പെട്ട ആ കുമാരന്റെ ബാല ലീലകളും മറ്റും ശ്രീമദ് അയ്യപ്പ ഭാഗവതം അഞ്ചാം കാണ്ഡത്തിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു.

ശ്രീ പൊന്മണിയും ഗളത്തിലണിഞ്ഞുടൻ
ശ്രീനിധിയാളായ അയ്യപ്പസ്വാമിയും
ഭൂമിയിങ്കൽ മഹാ സഹ്യാദ്രിസാനുവിൽ
ദക്ഷിണഭാരത ഗംഗയാം പമ്പതൻ പക്ഷത്ത്‌
പൈതലായ് വന്നു വിളങ്ങും ദശാന്തരേ
പാരിതിൽ ഭംഗ്യാ തെളിയാൻ തുടങ്ങുന്ന
ഭാരിച്ച ശ്രീയതിൻ മാറ്റ് ചൊല്ലാവതോ?”

ഭഗവൽക്കഥകൾ, അത് പറയുന്നവരെയും കേൾക്കുന്നവരെയും ഭക്തിയുടെ ഉത്തുംഗ ശൃoഗത്തിൽ എത്തിക്കുന്നു. അവരെ പവിത്രരാക്കുന്നു. ഈ മനുഷ്യ ജീവിതത്തിൽ ഒരു നിമിഷം പോലും ഭഗവാനെ വിസ്മരിച്ചു പോകാതെ, എപ്പോഴും ഭഗവത് പാദസ്മരണകൾ നിലനിർത്തുവാൻ സാധിക്കുക എന്നതാണ് പരമ പ്രധാനം. അയ്യപ്പ സ്വാമിയിൽ ഭക്തി വളരുന്നതോടെ മനസ്സിൽ ആനന്ദം നിറഞ്ഞു നിൽക്കും. സകല ചരാചരങ്ങളിലും അയ്യപ്പ സ്വാമിയെ കാണുവാൻ സാധിച്ചാൽ, അങ്ങിനെയുള്ള മനസ്സുകളിൽ പിന്നെ എവിടെയാണ് ദുഃഖം അങ്ങിനെയുള്ള ആൾ സദാ തൃപ്തനും സന്തുഷ്ടനും ആയി മാറും.
ശ്രീരാമകൃഷ്ണദേവൻ പറയുന്ന ഒരു കഥയുണ്ട്. നിറം പിടിപ്പിക്കുവാനായി വസ്ത്രങ്ങൾ ചായങ്ങളിൽ മുക്കാറുണ്ട്. ഏതു നിറത്തിൽ മുക്കുന്നുവോ വസ്ത്രത്തിന് ആ നിറം ലഭിക്കും. അത് മഞ്ഞയാണെങ്കിൽ മഞ്ഞ, പച്ചയെങ്കിൽ പച്ച നിറം അങ്ങിനെ. അത് പോലെ, ഏതു കാര്യത്തിൽ മനസ്സ് മുക്കുന്നുവോ അഥവാ ശ്രദ്ധിക്കുന്നുവോ , മനസ്സിൽ ആ കാര്യങ്ങൾ നിറയും . അത് ഭക്തിയാണെങ്കിൽ മനസ്സ് ഭക്തിസാന്ദ്രമാകും. മറിച്ചു് ലൗകിക കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധയെങ്കിൽ മനസ്സ് അതിൽ കുടുങ്ങും. ഈശ്വര കഥകൾ കേൾക്കുകയും ഈശ്വര നാമം ജപിക്കുകയും ഈശ്വര സ്മരണം ചെയ്യുകയും ചെയ്താൽ മനസ്സു ഈശ്വരനോട് അടുത്ത് ചരിക്കും.

“ചിത്തത്തിൽ നിന്നെ ഭജിപ്പവർക്കെത്തുമോ
ഇക്കലികാലത്തിൻ ഹീനമാം ഭാവങ്ങൾ
നിൻതിരുരൂപമെൻ അന്തരംഗത്തിൽ
സന്തതം തോന്നണേ ശ്രീ മണിഭൂഷണാ”
(ശ്രീമദ് അയ്യപ്പ ഭാഗവതം)

ഭഗവാന്റെ ദിവ്യമായ ലീലകളിൽ പരമാർത്ഥമായ ഭക്തിയും ആ പാദാരവിന്ദങ്ങളിൽ സ്വയം സമർപ്പിക്കപ്പെടുകയും ചെയ്യുന്ന ഭക്തൻ സംസാരമാകുന്ന സാഗരത്തിനെ അനായാസം തരണം ചെയ്യുവാൻ പ്രാപ്തനാകുന്നു. ആ ഈശ്വരനറെ സാമീപ്യം തിരിച്ചറിയണമെങ്കിൽ നമ്മളിൽ ആ ഈശ്വരന്റെ കൃപയുണ്ടാവണം. ഭക്തിയോടും ശ്രദ്ധയോടും സദാ അയ്യപ്പസ്മരണത്തോടെ കഴിയുമ്പോൾ കൃപാനിധിയായ ആ അയ്യപ്പസ്വാമി നമ്മളിൽ അനുഗ്രഹ വർഷം ചൊരിയും.
പമ്പാമാഹാത്മ്യം

