പാലാഴി മഥനം
പാലാഴി മഥനം നമ്മളെല്ലാവരും കേട്ടിട്ടുള്ള കഥയാണ്. സമുദ്രമഥനത്തിൽ കൂടി കടഞ്ഞെടുത്ത അമൃത് ഭക്ഷിച്ചാൽ ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർക്ക് തങ്ങളുടെ ജരാനര മാറിയ കഥ നമ്മൾ കേട്ടിട്ടുണ്ട്. കടയുന്ന കോലായി മന്ദരപർവ്വതവും, കയറായി വാസുകിയെയും ഉപയോഗിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും വലിച്ചു. പാലാഴി മഥനം തുടർന്നപ്പോൾ പലതരം ദിവ്യവസ്‌തുക്കളും വന്നു.ഒടുവിൽ ധന്വന്തരി മൂർത്തി അമൃതകുംഭം കൊണ്ട് വന്നപ്പോൾ അസുരന്മാർ അമൃത് തട്ടിയെടുത്തുകൊണ്ട് പാതാളത്തിലേക്ക് പോയി. ദേവന്മാർ രക്ഷക്കായ് വീണ്ടും വിഷ്ണുവിന്റെ അടുത്തു അഭയംതേടി. വിഷ്ണു മോഹിനിരൂപത്തിൽ അസുരന്മാരുടെ അടുത്തെത്തി തന്ത്രപൂർവം അമൃത് കൈക്കലാക്കി ദേവന്മാർക്ക് കൊടുത്തു. ഈ കഥയുടെ അർത്ഥമെന്താണ് ? മനുഷ്യ മനസ്സാകുന്ന പാലാഴിയിലെ ദുർഗ്ഗുണങ്ങൾ അസുരന്മാരും സദ്ഗുണങ്ങൾ ദേവന്മാരുമാകുന്നു. വിവേകബുദ്ധിയായ മന്ഥര പർവ്വതത്തെ കടയുന്ന കോലാക്കി, മനസ്സാകുന്ന പാലാഴിയിലെ രാഗദ്വേഷചിന്തകളും കർത്തൃത്വ ഭോക്തൃത്വവാസനകളും, ജപം, ഈശ്വരപൂജ, സ്വാധ്യായം, ധ്യാനം തുടങ്ങിയ സാധനാമാർഗ്ഗങ്ങളിൽ കൂടി നന്നായി മഥനം ചെയ്തുമാറ്റണം. അങ്ങനെ ചെയ്യുമ്പോൾ ഘോരവിഷമാകുന്ന കാമക്രോധാദികൾ (കാളകൂടം) ആദ്യം പുറത്തേയ്ക്കുവരുന്നു. സാധനാമാർഗ്ഗത്തിൽ വിഘ്നങ്ങൾ ഉണ്ടാകുമ്പോൾ ശങ്കരഭഗവാനെ ധ്യാനിച്ചുകൊള്ളണം. ശാന്തമൂർത്തിയായ ഈശ്വരൻ നമ്മെ ശാന്തചിത്തരായി ലക്ഷ്യത്തിലേക്കുമുന്നേറുവാൻപ്രാപ്തരാക്കും.സാധനയുടെ ഫലമായി മനസ്സിൽ പുതു ചൈതന്യം ഉറവെടുക്കുന്നു.അതിനുഫലമായി സാധകന് പല സിദ്ധികളും കൈവരുന്നു. ഐരാവതം, ഉച്ചൈശ്രവസ്സ്, കല്പവൃക്ഷം ഒക്കെ ഇതിനുദാഹരണമാണ്. എന്നാൽ, അങ്ങിനെയുള്ള ഐശ്വര്യങ്ങളുടെ മോഹവലയത്തിൽപെടാതെ ഈശ്വരസാക്ഷാത്ക്കാരമായ അമൃതം തന്നെയാകണം ഒരു സാധകന്റെ ലക്‌ഷ്യം. പാലാഴി മഥനം തുടർന്നപ്പോൾ ധന്വന്തരീമൂർത്തി അമൃതുമായി പ്രത്യക്ഷപെട്ടു. എന്നാൽ, അസുരന്മാർ (ദുർവാസനകൾ ) അമൃത് തട്ടിയെടുത്ത് കടന്നു കളയുന്നു. മനശുദ്ധി നേടി ഈശ്വരപ്രാപ്തിയായ ലക്ഷ്യത്തിലെത്താറായ സമയത്തുപോലും മായയിൽപ്പെട്ട് അധഃപതനം സംഭവിക്കാനിടവരുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാണ്.അതിനാൽ ദുർവാസനകളെ ശ്രദ്ധിക്കണം എന്ന് ഇത് സൂചിപ്പിക്കുന്നു.അയ്യപ്പ കഥകൾ
അയ്യപ്പ കഥകൾ ഭക്തിയിലേക്കുള്ള പാതയാകുന്നു സത്യയുഗത്തിൽ തിരു അവതാരം ചെയ്ത ധർമ്മശാസ്താവ്, പിതാവായ മഹാദേവന്റെ നിർദേശപ്രകാരം, സഹ്യാദ്രി സാനുക്കളുടെ...
