പമ്പാമാഹാത്മ്യം
പന്തള രാജാവിന്റെ പൂർവജന്മ രഹസ്യങ്ങൾ പറഞ്ഞു കൊടുത്തതിനു ശേഷം അഗസ്ത്യ മഹർഷി തുടർന്ന് പമ്പാ മാഹാത്മ്യവും, ഭഗവത് പൂജ വിധങ്ങളുമൊക്കെ രാജാവിനോട് അരുളി ചെയ്തു.
ശബരിമലയുടെ താഴ്വാരങ്ങളിലൂടെ ഒഴുകുന്ന പമ്പാനദി രാമായണകാലം മുതൽക്കു തന്നെ പരിപാവനതയുടെ പ്രതീകമായി കരുതപ്പെട്ടിരുന്നു. പാപമുക്തി നല്‍കുന്നതാണ് പമ്പാ സ്നാനം എന്നാണ് വിശ്വാസം. 41 ദിവസത്തെ കഠിന വ്രതാനുഷ്ടാങ്ങൾക്കൊണ്ടു പാകപ്പെടുത്തിയ മനസ്സിനെ, അനിത്യമായ ഭൗതിക വസ്തുക്കൾ ശാശ്വതമല്ല എന്നും, അതിനോട് താദാത്മ്യം പ്രാപിക്കാതെ അവയെ ഉപേക്ഷിക്കുവാൻ നമ്മൾക്ക് സാധിക്കും എന്ന് പമ്പാ സ്നാനം നമ്മെ ഓർമ്മപെടുത്തുന്നു. പ്രകൃതിയെ ബഹുമാനിക്കുയും ആരാധിക്കുകയും ചെയുന്നത് ഭാരതീയ സംസ്കാരത്തിൽ എന്നും മുഖ്യമായ വിഷയമാണ്. പമ്പാനദിയെ പമ്പാമാതാവ് ആയി ഓരോ അയ്യപ്പഭക്തനും ആദരവോടെ വന്ദിക്കുന്നു.
ഭൂമിയിലുള്ള സകല പുണ്യ തീർത്ഥങ്ങളും ഒന്നാക്കിചേർത്ത് കേരളത്തിൽ സ്ഥാപനം നടത്തുന്നതിന് പരമശിവനിൽ നിന്നും പരശുരാമ മഹർഷി അനുഗ്രഹം നേടി. അങ്ങിനെ സ്ഥാപിക്കപ്പെട്ട തീർത്ഥത്തിന് “പമ്പ” എന്ന നാമവും കൽപ്പിച്ചു. “പ” എന്ന ധാതുവിൽ നിന്നും ആണ് “പമ്പ” എന്ന പദത്തിന്റെ ഉത്ഭവം. പാലനവും , പാവനവും പാതനവും “പ” ദ്യോതിപ്പിക്കുന്നു. പമ്പയിൽ മജ്ജനം ചെയ്യുന്ന ഭക്തരെ തത്വബോധം ഉണർത്തി, പാപമുക്തി നൽകി പമ്പ പാലിക്കുന്നു.
“പാലനത്തിങ്കലും പാവനത്തിങ്കലും
പാതനത്തിങ്കലും ‘പ’ തുടങ്ങീടുന്നു
പ-കാരമായവ പാപനാശാർത്ഥമായ്
ബോധികൾ മുന്നം വദിച്ചുകൊണ്ടീടുന്നു
ചൊല്ലിടുന്നേൻ അഹം പമ്പയിൽ മജ്ജനം
നല്ലപോൽ ഏവരും ചെയ്ത് വണങ്ങുവാൻ
തത്വാർത്ഥ ബോധമുണർന്നു വന്നീടുമേ
സത്യശീലർ പമ്പതന്നിൽ കുളിക്കുകിൽ”
പൊന്നമ്പലവും മകരജ്യോതിയും
പൊന്നമ്പലവും മകരജ്യോതിയും നമ്മുടെയെല്ലാം ഹൃദയത്തിൽ ചേർന്ന് നിൽക്കുന്ന ഒരു ശരണമന്ത്രമാണ് "പൊന്നമ്പലവാസനേ ശരണമയ്യപ്പ" എന്നുള്ള മന്ത്രം. ശബരിമല...
ഗരുഡൻ ഐതീഹ്യം
ഗരുഡൻ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിലുള്ള ഐതീഹ്യം മണികണ്ഠകുമാരന്റെ സാന്നിധ്യത്തിനാൽ പന്തളത്തു കൊട്ടാരം ഐശ്വര്യസമ്പുഷ്ടമായി. എന്നാൽ അവിടുത്തെ...
പമ്പാ സദ്യയുടെ ഐതീഹ്യo
പമ്പാ സദ്യയുടെ ഐതീഹ്യo ബ്രഹ്മാണ്ഡപുരാണത്തിൽ ലളിതോപാഖ്യാനം എന്ന ഭാഗത്ത്, സത്യയുഗത്തിൽ നടന്ന ശാസ്‌താവതാരത്തെ- ലോകഹിതത്തിനായി ശ്രീഭൂതനാഥൻ അവതരിച്ച കഥ...
ഭഗവദ് നാമകരണം
ഭഗവദ് നാമകരണം- അയ്യപ്പ സ്വാമിയുടെ പ്രധാനപ്പെട്ട നാല് നാമങ്ങൾ കലിയുഗവരദനായ അയ്യപ്പസ്വാമിയിൽ ഭക്തിയുണ്ടാവുക എന്നത് തന്നെ മനുഷ്യ ജന്മത്തിന്റെ പരമലാഭം....
പാലാഴി മഥനം
പാലാഴി മഥനം പാലാഴി മഥനം നമ്മളെല്ലാവരും കേട്ടിട്ടുള്ള കഥയാണ്. സമുദ്രമഥനത്തിൽ കൂടി കടഞ്ഞെടുത്ത അമൃത് ഭക്ഷിച്ചാൽ ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം...
പതിനെട്ടാം പടിയുടെ തത്വം
പതിനെട്ടാം പടിയുടെ തത്വം ഏകത്വവും അനശ്വരതയും കാട്ടിതരുന്ന അദ്വൈത ബോധത്തിലേക്ക് ഓരോ ഭക്തനേയും ഉയർത്തുന്ന മഹത് ദർശനമാണ് അയ്യപ്പദർശനം! ദൃശ്യമായ...
എന്താണ് ധർമം?
എന്താണ് ധർമം? ശ്രദ്ധയും ഭക്തിയും മനഃശുദ്ധിയും ഒരു വ്യക്തിയിൽ ഒത്തുചേരുമ്പോൾ, തന്നെ നിലനിർത്തുന്ന ഈശ്വരീയ ശക്തിയെ തിരിച്ചറിയുവാൻ ആ വ്യക്തി...
ഉടൻ കരസ്ഥമാക്കു
1/8 ഡെമി സൈസ്
564 പേജുകൾ – ഹാർഡ് ബൗണ്ട്