ശരണമന്ത്രമാഹാത്മ്യം

മനുഷ്യശരീരത്തിലെ ആറു പടികളാണ് മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാ ചക്രം. മനുഷ്യൻ ലോഭമോഹങ്ങളിൽ പെട്ടുഴലുമ്പോൾ ഉള്ളിൽ നിറഞ്ഞിരിക്കുന്ന ഈശ്വരീയ ശക്തിയെ വിസ്മരിച്ചു പോകുന്നു. ഈ ശക്തി മൂലാധാരസ്ഥിതമായി വർത്തിക്കുന്നു.ജപധ്യാനാദികളിൽ കൂടി ഈശ്വരീയ ശക്തിയെ ഉണർത്തി,ആറ് ചക്രങ്ങളും ഭേദിച്ച് മുകളിൽ എത്തുമ്പോൾ അയ്യപ്പസ്വാമിയിൽ മനസ്സ് പൂർണ്ണമായും രമിക്കുന്നു. സ്വാമിയേ ശരണം അയ്യപ്പ എന്ന നവാക്ഷരീ മന്ത്രസാധന ഓരോ ഭക്തനേയും ഇതിനു പ്രാപ്തനാക്കുന്നു. എന്താണ് നവാക്ഷരീ മന്ത്രത്തിന്റെ അർത്ഥം ?
– സർവദാ സർവത്ര പൂർണ തേജസ്വിയായ് തിങ്ങിവിളങ്ങുന്ന ശക്തിസ്രോതസ്സിനെ സൂചിപ്പിക്കുന്നു. ഇതിൽ നിന്നും ‘സ്വ’ എന്ന രൂപം ജനിക്കുന്നു
– മ കാരം അമൃത സ്വരൂപമായ ശിവനെ സൂചിപ്പിക്കുന്നു. മ കാരം ‘മി’ എന്ന വർണത്തിന് ജന്മം നൽകുന്നു
– യ കാരം മരണഭയത്തിൽ നിന്നും കരകയറ്റുന്ന ‘നാരായണ’ മന്ത്രത്തെ സൂചിപ്പിക്കുന്നു. ‘യേ’ എന്ന പ്രാർത്ഥന ഇതിൽ നിന്ന് ആവിർഭവിക്കുന്നു.
– ശിവമയമായ ശക്തിസ്വരൂപമാണ്.
– ശബ്ദ പ്രപഞ്ചത്തെ സൂചിപ്പിക്കുന്നു
– സർവ ഐശ്വര്യ പ്രാപ്തിയെ സൂചിപ്പിക്കുന്നു
– പ്രണവമന്ത്രമായ ഓം കാരത്തിലെ സൃഷ്ടിയെ സൂചിപ്പിക്കുന്നു
യ്യ – മായയെ അതിവർത്തിക്കാൻ ഉള്ള ശക്തി ആകുന്നു
– “പ” കാരോ പാപനാശന – പാപനാശനത്തിനെ കാണിക്കുന്നു
ഈ ഒൻപതു അക്ഷരങ്ങളിൽ കൂടി നവാക്ഷരീമന്ത്രമായ ‘സ്വാമിയേ ശരണം അയ്യപ്പ ‘ ആഭൂതമാകുന്നു. ആ മന്ത്രത്തിന്റെ രഹസ്യം മനസ്സിലാക്കി ഭക്തിയോടും ശുദ്ധിയോടും കൂടി സത്യം തേടിയെത്തുന്ന ഭക്തന്, പഞ്ചഭൂതങ്ങളുടെ നാഥനായ അയ്യപ്പൻ ജീവിത വിജയത്തിനും ശ്രേയസ്സിനുമുള്ള നേര്‍വഴിയാണ് കാണിച്ചുതരുന്നത്.

അയ്യപ്പ കഥകൾ

അയ്യപ്പ കഥകൾ

അയ്യപ്പ കഥകൾ ഭക്തിയിലേക്കുള്ള പാതയാകുന്നു സത്യയുഗത്തിൽ തിരു അവതാരം ചെയ്ത ധർമ്മശാസ്താവ്, പിതാവായ മഹാദേവന്റെ നിർദേശപ്രകാരം, സഹ്യാദ്രി സാനുക്കളുടെ...

