പമ്പാ സദ്യയുടെ ഐതീഹ്യo
ബ്രഹ്മാണ്ഡപുരാണത്തിൽ ലളിതോപാഖ്യാനം എന്ന ഭാഗത്ത്, സത്യയുഗത്തിൽ നടന്ന ശാസ്‌താവതാരത്തെ- ലോകഹിതത്തിനായി ശ്രീഭൂതനാഥൻ അവതരിച്ച കഥ വിസ്തരിച്ചിരിക്കുന്നു. അതേ ചരിതങ്ങളാണ് സൂതമുനി ശൗനകേശ്വരന്മാർക്ക് പകർന്ന് നൽകിയത് . അത് അയ്യപ്പ ഭാഗവതത്തിൽ കൂടി നമ്മുക്ക് ഇന്ന് ലഭിച്ചിട്ടുള്ളത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം തന്നെ.
അങ്ങിനെ സത്യയുഗത്തിൽ തിരു അവതാരം ചെയ്ത ധർമ്മശാസ്താവ്, പിതാവായ മഹാദേവന്റെ നിർദേശപ്രകാരം, സഹ്യാദ്രി സാനുക്കളുടെ താഴ്വരയിൽ പമ്പാനദീ തീരത്തു് ആരോമൽ പൈതലായി ആവിർഭവിച്ചു.
മണികണ്ഠകുമാരന്റെ ആകർഷകമായ ദിവ്യസാന്നിധ്യത്തിൽ രാജശേഖര രാജനും റാണിയും പ്രജകളും സംസാരതാപങ്ങൾ എല്ലാം മറന്ന് ആനന്ദത്തോടെ ജീവിതം നയിച്ചു.കുഞ്ഞിനെ എടുക്കാനും ലാളിക്കാനും എല്ലാവരും കൊതിച്ചു. അങ്ങിനെ ശൈശവം പിന്നിട്ട കുമാരൻ, കൂട്ടുകാരായ ബാലന്മാർക്കൊപ്പം കളിച്ചും ഏവരുടെയും മനം കവർന്നും കേളികളാടി.ക്രമേണ, രാജനും റാണിക്കും പ്രജകൾക്കും ഊണിലും ഉറക്കത്തിലും മണികണ്ഠകുമാരന്റെ സ്മരണ തന്നെയായി. കുമാരന്റെ ലീലകൾ ആസ്വദിച്ച അവർ സംസാരദുഃഖത്തിൽ നിന്നും തീർത്തും മുക്തരായി.
ഒരു ദിവസം മറ്റുള്ള ഉണ്ണികളുമായി ഗോക്കളെ മേയ്ക്കുവാൻ കാട്ടിൽ എത്തിച്ചേർന്ന കുമാരൻ പൂക്കൾ ഇറുക്കുവാനായി പൂത്തുലഞ്ഞു നിൽക്കുന്ന ഒരു ചെമ്പകചെടിയുടെ അടുത്തെത്തി. ഭഗവാന്റെ സാന്നിധ്യം മനസ്സിലാക്കിയ ആ ചെമ്പകച്ചെടി മണികണ്ഠനുണ്ണിയുടെ മൂർദ്ധാവിൽ പുഷ്പവൃഷ്ടി ചെയ്തു. ഈ കാഴ്ച കണ്ട കൂടെയുണ്ടായിരുന്ന മറ്റു ബാലന്മാർ അത്ഭുതപ്പെട്ടു.
മറ്റൊരു ദിനം ഗോക്കളെ മേച്ചും കളിച്ചും എല്ലാ കുട്ടികളും നന്നായി ക്ഷീണിച്ചു. വിശ്രമിക്കാനായി പമ്പാ തീരത്ത് ഇരുന്ന അവർക്ക് വളരെയധികം വിശപ്പും ദാഹവും ഉണ്ടായി. ഇത് മനസ്സിലാക്കിയ മണികണ്ഠകുമാരൻ, സത്ഗുണശീലരായ തന്റെ കൂട്ടുകാരോട് ഇപ്രകാരം പറഞ്ഞു,” ഭോജനം നമ്മൾക്ക് കൂടെയില്ലെങ്കിലും ചാലവേ പൈദാഹമൊക്കെ ശമിച്ചുപോം”. ഇത് കേട്ട കുട്ടികൾ അതെങ്ങിനെ സാധിക്കും എന്ന് ആശ്ചര്യപ്പെട്ടു. പെട്ടെന്ന്, ആ നദീതീരത്ത്, കുട്ടികൾക്ക് തങ്ങളുടെ ചുറ്റും അതിമനോഹരമായ ഉദ്യാനം കാണായി വന്നു. അവിടെ ഒരു ഭോജനശാലയും അവർക്കും മുൻപിലായി കാണപ്പെട്ടു. മണികണ്ഠകുമാരനൊപ്പം കുട്ടികൾ ഭോജനം ആസ്വദിച്ചു. ശബരിമലക്ക് പോകുന്ന അയ്യപ്പഭക്തർ ഇതിന്റെ പ്രതീകമായി ആണ് ഇന്നും പമ്പാ സദ്യ നടത്തുന്നത്. ഓരോ പമ്പാസദ്യയിലും അയ്യപ്പ സ്വാമിയുടെ സാന്നിധ്യം ഉണ്ട്. സ്വയം അയ്യപ്പനിൽ സമർപ്പിച്ചു ഭക്തിയോടെ, വ്രതാനുഷ്ഠനങ്ങളിൽ ശുദ്ധമാക്കപ്പെട്ട മനസ്സോടെ പമ്പാ സദ്യ നടത്തുകയും അതിൽ ഭാഗമാവുകയും ചെയ്യുന്ന അയ്യപ്പഭക്തർക്ക്, അയ്യപ്പ സ്വാമിയുടെ സാന്നിധ്യവും പ്രകടമവുകയും അനുഗ്രഹം സിദ്ധിക്കുകയും ചെയ്യുന്നു. ഭഗവാനിൽ മനസ്സർപ്പിക്കുന്നവർക്ക്, എപ്പോഴും മനസ്സിൽ സന്തോഷം നൽകുന്നു ഭഗവാൻ.
