ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം!
ജീവിതത്തെ കുറിച്ച് യാതൊരറിവും ഇല്ലാതെയാണ് നാമോരുത്തരും ഈ ഭൂമിയിൽ ജനിക്കുന്നത്. ജനിക്കുന്നതിന് മുൻപ് നാം എവിടെയായിരുന്നു എന്നോ, മരിച്ചുകഴിഞ്ഞാൽ എങ്ങോട്ടാണ് പോകുന്നത് എന്നോ നമ്മൾക്ക് അറിയില്ല.അങ്ങനെ ഒരുതരം അനിശ്ചിതത്വത്തിലൂടെയാണ് നാം കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്.
ഇവിടെ നമ്മൾക്ക് ചെയ്യുവാൻ സാധിക്കുന്നത് നിത്യനും നിർമ്മലനും നമ്മുടെ നിലനില്പിനാധാരവും ആനന്ദസ്വരൂപനുമായ അയ്യപ്പനെ ശരണം പ്രാപിക്കുക എന്നുള്ളതാണ്.
ഏറിയാൽ നൂറ് വയസ്സുവരെയുള്ള ആയുസ്സിൽ പകുതിയും രാത്രിയായി കടന്ന് പോകുന്നു. പിന്നീടുള്ള പകുതിയിൽ നിന്നും ബാല്യവും വാർദ്ധക്യവും കുറച്ചുകഴിഞ്ഞാൽ, യൗവ്വന കാലം മാത്രമാണ് തന്റെ സ്വാതന്ത്ര്യത്തിൽ ഒരു മനുഷ്യന് ഉള്ളത്. എന്നാൽ ഈ കാലഘട്ടം, സംസാരചക്രത്തിലെ സുഖദുഃഖങ്ങളിൽ പെട്ട് തിരക്കിട്ട് കഴിഞ്ഞുപോകുന്നു. വളരെ ദുർലഭമായി കിട്ടുന്ന മനുഷ്യജന്മത്തിൽ അയ്യപ്പചിന്തയും തത്വവിചാരവും കൊണ്ട് സദ്വാസനകളെ വളർത്തി ആന്തരികസ്വാതന്ത്ര്യം അഥവാ മോക്ഷം സമ്പാദിക്കുവാനുള്ള വിവേകം നേടുന്നവരാണ് സുകൃതികൾ. ഈയൊരു ലക്ഷ്യത്തിലേക്കുള്ള മാർഗമായിട്ടാണ് അയ്യപ്പ തത്വദർശനവും ശബരിമല വ്രതചര്യകളും നമ്മുടെ പൂർവികരായ ഋഷീശ്വരന്മാർ വിഭാവന ചെയ്തത്. കഥകൾക്കും ആചാരങ്ങൾക്കും ഒപ്പം അതിന്റെ പിറകിലുള്ള തത്വങ്ങൾ മനസിലാക്കി സമർപ്പണ ഭാവത്തോട് കൂടി ആചരിക്കുമ്പോൾ സർവ്വേശ്വരനായ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഭക്തർക്ക് ലഭ്യമാകും.
“ഏറിയാൽ നൂറിലൊതുങ്ങും ഒരായുസ്സിൽ
പാതിയും രാത്രിയായ് പോയ് മറയും
പിന്നേടമമ്പതിൽ രണ്ട് ചതുരങ്ങൾ
ബാല്യ വാർദ്ധക്യങ്ങൾക്കുമായി മാറും
ശേഷിച്ചൊരായുസ്സോ കാൽനൂറ്റാണ്ടുള്ളതിൽ
യൗവ്വനത്തള്ളലാൽ വേലിയേറ്റം
നക്ര ചക്രങ്ങളും ചീറ്റും തിരകളും
ഏറ്റം തിമർക്കും ഒരാഴിപോലെ
മാനവജീവിതം മായയിൽ മുങ്ങുന്നതോ
-ർത്തുവസിക്കുമോ മാനവരേ?
മാലുകൾ മാറ്റുവാൻ മംഗളശ്രീ ആളാൻ
മാനവർ ശാസ്താവിൻ സേവ ചെയ്യൂ !! ”
ഭഗവദ് തത്വങ്ങൾ അറിയാനുള്ള മാർഗ്ഗം ആണ്അയ്യപ്പ ഭാഗവതം കാട്ടി തരുന്നത്. ഈരേഴു 14 കാണ്ഡങ്ങളിലായി അയ്യപ്പദർശനങ്ങൾ ലളിതമായും വ്യക്തമായും പ്രതിപാദിച്ചിരിക്കുന്നു. ഭാഗവതം എന്ന വാക്കിന് നമ്മുടെ ഋഷീശ്വരന്മാർ മറ്റൊരു മനോഹരമായ അർത്ഥവ്യാഖ്യാനം ചെയ്തിട്ടുണ്ട്.
“ഭാ” എന്നാൽ ഭാസിക്കുന്നത് അഥവാ പ്രകാശിക്കുന്നത് എന്നർത്ഥം. അതായത് പരമാർത്ഥസ്വരൂപം, ഈശ്വരൻ!
