ഇരുമുടികെട്ടും നെയ്‌ത്തേങ്ങയും

ഭഗവാനും ഭക്തനും ഒന്നാണെന്ന തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർത്ഥാടനം ആണ് ശബരിമല ദർശനത്തിൽ നിന്നും ഭക്തനിൽ തെളിയുന്നത്. ആ തീർഥാടനത്തിനു മുൻപ് 41 ദിവസത്തെ വ്രതം പൂർത്തിയാക്കേണ്ടത് ആവശ്യമാണോ എന്ന് ചോദിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ. എന്നാൽ ഇതിനു പിന്നിലെ തത്വം അറിഞ്ഞവരുടെ മനസ്സിൽ അങ്ങിനെയുള്ള സംശയങ്ങൾ ഉടലെടുക്കുന്നില്ല.
തികച്ചും സാത്വികമായ ജീവിതമായിരിക്കണം ഒരു ഭക്തൻ അനുഷ്ഠിക്കേണ്ടത്. ലോകവ്യവഹാരങ്ങൾ ചെയ്യുമ്പോൾ അഷ്ടരാഗങ്ങളായ കാമം, ക്രോധം , ലോഭം , മോഹം, മദം, മാത്സര്യം, അസൂയ, ഡംഭ് എന്നിവ മനസ്സിനെ സ്വാധീനിക്കുന്നു. എന്നാൽ ജീവിത ലക്‌ഷ്യം ഈശ്വര സാക്ഷാത്‌കരമാണ് എന്ന് മനസ്സിനെ പരിപാകപ്പെടുത്തുവാനുള്ള സാധനകൾ ആണ് മണ്ഡലകാലത്തു ഭക്തർ അനുഷ്ഠിക്കുന്നത്. മനശുദ്ധി കൈവരിക്കുവാൻ 41 ദിവസത്തെ സാധനാനുഷ്ഠാനങ്ങൾ നമ്മെ പ്രാപ്തരാക്കും. അന്യ ചിന്തകളിൽ മനസ്സ് വ്യാപാരിക്കാതെ, പഞ്ചഭൂതേശനായ അയ്യപ്പനിൽ ബുദ്ധി ഉറപ്പിക്കുമ്പോൾ ഭയത്തിൽ നിന്നും മുക്തരായി സ്വന്തം കഴിവുകളും ആന്തരിക ശക്തിയും തിരിച്ചറിയാൻ നാം പ്രാപ്തരാകുന്നു.
ശബരിമല തീർത്ഥയാത്രയുടെ ഒരു പ്രധാന ചടങ്ങാണ് ‘കെട്ടുമുറുക്ക്‌ അഥവാ കെട്ടുനിറ’. 2 അറകളുള്ള ഒരു സഞ്ചിയാണ് ഇരുമുടി.മുന്നിലെ അറയിൽ നെയ്‌ത്തേങ്ങ,കർപ്പൂരം,ശർക്കര, കദളിപ്പഴം,മലർ, മുന്തിരി, കൽക്കണ്ടം എന്നിവ അയ്യപ്പസ്വാമിയ്ക്കും മാളികപ്പുറത്തമ്മയ്ക്കും ഉപദേവമാർക്കും ഉള്ള സമർപ്പണം ആയി നിറയ്ക്കുന്നു. പിന്നിലെ അറയിൽ ഭക്തന്റെ ആഹാരത്തിനു ആവശ്യമായ സാധനങ്ങളും നിറയ്ക്കുന്നു. അനുഷ്ഠിക്കപ്പെടേണ്ട വ്രതനിഷ്ഠകൾ പാലിക്കപ്പെട്ടു എന്നതിന്റെ പ്രതീകമാണ് ഇരുമുടിക്കെട്ട്.
മണികണ്ഠൻ പുലിപ്പാലിനായി കാട്ടിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ, പിതാവായ രാജശേഖര രാജൻ കുട്ടിക്ക് മഹാദേവന്റെ അനുഗ്രഹം ഉണ്ടാവുന്നതിനായി, തന്റെ ഉപാസനാ മൂർത്തിയായ ശങ്കരഭഗവാനെ മനസ്സിൽ സ്മരിച്ചുകൊണ്ട് , മൂന്നു തൃക്കണ്ണുകളോട് കൂടി വിളങ്ങുന്ന ശങ്കരഭഗവാനെ പ്രതിനിധാനം ചെയ്ത് മൂന്നു കണ്ണുകളുള്ളൊരു തേങ്ങയും, കുമാരന് കഴിക്കുവാനായി ഭക്ഷണപാദാർഥങ്ങളും ഒരു പൊക്കണത്തിൽ നിറച്ചു് കുമാരന്റെ ശിരസ്സിൽ വെച്ച് കൊടുത്തു. ശബരിമല ദർശനത്തിനു പോകുമ്പോൾ ഇരുമുടികെട്ട് ഏന്തുന്നത്, മണികണ്ഠൻ പണ്ട് ചെയ്തതിന്റെ പ്രതീകം ആയിട്ടാണ്.
മന്ത്രോച്ചാരണത്തോടെകൂടെ ഗുരുവിന്റെ ആജ്ഞാനുസരണം ലക്ഷണം ഉള്ള നാളികേരത്തിൽ അയ്യപ്പ സ്വാമിയ്ക്കു അഭിഷേകം ചെയ്യാനുള്ള നെയ്യ് നിറയ്ക്കുന്നു. പഞ്ചത്വം ഭവിച്ച ശരീരത്തിനു തുല്യമാണ് നാളികേരം. ശുദ്ധമായ മനസ്സാണ് അതിൽ നിറച്ച നറും നെയ്യ്. അങ്ങിനെ നെയ്മുദ്ര നമ്മളെ തന്നെ പ്രതിനിധാനം ചെയ്യുന്നു. ധ്യാനത്തിൽ മുഴുകി പ്രാണപ്രതിഷ്ഠ നടത്തി ആവാഹിച്ചാണ് നെയ്‌ത്തേങ്ങ നിറയ്ക്കുന്നത്.
അന്തഃകരണശുദ്ധി നേടി ഒന്നുകൊണ്ടും ചഞ്ചലമാകാത്ത ജീവാത്മാവിനെയാണ് നെയ്‌ത്തേങ്ങ പ്രതീകമാക്കുന്നത്. ദർശനം നടത്തി നെയ്യഭിഷേകം ചെയ്യുന്ന വേളയിൽ ഭക്തനെ ഭഗവാൻ ശിരസ്സിൽ ഏറ്റുന്നു. ഭക്തൻ ഭഗവാനിൽ അലിയുന്ന തത്ത്വമസി ദർശനം ആണ് നെയ്യഭിഷേക സാരം.
അങ്ങനെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ആചാരാനുഷ്ഠാനങ്ങളിലൂടെയും ചിട്ടയായ ജീവിതചര്യകളിലൂടെയും സ്വയം പരിപാകപ്പെടുവാനും ധാർമികമായൊരു ജീവിതം മുറുകെപ്പിടിക്കുവാനുമുള്ള അവസരമാണ് വ്രതകാലം ഭക്തർക്ക് നൽകുന്നത്. സാധാരണ യുക്തിയ്ക്ക് അപ്പുറമായ അപൂർവമായ അനുഭൂതിയുടെ മണ്ഡലം അനുഭവിക്കുവാനും ഭഗവദ് അനുഗ്രഹം നേടുവാനും ഭക്തനെ പ്രാപ്തനാക്കുന്നതിനാലാണ് , കോടിക്കണക്കിനു ഭക്തർ ശബരിമല തീർത്ഥാടനത്തിലേക്കു ആകർഷിക്കപ്പെടുന്നത്.

