വിശ്വരൂപദർശനം
ആയിരം തലകളും , പലവിധ രസങ്ങൾ പ്രകടമാക്കുന്ന നേത്രാവലികളും, വിസ്തൃതമായ പാദങ്ങളും ഉള്ള ഭഗവാന്റെ വിശ്വരൂപം മഹർലോകം വരേയ്ക്കും നിറഞ്ഞു നിന്നു. ഭഗവാന്റെ തിരുമുഖം സ്വർഗ്ഗലോകവും ഹൃദയം ഭുവർലോകവും തിരുവയർ ഭൂലോകവും ആയി വിളങ്ങി. കണ്ണുകൾ ആദിത്യചന്ദ്രന്മാരും അഗ്നിയും ആയി പ്രകാശിച്ചപ്പോൾ ഭഗവാൻ ചൂടിയിരുന്ന പുഷ്പങ്ങൾ നക്ഷത്രസമൂഹമായി കണ്ടു. ആ തിരുവുടലിൽ കണ്ട രോമരാജികൾ വൃക്ഷങ്ങളായും ഭഗവാന്റെ കരങ്ങൾ ധർമ്മമായും ആയുധങ്ങൾ അധർമ്മമായും ധ്രുവങ്ങൾ ഗുണകളായും കാണപ്പെട്ടു. ഭഗവന്റെ ശ്രവണേന്ദ്രിയങ്ങൾ സത്യാസത്യങ്ങളായും ശ്വാസം സമസ്തജീവികളുടെ പ്രാണവായു ആയും പ്രകടമായി
ആകാശം മുട്ടി വളർന്നു നിൽക്കുന്നതും തേജസ്സുറ്റതുമായ ആ വിശ്വരൂപത്തിൽ ഈ പ്രപഞ്ചത്തിൽ കാണപ്പെടാവുന്ന ഏതൊരു കാഴ്ചയും കാണുമാറായി. ത്രിമൂർത്തികളും ദേവഗണങ്ങളും യക്ഷരക്ഷോ സമൂഹങ്ങളും അസുരന്മാരും കിംപുരുഷന്മാരും സിദ്ധന്മാരും മഹർഷിമാരും ഗന്ധർവ്വന്മാരും എന്ന് വേണ്ട ഭൂതലത്തിൽ വസിക്കുന്ന 82 ലക്ഷത്തിൽ പരം ജീവജാലങ്ങളെയും ആ രൂപത്തിൽ നിറഞ്ഞു തിളങ്ങി . കാലചംക്രമണങ്ങളും യുഗചംക്രമണങ്ങളും ദശാവതാരങ്ങളും സൃഷ്ടിയും പ്രളയവും യുദ്ധങ്ങളും എല്ലാ ആരൂപത്തിൽ പ്രകടമായി. ജഗത്തുമുഴുവനും ആ രൂപത്തിൽ കാണപ്പെട്ടു.
തിരു ദംഷ്ട്രകളിൽ നിന്നും കഠിന ശബ്ദങ്ങൾ കേട്ടപ്പോൾ, നയനങ്ങളിലെ ജലം സമുദ്രങ്ങളായും ആ സമുദ്രങ്ങളുടെ ആരവവും കർണ്ണ ഗോചരമായി. നരസിംഹാവതാരവും ഭക്തനായ പ്രഹ്ളാദനും രാവണവധവും രാമഭക്തനായ ഹനുമാനും ഋഷഭവാഹനത്തിൽ ഏറിയിരിക്കുന്ന ശങ്കരഭഗവാനും രമാപതിയായ വിഷ്ണുഭഗവാനും ബ്രഹ്മദേവനും ആ രൂപത്തിൽ തെളിഞ്ഞു നിന്നു.ഭഗവാന്റെ വാക്കുകൾ വേദങ്ങളായി ഉയർന്നു കേട്ടു.