“ഗ” എന്ന അക്ഷരം അറിയുക, പോവുക തുടങ്ങിയ അർത്ഥങ്ങൾ സൂചിപ്പിക്കുന്നു. അതായത് നമ്മുക്ക് ഈശ്വര സന്നിധിയിൽ എത്തണം.നമ്മുക്കും ഭഗവാനും ഇടയിൽ എന്താണ് തടസ്സമായിട്ടുള്ളത്? സംസാര സാഗരം – നാം ചിന്തകളിലും പ്രവർത്തനങ്ങളിലും മുഴുകുമ്പോൾ പലപ്പോഴും ഭഗവാനെ മറന്നു പോകുന്നു. ആ മറവിയിൽ നിന്ന് കര കയറുവാൻ അഥവാ ആ സാഗരത്തെ തരണം ചെയ്യുവാൻ നമ്മുക്ക് ഒരു ഉപാധി/തോണി വേണം. ഇതിനെ “തരണി” എന്ന് പറയുന്നു. ആ തോണി ശ്രേഷ്ഠം – വരപ്രദം ആയിരിക്കണം. അതായത് ബലമുള്ളത് ആയിരിക്കണം. “വ” എന്ന അക്ഷരം ആ ബലത്തെ അഥവാ വരത്തെ സൂചിപ്പിക്കുന്നു.
“ഭാ” – ഭഗവാൻ
“ഗ” – അറിയുക
“ത” – തരണി
അങ്ങിനെ നോക്കുമ്പോൾ “ഭാഗവതം” എന്നാൽ “ഭഗവാന്റെ സന്നിധിയിലേക്ക് നമ്മെ എത്തിക്കുന്ന ശ്രേഷ്ഠമായ തോണി” എന്നാകുന്നു അർത്ഥം.
അയ്യപ്പ കഥകൾ
അയ്യപ്പ കഥകൾ ഭക്തിയിലേക്കുള്ള പാതയാകുന്നു സത്യയുഗത്തിൽ തിരു അവതാരം ചെയ്ത ധർമ്മശാസ്താവ്, പിതാവായ മഹാദേവന്റെ നിർദേശപ്രകാരം, സഹ്യാദ്രി സാനുക്കളുടെ...
പമ്പാമാഹാത്മ്യം
പമ്പാമാഹാത്മ്യം പന്തള രാജാവിന്റെ പൂർവജന്മ രഹസ്യങ്ങൾ പറഞ്ഞു കൊടുത്തതിനു ശേഷം അഗസ്ത്യ മഹർഷി തുടർന്ന് പമ്പാ മാഹാത്മ്യവും, ഭഗവത് പൂജ വിധങ്ങളുമൊക്കെ...
വിശ്വരൂപദർശനം
വിശ്വരൂപദർശനം ആയിരം തലകളും , പലവിധ രസങ്ങൾ പ്രകടമാക്കുന്ന നേത്രാവലികളും, വിസ്തൃതമായ പാദങ്ങളും ഉള്ള ഭഗവാന്റെ വിശ്വരൂപം മഹർലോകം വരേയ്ക്കും നിറഞ്ഞു...
ശരണമന്ത്രമാഹാത്മ്യം
ശരണമന്ത്രമാഹാത്മ്യം മനുഷ്യശരീരത്തിലെ ആറു പടികളാണ് മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാ ചക്രം. മനുഷ്യൻ ലോഭമോഹങ്ങളിൽ...
ചിന്മുദ്രയുടെ തത്വം
ചിന്മുദ്രയുടെ തത്വം പതിനെട്ടു തത്വസോപാനങ്ങൾ കയറി അയ്യപ്പ സന്നിധിയിൽ എത്തി ഭഗവാന്റെ മനോഹര രൂപം ദർശിക്കുന്ന ഭക്തൻ ആനന്ദനിർവൃതിയിൽ ആറാടുന്നു....
ഇരുമുടികെട്ടും നെയ്ത്തേങ്ങയും
ഇരുമുടികെട്ടും നെയ്ത്തേങ്ങയും ഭഗവാനും ഭക്തനും ഒന്നാണെന്ന തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർത്ഥാടനം ആണ് ശബരിമല ദർശനത്തിൽ നിന്നും ഭക്തനിൽ തെളിയുന്നത്....
ശബരിമല ദർശന വിധികൾ
അയ്യപ്പ ഭാഗവതം നവമകാണ്ഡം - ശബരിമല ദർശന വിധികൾ മണ്ഡല വ്രതചര്യയിലൂടെ പഞ്ച മഹായജ്ഞം അനുശാസിക്കപ്പെടുന്നു!! പരമമായ ഭക്തിയോടെ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ...
ശ്രീഭൂതനാഥഗീത
ശ്രീഭൂതനാഥഗീത ശ്രീ ഭൂതനാഥ സ്വാമിയുടെ ജന്മ രഹസ്യവും മഹത്വവും അഗസ്ത്യ മഹർഷിയിൽ നിന്നും അറിഞ്ഞ രാജശേഖര രാജന്റെ മനസ്സ് സമ്മിശ്രവികാരങ്ങളാൽ വിങ്ങി....
ഐതീഹ്യവും മാഹാത്മ്യവും
സ്ഥലനാമങ്ങളുടെ ഐതീഹ്യവും മാഹാത്മ്യവും ശങ്കരനാരായണ സുതനായ മണികണ്ഠന്റെ താണ്ഡവം കാണുവാൻ എത്തിച്ചേർന്ന മഹാദേവൻ തന്റെ വാഹനമായ നന്ദികേശ്വരനെ ബന്ധിച്ച...
മഹിഷീ മർദ്ദനം
മഹിഷീ മർദ്ദനം ആശ്രിത വത്സലനാണ് അയ്യപ്പ സ്വാമി. സകല ചരാചരങ്ങളുടെയും ഉള്ളിലും പുറത്തും നിറഞ്ഞിരിക്കുന്ന അയ്യപ്പസ്വാമി സ്വഭക്തന്മാരുടെ അഭീഷ്ടം...
Get it Now!
1/8 ഡെമി സൈസ്
564 പേജുകൾ – ഹാർഡ് ബൗണ്ട്