അയ്യപ്പ ഭാഗവതം നവമകാണ്ഡം – ശബരിമല ദർശന വിധികൾ
മണ്ഡല വ്രതചര്യയിലൂടെ പഞ്ച മഹായജ്ഞം അനുശാസിക്കപ്പെടുന്നു!!
പരമമായ ഭക്തിയോടെ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ ഭക്തനിൽ വിവേകം ഉദിക്കുന്നു. സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ആത്മശക്തിയാണ് അയ്യപ്പൻ എന്ന് ഗ്രഹിക്കുന്ന ഉത്തമ ഭക്തൻ, അയ്യപ്പൻ തന്നെ ആയിത്തീരുന്നു.
ഒരു ഗൃഹസ്ഥാശ്രമി തനിക്കും തന്റെ കുടുംബത്തിന്റെയും ഐശ്വര്യത്തിനായി നിത്യവും അനുവർത്തിക്കേണ്ട അഞ്ചു കാര്യങ്ങൾ ആണ് പഞ്ചയജ്ഞങ്ങൾ. ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, ഭൂതയജ്ഞം, മനുഷ്യ യജ്ഞം എന്നിവയാണ് പഞ്ചയജ്ഞങ്ങൾ. അഭ്യാസം കൊണ്ട് മാത്രമേ ഏതു കാര്യങ്ങളും സ്വായത്തമാക്കാൻ നമ്മുക്ക് സാധിക്കു ! 41 ദിവസം നിഷ്ഠയോടെ പഞ്ചയജ്ഞങ്ങൾ ആചരിക്കുമ്പോൾ പിന്നീടു വരുന്ന ദിവസങ്ങളിലും അപ്രകാരം തന്നെ ജീവിക്കാൻ നമുക്ക് പ്രേരണയുണ്ടാകും.
ശബരിമല ദർശനത്തിനായി ഗുരുസ്വാമിയിൽ നിന്നും “മാല” സ്വീകരിച്ചു് ധരിച്ച അയ്യപ്പ ഭക്തൻ ബ്രഹ്മചര്യാവ്രതം പാലിക്കുന്നു. ഏകാഗ്രമായ മനസ്സോടെ ഭഗവാനിൽ മനസ്സർപ്പിക്കാൻ ബ്രഹ്മചര്യാവ്രതം ഒരുവനെ പ്രാപ്തനാക്കുന്നു. നിത്യവും പ്രഭാതത്തിൽ ഉണർന്ന്, കുളിച്ചു ശുദ്ധനായി ശരണം വിളിക്കണം. നവാക്ഷരി മന്ത്രമായ “സ്വാമിയേ ശരണം അയ്യപ്പ” ജപത്തിലൂടെ ഭക്തന് മന്ത്ര സിദ്ധി കൈവരുന്നു. ഭഗവാനിൽ മനസ്സുറപ്പിച്ചു ജപം ചെയ്യുന്നതിലൂടെ ബ്രഹ്മയജ്ഞവും , ദേവയജ്ഞവും സാധ്യമാകുന്നു.
സർവ്വ ഭൂതങ്ങൾക്കുള്ളിൽ എന്നെയും കണ്ടീടേണം
അന്നദാനാദിയായ ദാനങ്ങൾ പാലിക്കേണം “
സത്യമാർഗത്തിൽ കൂടി സഞ്ചരിക്കേണ്ടവരാണ് അയ്യപ്പഭക്തന്മാർ. 41 ദിവസത്തെ തയ്യാറെടുപ്പുകൾ മനസ്സിനെ വ്രതചര്യയിൽ കൂടി ഉയർത്തി ചിന്തകൾ കൊണ്ടോ,വാക്കുകൾ കൊണ്ടോ, പ്രവൃത്തികൾ കൊണ്ടോ ആരെയും ഉപദ്രവിക്കാതെ പ്രകൃതി പ്രതിഭാസങ്ങൾ എല്ലാം അയ്യപ്പന്റെ ആവിഷ്ക്കാരങ്ങൾ എന്ന ഐക്യബോധം തൻ്റെ ഉള്ളിൽ ഉറപ്പിക്കാൻ ഭക്തനെ പ്രാപ്തനാക്കുന്നു. അവ പൂർത്തിയായി ഭഗവദ് സന്നിധിയിൽ എത്തുമ്പോൾ “ഞാനും നീയും” അതായത് “ഭഗവാനും ഭക്തനും” ഒന്നാണെന്ന സത്യം ഭക്തന് മുൻപിൽ തെളിയുന്നു.
