ഗരുഡൻ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിലുള്ള ഐതീഹ്യം
മണികണ്ഠകുമാരന്റെ സാന്നിധ്യത്തിനാൽ പന്തളത്തു കൊട്ടാരം ഐശ്വര്യസമ്പുഷ്ടമായി. എന്നാൽ അവിടുത്തെ മന്ത്രിയ്ക്കു മാത്രം കുമാരന്റെ സാന്നിധ്യം അത്ര സന്തോഷം നൽകിയില്ല. കുമാരനെ ഇല്ലായ്മ ചെയ്യാൻ മന്ത്രി പല തന്ത്രങ്ങളും മെനഞ്ഞു. ഒരു ദിവസം പുതിയൊരു തന്ത്രവുമായി രാജസന്നിധിയിലെത്തി ഇങ്ങിനെ ഉണർത്തിച്ചു, ” രാജൻ, എന്റെ പുത്രന്റെ ജന്മനക്ഷത്രമാണ് നാളെ. മണികണ്ഠകുമാരനെ പിറന്നാൾ ആഘോഷങ്ങൾക്ക് എന്റെ ഗൃഹത്തിലേക്ക് അയക്കുവാൻ ദയവുണ്ടാവണം”. മന്ത്രിയുടെ ആഗ്രഹം കേട്ട രാജാവ് , ആഘോഷങ്ങളിൽ പോയി പങ്കെടുക്കാൻ മണികണ്ഠന് അനുവാദം നൽകി.
തന്റെ ഗൃഹത്തിൽ എത്തുന്ന കുമാരന് വിഷമയമായ ഭക്ഷണം നൽകി കുമാരനെ ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു മന്ത്രിയുടെ കുടില തന്ത്രം. മണികണ്ഠനെ ഗൃഹത്തിലേക്ക് കൊണ്ടുപോകാൻ അനുവാദം കിട്ടിയപ്പോൾ തന്റെ തന്ത്രങ്ങൾ ഇത്തവണ വിജയം നേടുമെന്ന് മന്ത്രി മനസ്സിൽ ഉറപ്പിച്ചു. എന്നാൽ കാളകൂടം പാനം ചെയ്ത നീലകണ്‌ഠ പ്രഭുവിന്റെയും, ഭജിക്കുന്നവർക്ക് അനുഗ്രഹമാകുന്ന അമൃത് നൽകുന്ന വിഷ്ണുഭഗവാന്റെയും ശക്തികൾ സമ്മേളിച്ച ഭൂതനാഥനിൽ ഉണ്ടോ മന്ത്രിയുടെ കുതന്ത്രം ഫലിക്കുന്നു!
ദുഷ്ടനായ മന്ത്രി വിഷമയമായ അന്നം കുമാരന് വിളമ്പി. മന്ത്രിയുടെ തന്ത്രം മനസ്സിലാക്കിയ കുമാരൻ മനസ്സിൽ വിഷ്ണുഭഗവാനെ സ്മരിച്ചു. വിഷ്ണുഭഗവാൻ ഗരുഡനിൽ ഏറി അവിടെയെത്തി, ഭക്ഷണത്തിൽ പീയൂഷം തളിച്ചു. ബാലമണികണ്ഠൻ ഭക്ഷണം നന്നായി ആസ്വദിച്ചു. കഠിനവിഷം നൽകിയിട്ടും ബാലനിൽ അത് യാതൊരു മാറ്റവും വരുത്തിയില്ല എന്ന് കണ്ട് മന്ത്രി കൂടുതൽ അസ്വസ്ഥനായി.
ശബരിമലയുമായി ബന്ധപ്പെട്ട് പല ആചാരങ്ങളിലും ആഘോഷങ്ങളിലും ഗരുഡന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. ഇന്നും പന്തളത്തുനിന്നും ശബരിമയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്നത് ഗരുഡനെ ആകാശത്തു് കണ്ടതിനു ശേഷം മാത്രമാണ്. തിരുവാഭരണ ഘോഷയാത്രക്ക് തയ്യാറായി നിൽക്കുന്ന തിരുവാഭരണവാഹകരുടെയും ഭക്തരുടെയും സംഘം ഉച്ചത്തിൽ ശരണം വിളിയോടെ കാത്തു നിൽക്കുമ്പോൾ ദൂരെ ആകാശത്ത് പ്രത്യക്ഷമാവുന്ന ഗരുഡൻ, ഓരോ അയ്യപ്പഭക്തനെയും വീണ്ടും ഭക്തിയുടെ ഉന്നതിയിലേക്ക് എത്തിക്കുന്നു. തിരുവാഭരണ ഘോഷയാത്രക്കൊപ്പം സന്നിധാനം വരെയും ഗരുഡനിലേറിയ വിഷ്ണുഭഗവാന്റെ സാന്നിധ്യം നമ്മൾക്ക് നേരിട്ട് കാണുവാൻ സാധിക്കും. അത് പോലെ തന്നെ പലപ്പോഴും അയ്യപ്പ ഭാഗവത സപ്താഹങ്ങളിൽ ഗരുഡസാന്നിധ്യം പ്രകടമാകാറുണ്ട്.