പമ്പാമാഹാത്മ്യം

പമ്പാമാഹാത്മ്യം പന്തള രാജാവിന്റെ പൂർവജന്മ രഹസ്യങ്ങൾ പറഞ്ഞു കൊടുത്തതിനു ശേഷം അഗസ്ത്യ മഹർഷി തുടർന്ന് പമ്പാ മാഹാത്മ്യവും, ഭഗവത് പൂജ വിധങ്ങളുമൊക്കെ...

read more
വിശ്വരൂപദർശനം

വിശ്വരൂപദർശനം

വിശ്വരൂപദർശനം ആയിരം തലകളും , പലവിധ രസങ്ങൾ പ്രകടമാക്കുന്ന നേത്രാവലികളും, വിസ്തൃതമായ പാദങ്ങളും ഉള്ള ഭഗവാന്റെ വിശ്വരൂപം മഹർലോകം വരേയ്ക്കും നിറഞ്ഞു...

read more
ശരണമന്ത്രമാഹാത്മ്യം

ശരണമന്ത്രമാഹാത്മ്യം

ശരണമന്ത്രമാഹാത്മ്യം മനുഷ്യശരീരത്തിലെ ആറു പടികളാണ് മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാ ചക്രം. മനുഷ്യൻ ലോഭമോഹങ്ങളിൽ...

read more
ചിന്മുദ്രയുടെ തത്വം

ചിന്മുദ്രയുടെ തത്വം

ചിന്മുദ്രയുടെ തത്വം പതിനെട്ടു തത്വസോപാനങ്ങൾ കയറി അയ്യപ്പ സന്നിധിയിൽ എത്തി ഭഗവാന്റെ മനോഹര രൂപം ദർശിക്കുന്ന ഭക്തൻ ആനന്ദനിർവൃതിയിൽ ആറാടുന്നു....

read more
ഇരുമുടികെട്ടും നെയ്‌ത്തേങ്ങയും

ഇരുമുടികെട്ടും നെയ്‌ത്തേങ്ങയും

ഇരുമുടികെട്ടും നെയ്‌ത്തേങ്ങയും ഭഗവാനും ഭക്തനും ഒന്നാണെന്ന തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർത്ഥാടനം ആണ് ശബരിമല ദർശനത്തിൽ നിന്നും ഭക്തനിൽ തെളിയുന്നത്....

read more
ശബരിമല ദർശന വിധികൾ

ശബരിമല ദർശന വിധികൾ

അയ്യപ്പ ഭാഗവതം നവമകാണ്ഡം - ശബരിമല ദർശന വിധികൾ മണ്ഡല വ്രതചര്യയിലൂടെ പഞ്ച മഹായജ്ഞം അനുശാസിക്കപ്പെടുന്നു!! പരമമായ ഭക്തിയോടെ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ...

read more
ശ്രീഭൂതനാഥഗീത

ശ്രീഭൂതനാഥഗീത

ശ്രീഭൂതനാഥഗീത ശ്രീ ഭൂതനാഥ സ്വാമിയുടെ ജന്മ രഹസ്യവും മഹത്വവും അഗസ്ത്യ മഹർഷിയിൽ നിന്നും അറിഞ്ഞ രാജശേഖര രാജന്റെ മനസ്സ് സമ്മിശ്രവികാരങ്ങളാൽ വിങ്ങി....

read more
ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം!

ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം!

ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം! ജീവിതത്തെ കുറിച്ച് യാതൊരറിവും ഇല്ലാതെയാണ് നാമോരുത്തരും ഈ ഭൂമിയിൽ ജനിക്കുന്നത്. ജനിക്കുന്നതിന് മുൻപ് നാം...

read more
ഐതീഹ്യവും മാഹാത്മ്യവും

ഐതീഹ്യവും മാഹാത്മ്യവും

സ്ഥലനാമങ്ങളുടെ ഐതീഹ്യവും മാഹാത്മ്യവും ശങ്കരനാരായണ സുതനായ മണികണ്ഠന്റെ താണ്ഡവം കാണുവാൻ എത്തിച്ചേർന്ന മഹാദേവൻ തന്റെ വാഹനമായ നന്ദികേശ്വരനെ ബന്ധിച്ച...

read more
മഹിഷീ മർദ്ദനം

മഹിഷീ മർദ്ദനം

മഹിഷീ മർദ്ദനം ആശ്രിത വത്സലനാണ് അയ്യപ്പ സ്വാമി. സകല ചരാചരങ്ങളുടെയും ഉള്ളിലും പുറത്തും നിറഞ്ഞിരിക്കുന്ന അയ്യപ്പസ്വാമി സ്വഭക്തന്മാരുടെ അഭീഷ്ടം...

read more

Facebook Posts

This message is only visible to admins.
Problem displaying Facebook posts.
Click to show error
Error: Server configuration issue

ഉടൻ കരസ്ഥമാക്കു

1/8 ഡെമി സൈസ്

564 പേജുകൾ – ഹാർഡ് ബൗണ്ട്