ശ്രീമദ് അയ്യപ്പ ഭാഗവതം പഞ്ചമകാണ്ഡത്തിൽ പ്രതിപാദിച്ചിരിക്കുന്ന മണികണ്ഠലീലകൾ ഭക്തിയുടെ ഉന്നതിയിലേക്ക് പിന്തുടരുന്നവരെ എത്തിക്കുന്നു. ആ മണികണ്ഠകുമാരന്റെ അനുഗ്രഹം ഏവർക്കും ഉണ്ടാക്കട്ടെ.
അയ്യപ്പ കഥകൾ
അയ്യപ്പ കഥകൾ ഭക്തിയിലേക്കുള്ള പാതയാകുന്നു സത്യയുഗത്തിൽ തിരു അവതാരം ചെയ്ത ധർമ്മശാസ്താവ്, പിതാവായ മഹാദേവന്റെ നിർദേശപ്രകാരം, സഹ്യാദ്രി സാനുക്കളുടെ...
പമ്പാമാഹാത്മ്യം
പമ്പാമാഹാത്മ്യം പന്തള രാജാവിന്റെ പൂർവജന്മ രഹസ്യങ്ങൾ പറഞ്ഞു കൊടുത്തതിനു ശേഷം അഗസ്ത്യ മഹർഷി തുടർന്ന് പമ്പാ മാഹാത്മ്യവും, ഭഗവത് പൂജ വിധങ്ങളുമൊക്കെ...
വിശ്വരൂപദർശനം
വിശ്വരൂപദർശനം ആയിരം തലകളും , പലവിധ രസങ്ങൾ പ്രകടമാക്കുന്ന നേത്രാവലികളും, വിസ്തൃതമായ പാദങ്ങളും ഉള്ള ഭഗവാന്റെ വിശ്വരൂപം മഹർലോകം വരേയ്ക്കും നിറഞ്ഞു...
ശരണമന്ത്രമാഹാത്മ്യം
ശരണമന്ത്രമാഹാത്മ്യം മനുഷ്യശരീരത്തിലെ ആറു പടികളാണ് മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാ ചക്രം. മനുഷ്യൻ ലോഭമോഹങ്ങളിൽ...
ചിന്മുദ്രയുടെ തത്വം
ചിന്മുദ്രയുടെ തത്വം പതിനെട്ടു തത്വസോപാനങ്ങൾ കയറി അയ്യപ്പ സന്നിധിയിൽ എത്തി ഭഗവാന്റെ മനോഹര രൂപം ദർശിക്കുന്ന ഭക്തൻ ആനന്ദനിർവൃതിയിൽ ആറാടുന്നു....
ഇരുമുടികെട്ടും നെയ്‌ത്തേങ്ങയും
ഇരുമുടികെട്ടും നെയ്‌ത്തേങ്ങയും ഭഗവാനും ഭക്തനും ഒന്നാണെന്ന തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർത്ഥാടനം ആണ് ശബരിമല ദർശനത്തിൽ നിന്നും ഭക്തനിൽ തെളിയുന്നത്....
ശബരിമല ദർശന വിധികൾ
അയ്യപ്പ ഭാഗവതം നവമകാണ്ഡം - ശബരിമല ദർശന വിധികൾ മണ്ഡല വ്രതചര്യയിലൂടെ പഞ്ച മഹായജ്ഞം അനുശാസിക്കപ്പെടുന്നു!! പരമമായ ഭക്തിയോടെ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ...
ശ്രീഭൂതനാഥഗീത
ശ്രീഭൂതനാഥഗീത ശ്രീ ഭൂതനാഥ സ്വാമിയുടെ ജന്മ രഹസ്യവും മഹത്വവും അഗസ്ത്യ മഹർഷിയിൽ നിന്നും അറിഞ്ഞ രാജശേഖര രാജന്റെ മനസ്സ് സമ്മിശ്രവികാരങ്ങളാൽ വിങ്ങി....
ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം!
ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം! ജീവിതത്തെ കുറിച്ച് യാതൊരറിവും ഇല്ലാതെയാണ് നാമോരുത്തരും ഈ ഭൂമിയിൽ ജനിക്കുന്നത്. ജനിക്കുന്നതിന് മുൻപ് നാം...
ഐതീഹ്യവും മാഹാത്മ്യവും
സ്ഥലനാമങ്ങളുടെ ഐതീഹ്യവും മാഹാത്മ്യവും ശങ്കരനാരായണ സുതനായ മണികണ്ഠന്റെ താണ്ഡവം കാണുവാൻ എത്തിച്ചേർന്ന മഹാദേവൻ തന്റെ വാഹനമായ നന്ദികേശ്വരനെ ബന്ധിച്ച...
Get it Now!
1/8 ഡെമി സൈസ്
564 പേജുകൾ – ഹാർഡ് ബൗണ്ട്