അയ്യപ്പ കഥകൾ
അയ്യപ്പ കഥകൾ ഭക്തിയിലേക്കുള്ള പാതയാകുന്നു സത്യയുഗത്തിൽ തിരു അവതാരം ചെയ്ത ധർമ്മശാസ്താവ്, പിതാവായ മഹാദേവന്റെ നിർദേശപ്രകാരം, സഹ്യാദ്രി സാനുക്കളുടെ...
പമ്പാമാഹാത്മ്യം
പമ്പാമാഹാത്മ്യം പന്തള രാജാവിന്റെ പൂർവജന്മ രഹസ്യങ്ങൾ പറഞ്ഞു കൊടുത്തതിനു ശേഷം അഗസ്ത്യ മഹർഷി തുടർന്ന് പമ്പാ മാഹാത്മ്യവും, ഭഗവത് പൂജ വിധങ്ങളുമൊക്കെ...
വിശ്വരൂപദർശനം
വിശ്വരൂപദർശനം ആയിരം തലകളും , പലവിധ രസങ്ങൾ പ്രകടമാക്കുന്ന നേത്രാവലികളും, വിസ്തൃതമായ പാദങ്ങളും ഉള്ള ഭഗവാന്റെ വിശ്വരൂപം മഹർലോകം വരേയ്ക്കും നിറഞ്ഞു...
ശരണമന്ത്രമാഹാത്മ്യം
ശരണമന്ത്രമാഹാത്മ്യം മനുഷ്യശരീരത്തിലെ ആറു പടികളാണ് മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാ ചക്രം. മനുഷ്യൻ ലോഭമോഹങ്ങളിൽ...
ചിന്മുദ്രയുടെ തത്വം
ചിന്മുദ്രയുടെ തത്വം പതിനെട്ടു തത്വസോപാനങ്ങൾ കയറി അയ്യപ്പ സന്നിധിയിൽ എത്തി ഭഗവാന്റെ മനോഹര രൂപം ദർശിക്കുന്ന ഭക്തൻ ആനന്ദനിർവൃതിയിൽ ആറാടുന്നു....
ഇരുമുടികെട്ടും നെയ്ത്തേങ്ങയും
ഇരുമുടികെട്ടും നെയ്ത്തേങ്ങയും ഭഗവാനും ഭക്തനും ഒന്നാണെന്ന തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർത്ഥാടനം ആണ് ശബരിമല ദർശനത്തിൽ നിന്നും ഭക്തനിൽ തെളിയുന്നത്....
ശ്രീഭൂതനാഥഗീത
ശ്രീഭൂതനാഥഗീത ശ്രീ ഭൂതനാഥ സ്വാമിയുടെ ജന്മ രഹസ്യവും മഹത്വവും അഗസ്ത്യ മഹർഷിയിൽ നിന്നും അറിഞ്ഞ രാജശേഖര രാജന്റെ മനസ്സ് സമ്മിശ്രവികാരങ്ങളാൽ വിങ്ങി....
ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം!
ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം! ജീവിതത്തെ കുറിച്ച് യാതൊരറിവും ഇല്ലാതെയാണ് നാമോരുത്തരും ഈ ഭൂമിയിൽ ജനിക്കുന്നത്. ജനിക്കുന്നതിന് മുൻപ് നാം...
ഐതീഹ്യവും മാഹാത്മ്യവും
സ്ഥലനാമങ്ങളുടെ ഐതീഹ്യവും മാഹാത്മ്യവും ശങ്കരനാരായണ സുതനായ മണികണ്ഠന്റെ താണ്ഡവം കാണുവാൻ എത്തിച്ചേർന്ന മഹാദേവൻ തന്റെ വാഹനമായ നന്ദികേശ്വരനെ ബന്ധിച്ച...
മഹിഷീ മർദ്ദനം
മഹിഷീ മർദ്ദനം ആശ്രിത വത്സലനാണ് അയ്യപ്പ സ്വാമി. സകല ചരാചരങ്ങളുടെയും ഉള്ളിലും പുറത്തും നിറഞ്ഞിരിക്കുന്ന അയ്യപ്പസ്വാമി സ്വഭക്തന്മാരുടെ അഭീഷ്ടം...
Get it Now!
1/8 ഡെമി സൈസ്
564 പേജുകൾ – ഹാർഡ് ബൗണ്ട്