മഹിഷാസുരനെ വധവും മഹിഷീമർദ്ദനവും മഹിഷിയെ മഞ്ചമാതാവായി വാഴിച്ചതും ശബരിമലമേലുള്ള ദിവ്യക്ഷേത്രവും പരശുരാമമഹർഷി അവിടെ അയ്യപ്പ സ്വാമിയുടെ ദിവ്യ വിഗ്രഹം പ്രതിഷ്ഠ ചെയ്യുന്നതും വിശ്വരൂപത്തിൽ കാണുമാറായി.യുഗങ്ങൾ തോറും ഭഗവാൻ ആടുന്ന സകലലീലകളും ആ ദിവ്യരൂപത്തിൽ മാറി മറഞ്ഞു വന്നു.
വിശ്വരൂപദർശനത്തിലൂടെ, താൻ ഉൾപ്പെടുന്ന സകല ചരാചരങ്ങളും, ഒരു ഈശ്വരശരീരത്തിലെ അഭിന്നങ്ങൾ ആയുള്ള അവയവങ്ങൾ ആണെന്ന് ഭക്തർക്ക് ബോധ്യമാകുന്നു . ഈശ്വരന്റെ മഹിമ അദ്‌ഭുതകരം തന്നെ!
പൊന്നമ്പലവും മകരജ്യോതിയും
പൊന്നമ്പലവും മകരജ്യോതിയും നമ്മുടെയെല്ലാം ഹൃദയത്തിൽ ചേർന്ന് നിൽക്കുന്ന ഒരു ശരണമന്ത്രമാണ് "പൊന്നമ്പലവാസനേ ശരണമയ്യപ്പ" എന്നുള്ള മന്ത്രം. ശബരിമല...
ഗരുഡൻ ഐതീഹ്യം
ഗരുഡൻ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിലുള്ള ഐതീഹ്യം മണികണ്ഠകുമാരന്റെ സാന്നിധ്യത്തിനാൽ പന്തളത്തു കൊട്ടാരം ഐശ്വര്യസമ്പുഷ്ടമായി. എന്നാൽ അവിടുത്തെ...
പമ്പാ സദ്യയുടെ ഐതീഹ്യo
പമ്പാ സദ്യയുടെ ഐതീഹ്യo ബ്രഹ്മാണ്ഡപുരാണത്തിൽ ലളിതോപാഖ്യാനം എന്ന ഭാഗത്ത്, സത്യയുഗത്തിൽ നടന്ന ശാസ്‌താവതാരത്തെ- ലോകഹിതത്തിനായി ശ്രീഭൂതനാഥൻ അവതരിച്ച കഥ...
ഭഗവദ് നാമകരണം
ഭഗവദ് നാമകരണം- അയ്യപ്പ സ്വാമിയുടെ പ്രധാനപ്പെട്ട നാല് നാമങ്ങൾ കലിയുഗവരദനായ അയ്യപ്പസ്വാമിയിൽ ഭക്തിയുണ്ടാവുക എന്നത് തന്നെ മനുഷ്യ ജന്മത്തിന്റെ പരമലാഭം....
പാലാഴി മഥനം
പാലാഴി മഥനം പാലാഴി മഥനം നമ്മളെല്ലാവരും കേട്ടിട്ടുള്ള കഥയാണ്. സമുദ്രമഥനത്തിൽ കൂടി കടഞ്ഞെടുത്ത അമൃത് ഭക്ഷിച്ചാൽ ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം...
പതിനെട്ടാം പടിയുടെ തത്വം
പതിനെട്ടാം പടിയുടെ തത്വം ഏകത്വവും അനശ്വരതയും കാട്ടിതരുന്ന അദ്വൈത ബോധത്തിലേക്ക് ഓരോ ഭക്തനേയും ഉയർത്തുന്ന മഹത് ദർശനമാണ് അയ്യപ്പദർശനം! ദൃശ്യമായ...
എന്താണ് ധർമം?
എന്താണ് ധർമം? ശ്രദ്ധയും ഭക്തിയും മനഃശുദ്ധിയും ഒരു വ്യക്തിയിൽ ഒത്തുചേരുമ്പോൾ, തന്നെ നിലനിർത്തുന്ന ഈശ്വരീയ ശക്തിയെ തിരിച്ചറിയുവാൻ ആ വ്യക്തി...
Facebook Posts
Problem displaying Facebook posts. Backup cache in use.
Click to show error
Get it Now!
1/8 ഡെമി സൈസ്
564 പേജുകൾ – ഹാർഡ് ബൗണ്ട്