read more
പമ്പാമാഹാത്മ്യം

പമ്പാമാഹാത്മ്യം

പമ്പാമാഹാത്മ്യം പന്തള രാജാവിന്റെ പൂർവജന്മ രഹസ്യങ്ങൾ പറഞ്ഞു കൊടുത്തതിനു ശേഷം അഗസ്ത്യ മഹർഷി തുടർന്ന് പമ്പാ മാഹാത്മ്യവും, ഭഗവത് പൂജ വിധങ്ങളുമൊക്കെ...

read more
വിശ്വരൂപദർശനം

വിശ്വരൂപദർശനം

വിശ്വരൂപദർശനം ആയിരം തലകളും , പലവിധ രസങ്ങൾ പ്രകടമാക്കുന്ന നേത്രാവലികളും, വിസ്തൃതമായ പാദങ്ങളും ഉള്ള ഭഗവാന്റെ വിശ്വരൂപം മഹർലോകം വരേയ്ക്കും നിറഞ്ഞു...

read more
ചിന്മുദ്രയുടെ തത്വം

ചിന്മുദ്രയുടെ തത്വം

ചിന്മുദ്രയുടെ തത്വം പതിനെട്ടു തത്വസോപാനങ്ങൾ കയറി അയ്യപ്പ സന്നിധിയിൽ എത്തി ഭഗവാന്റെ മനോഹര രൂപം ദർശിക്കുന്ന ഭക്തൻ ആനന്ദനിർവൃതിയിൽ ആറാടുന്നു....

read more
ഇരുമുടികെട്ടും നെയ്‌ത്തേങ്ങയും

ഇരുമുടികെട്ടും നെയ്‌ത്തേങ്ങയും

ഇരുമുടികെട്ടും നെയ്‌ത്തേങ്ങയും ഭഗവാനും ഭക്തനും ഒന്നാണെന്ന തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർത്ഥാടനം ആണ് ശബരിമല ദർശനത്തിൽ നിന്നും ഭക്തനിൽ തെളിയുന്നത്....

read more
ശബരിമല ദർശന വിധികൾ

ശബരിമല ദർശന വിധികൾ

അയ്യപ്പ ഭാഗവതം നവമകാണ്ഡം - ശബരിമല ദർശന വിധികൾ മണ്ഡല വ്രതചര്യയിലൂടെ പഞ്ച മഹായജ്ഞം അനുശാസിക്കപ്പെടുന്നു!! പരമമായ ഭക്തിയോടെ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ...

read more
ശ്രീഭൂതനാഥഗീത

ശ്രീഭൂതനാഥഗീത

ശ്രീഭൂതനാഥഗീത ശ്രീ ഭൂതനാഥ സ്വാമിയുടെ ജന്മ രഹസ്യവും മഹത്വവും അഗസ്ത്യ മഹർഷിയിൽ നിന്നും അറിഞ്ഞ രാജശേഖര രാജന്റെ മനസ്സ് സമ്മിശ്രവികാരങ്ങളാൽ വിങ്ങി....

read more
ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം!

ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം!

ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം! ജീവിതത്തെ കുറിച്ച് യാതൊരറിവും ഇല്ലാതെയാണ് നാമോരുത്തരും ഈ ഭൂമിയിൽ ജനിക്കുന്നത്. ജനിക്കുന്നതിന് മുൻപ് നാം...

read more
ഐതീഹ്യവും മാഹാത്മ്യവും

ഐതീഹ്യവും മാഹാത്മ്യവും

സ്ഥലനാമങ്ങളുടെ ഐതീഹ്യവും മാഹാത്മ്യവും ശങ്കരനാരായണ സുതനായ മണികണ്ഠന്റെ താണ്ഡവം കാണുവാൻ എത്തിച്ചേർന്ന മഹാദേവൻ തന്റെ വാഹനമായ നന്ദികേശ്വരനെ ബന്ധിച്ച...

read more
മഹിഷീ മർദ്ദനം

മഹിഷീ മർദ്ദനം

മഹിഷീ മർദ്ദനം ആശ്രിത വത്സലനാണ് അയ്യപ്പ സ്വാമി. സകല ചരാചരങ്ങളുടെയും ഉള്ളിലും പുറത്തും നിറഞ്ഞിരിക്കുന്ന അയ്യപ്പസ്വാമി സ്വഭക്തന്മാരുടെ അഭീഷ്ടം...

read more

Facebook Posts

This message is only visible to admins.
Problem displaying Facebook posts.
Click to show error
Error: Server configuration issue

Get it Now!

1/8 ഡെമി സൈസ്

564 പേജുകൾ – ഹാർഡ് ബൗണ്ട്