അയ്യപ്പ കഥകൾ
അയ്യപ്പ കഥകൾ ഭക്തിയിലേക്കുള്ള പാതയാകുന്നു സത്യയുഗത്തിൽ തിരു അവതാരം ചെയ്ത ധർമ്മശാസ്താവ്, പിതാവായ മഹാദേവന്റെ നിർദേശപ്രകാരം, സഹ്യാദ്രി സാനുക്കളുടെ...
പമ്പാമാഹാത്മ്യം
പമ്പാമാഹാത്മ്യം പന്തള രാജാവിന്റെ പൂർവജന്മ രഹസ്യങ്ങൾ പറഞ്ഞു കൊടുത്തതിനു ശേഷം അഗസ്ത്യ മഹർഷി തുടർന്ന് പമ്പാ മാഹാത്മ്യവും, ഭഗവത് പൂജ വിധങ്ങളുമൊക്കെ...
വിശ്വരൂപദർശനം
വിശ്വരൂപദർശനം ആയിരം തലകളും , പലവിധ രസങ്ങൾ പ്രകടമാക്കുന്ന നേത്രാവലികളും, വിസ്തൃതമായ പാദങ്ങളും ഉള്ള ഭഗവാന്റെ വിശ്വരൂപം മഹർലോകം വരേയ്ക്കും നിറഞ്ഞു...
ശരണമന്ത്രമാഹാത്മ്യം
ശരണമന്ത്രമാഹാത്മ്യം മനുഷ്യശരീരത്തിലെ ആറു പടികളാണ് മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാ ചക്രം. മനുഷ്യൻ ലോഭമോഹങ്ങളിൽ...
ചിന്മുദ്രയുടെ തത്വം
ചിന്മുദ്രയുടെ തത്വം പതിനെട്ടു തത്വസോപാനങ്ങൾ കയറി അയ്യപ്പ സന്നിധിയിൽ എത്തി ഭഗവാന്റെ മനോഹര രൂപം ദർശിക്കുന്ന ഭക്തൻ ആനന്ദനിർവൃതിയിൽ ആറാടുന്നു....
ഇരുമുടികെട്ടും നെയ്‌ത്തേങ്ങയും
ഇരുമുടികെട്ടും നെയ്‌ത്തേങ്ങയും ഭഗവാനും ഭക്തനും ഒന്നാണെന്ന തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർത്ഥാടനം ആണ് ശബരിമല ദർശനത്തിൽ നിന്നും ഭക്തനിൽ തെളിയുന്നത്....
ശബരിമല ദർശന വിധികൾ
അയ്യപ്പ ഭാഗവതം നവമകാണ്ഡം - ശബരിമല ദർശന വിധികൾ മണ്ഡല വ്രതചര്യയിലൂടെ പഞ്ച മഹായജ്ഞം അനുശാസിക്കപ്പെടുന്നു!! പരമമായ ഭക്തിയോടെ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ...
ശ്രീഭൂതനാഥഗീത
ശ്രീഭൂതനാഥഗീത ശ്രീ ഭൂതനാഥ സ്വാമിയുടെ ജന്മ രഹസ്യവും മഹത്വവും അഗസ്ത്യ മഹർഷിയിൽ നിന്നും അറിഞ്ഞ രാജശേഖര രാജന്റെ മനസ്സ് സമ്മിശ്രവികാരങ്ങളാൽ വിങ്ങി....
ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം!
ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം! ജീവിതത്തെ കുറിച്ച് യാതൊരറിവും ഇല്ലാതെയാണ് നാമോരുത്തരും ഈ ഭൂമിയിൽ ജനിക്കുന്നത്. ജനിക്കുന്നതിന് മുൻപ് നാം...
ഐതീഹ്യവും മാഹാത്മ്യവും
സ്ഥലനാമങ്ങളുടെ ഐതീഹ്യവും മാഹാത്മ്യവും ശങ്കരനാരായണ സുതനായ മണികണ്ഠന്റെ താണ്ഡവം കാണുവാൻ എത്തിച്ചേർന്ന മഹാദേവൻ തന്റെ വാഹനമായ നന്ദികേശ്വരനെ ബന്ധിച്ച...
Get it Now!
1/8 ഡെമി സൈസ്
564 പേജുകൾ – ഹാർഡ് ബൗണ്ട്