പമ്പാമാഹാത്മ്യം
പമ്പാമാഹാത്മ്യം പന്തള രാജാവിന്റെ പൂർവജന്മ രഹസ്യങ്ങൾ പറഞ്ഞു കൊടുത്തതിനു ശേഷം അഗസ്ത്യ മഹർഷി തുടർന്ന് പമ്പാ മാഹാത്മ്യവും, ഭഗവത് പൂജ വിധങ്ങളുമൊക്കെ...
വിശ്വരൂപദർശനം
വിശ്വരൂപദർശനം ആയിരം തലകളും , പലവിധ രസങ്ങൾ പ്രകടമാക്കുന്ന നേത്രാവലികളും, വിസ്തൃതമായ പാദങ്ങളും ഉള്ള ഭഗവാന്റെ വിശ്വരൂപം മഹർലോകം വരേയ്ക്കും നിറഞ്ഞു...
ശരണമന്ത്രമാഹാത്മ്യം
ശരണമന്ത്രമാഹാത്മ്യം മനുഷ്യശരീരത്തിലെ ആറു പടികളാണ് മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാ ചക്രം. മനുഷ്യൻ ലോഭമോഹങ്ങളിൽ...
ചിന്മുദ്രയുടെ തത്വം
ചിന്മുദ്രയുടെ തത്വം പതിനെട്ടു തത്വസോപാനങ്ങൾ കയറി അയ്യപ്പ സന്നിധിയിൽ എത്തി ഭഗവാന്റെ മനോഹര രൂപം ദർശിക്കുന്ന ഭക്തൻ ആനന്ദനിർവൃതിയിൽ ആറാടുന്നു....
ഇരുമുടികെട്ടും നെയ്‌ത്തേങ്ങയും
ഇരുമുടികെട്ടും നെയ്‌ത്തേങ്ങയും ഭഗവാനും ഭക്തനും ഒന്നാണെന്ന തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർത്ഥാടനം ആണ് ശബരിമല ദർശനത്തിൽ നിന്നും ഭക്തനിൽ തെളിയുന്നത്....
ശബരിമല ദർശന വിധികൾ
അയ്യപ്പ ഭാഗവതം നവമകാണ്ഡം - ശബരിമല ദർശന വിധികൾ മണ്ഡല വ്രതചര്യയിലൂടെ പഞ്ച മഹായജ്ഞം അനുശാസിക്കപ്പെടുന്നു!! പരമമായ ഭക്തിയോടെ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ...
ശ്രീഭൂതനാഥഗീത
ശ്രീഭൂതനാഥഗീത ശ്രീ ഭൂതനാഥ സ്വാമിയുടെ ജന്മ രഹസ്യവും മഹത്വവും അഗസ്ത്യ മഹർഷിയിൽ നിന്നും അറിഞ്ഞ രാജശേഖര രാജന്റെ മനസ്സ് സമ്മിശ്രവികാരങ്ങളാൽ വിങ്ങി....
ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം!
ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം! ജീവിതത്തെ കുറിച്ച് യാതൊരറിവും ഇല്ലാതെയാണ് നാമോരുത്തരും ഈ ഭൂമിയിൽ ജനിക്കുന്നത്. ജനിക്കുന്നതിന് മുൻപ് നാം...
ഐതീഹ്യവും മാഹാത്മ്യവും
സ്ഥലനാമങ്ങളുടെ ഐതീഹ്യവും മാഹാത്മ്യവും ശങ്കരനാരായണ സുതനായ മണികണ്ഠന്റെ താണ്ഡവം കാണുവാൻ എത്തിച്ചേർന്ന മഹാദേവൻ തന്റെ വാഹനമായ നന്ദികേശ്വരനെ ബന്ധിച്ച...
Get it Now!
1/8 ഡെമി സൈസ്
564 പേജുകൾ – ഹാർഡ് ബൗണ്ട്