പൊന്നമ്പലവും മകരജ്യോതിയും

പൊന്നമ്പലവും മകരജ്യോതിയും

പൊന്നമ്പലവും മകരജ്യോതിയും നമ്മുടെയെല്ലാം ഹൃദയത്തിൽ ചേർന്ന് നിൽക്കുന്ന ഒരു ശരണമന്ത്രമാണ് "പൊന്നമ്പലവാസനേ ശരണമയ്യപ്പ" എന്നുള്ള മന്ത്രം. ശബരിമല...

read more
ഗരുഡൻ ഐതീഹ്യം

ഗരുഡൻ ഐതീഹ്യം

ഗരുഡൻ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിലുള്ള ഐതീഹ്യം മണികണ്ഠകുമാരന്റെ സാന്നിധ്യത്തിനാൽ പന്തളത്തു കൊട്ടാരം ഐശ്വര്യസമ്പുഷ്ടമായി. എന്നാൽ അവിടുത്തെ...

read more
പമ്പാ സദ്യയുടെ ഐതീഹ്യo

പമ്പാ സദ്യയുടെ ഐതീഹ്യo

പമ്പാ സദ്യയുടെ ഐതീഹ്യo ബ്രഹ്മാണ്ഡപുരാണത്തിൽ ലളിതോപാഖ്യാനം എന്ന ഭാഗത്ത്‌, സത്യയുഗത്തിൽ നടന്ന ശാസ്‌താവതാരത്തെ- ലോകഹിതത്തിനായി ശ്രീഭൂതനാഥൻ അവതരിച്ച കഥ...

read more
ഭഗവദ് നാമകരണം

ഭഗവദ് നാമകരണം

ഭഗവദ് നാമകരണം- അയ്യപ്പ സ്വാമിയുടെ പ്രധാനപ്പെട്ട നാല് നാമങ്ങൾ കലിയുഗവരദനായ അയ്യപ്പസ്വാമിയിൽ ഭക്തിയുണ്ടാവുക എന്നത് തന്നെ മനുഷ്യ ജന്മത്തിന്റെ പരമലാഭം....

read more
പാലാഴി മഥനം

പാലാഴി മഥനം

പാലാഴി മഥനം പാലാഴി മഥനം നമ്മളെല്ലാവരും കേട്ടിട്ടുള്ള കഥയാണ്. സമുദ്രമഥനത്തിൽ കൂടി കടഞ്ഞെടുത്ത അമൃത് ഭക്ഷിച്ചാൽ ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം...

read more
പതിനെട്ടാം പടിയുടെ തത്വം

പതിനെട്ടാം പടിയുടെ തത്വം

പതിനെട്ടാം പടിയുടെ തത്വം ഏകത്വവും അനശ്വരതയും കാട്ടിതരുന്ന അദ്വൈത ബോധത്തിലേക്ക് ഓരോ ഭക്തനേയും ഉയർത്തുന്ന മഹത് ദർശനമാണ് അയ്യപ്പദർശനം! ദൃശ്യമായ...

read more
എന്താണ് ധർമം?

എന്താണ് ധർമം?

എന്താണ് ധർമം? ശ്രദ്ധയും ഭക്തിയും മനഃശുദ്ധിയും ഒരു വ്യക്തിയിൽ ഒത്തുചേരുമ്പോൾ, തന്നെ നിലനിർത്തുന്ന ഈശ്വരീയ ശക്തിയെ തിരിച്ചറിയുവാൻ ആ വ്യക്തി...

read more

Get it Now!

1/8 ഡെമി സൈസ്

564 പേജുകൾ – ഹാർഡ് ബൗണ്ട്