ചിന്മുദ്രയുടെ തത്വം

പതിനെട്ടു തത്വസോപാനങ്ങൾ കയറി അയ്യപ്പ സന്നിധിയിൽ എത്തി ഭഗവാന്റെ മനോഹര രൂപം ദർശിക്കുന്ന ഭക്തൻ ആനന്ദനിർവൃതിയിൽ ആറാടുന്നു. നീലപ്പട്ടണിഞ്ഞു സുന്ദരകളേബരനായിരിക്കുന്ന ഭഗവാനെ ദർശിക്കുവാൻ സാധിക്കുന്നത് 41 ദിവസം പിന്തുടർന്ന് വന്നിരുന്ന വ്രതപുണ്യത്തിന്റെ ഫലം തന്നെ! ഊർദ്ധ്വപത്മാസനത്തിൽ ഇരിക്കുന്ന ഭഗവാന്റെ തിരുരൂപത്തിൽ, കിരീടം പോലെ ശോഭിക്കുന്ന ജടാമകുടവും സുന്ദരമായ മുഖാംബുജവും ശ്രീവത്സശോഭിതമായ തിരുമാറും ചിന്മുദ്രയെ ധരിചിരിക്കുന്ന വലം കയ്യും യോഗപട്ടയും കാണുവാൻ ഭക്തന് സാധിക്കുന്നു.
ക്ഷണികങ്ങളായ ലൗകിക ബന്ധനങ്ങളിൽ നിന്നും പുറത്തുകടന്ന് തന്റെ നിലനില്പിനാധാരമായ ഈശ്വരശക്തിയെ ധ്യാനത്തിലൂടെ അറിയൂ എന്ന അറിവാണ് തപസ്വിയായി ഇരിക്കുന്ന അയ്യപ്പസ്വാമിയുടെ മംഗളരൂപം ഭക്തന് നൽകുന്നത്.
ചിന്മുദ്ര ജ്ഞാനത്തെ പ്രതിനിധീകരിക്കുന്നു. 41 ദിവസത്തെ വ്രതചര്യയിലൂടെ മനസ്സും ശരീരവും ശുദ്ധമാക്കി ശബരിമല സന്നിധാനത്തിലെത്തുന്ന ഭക്തനോട്, നീ തേടുന്ന ഈശ്വരൻ നിന്നിൽ തന്നെ കുടികൊള്ളുന്നു എന്ന അറിവാണ് ജ്ഞാനമുദ്രയാകുന്ന ചിന്മുദ്രയിലൂടെ അയ്യപ്പസ്വാമി നമ്മൾക്ക് കാട്ടിത്തരുന്നത്.
ചെറുവിരൽ, മോതിരവിരൽ, നടുവിരൽ എന്നിവ നിവർത്തിപ്പിടിച്ച്‌, ചൂണ്ടു വിരൽ തള്ളവിരലിനോട്‌ ചേർത്ത്‌ വൃത്താകാരമായി വെയ്ക്കുന്നതാണ്‌ ചിന്മുദ്ര. ചെറുവിരൽ, മോതിരവിരൽ, നടുവിരൽ എന്നിവ ഭക്‌തിയേയും ശുദ്ധിയേയും ആത്മസമർപ്പണത്തെയും പ്രതിനിധാനം ചെയ്യുന്നു. ചൂണ്ടുവിരൽ തള്ളവിരലിനോട്‌ ചേർത്ത്‌ വൃത്താകാരമായി വെച്ചിരിക്കുന്നത്‌, മുകളിൽ പറഞ്ഞ മൂന്നു ഗുണങ്ങളോട് കൂടിയ ഭക്തന്, പ്രപഞ്ചനിയതാവായ അയ്യപ്പനിലേക്കു സ്വയം ലയിക്കുവാൻ സാധിക്കും എന്ന ഉപദേശം പകർന്നു നൽകുന്നു.

പൊന്നമ്പലവും മകരജ്യോതിയും

പൊന്നമ്പലവും മകരജ്യോതിയും

പൊന്നമ്പലവും മകരജ്യോതിയും നമ്മുടെയെല്ലാം ഹൃദയത്തിൽ ചേർന്ന് നിൽക്കുന്ന ഒരു ശരണമന്ത്രമാണ് "പൊന്നമ്പലവാസനേ ശരണമയ്യപ്പ" എന്നുള്ള മന്ത്രം. ശബരിമല...

read more
ഗരുഡൻ ഐതീഹ്യം

ഗരുഡൻ ഐതീഹ്യം

ഗരുഡൻ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിലുള്ള ഐതീഹ്യം മണികണ്ഠകുമാരന്റെ സാന്നിധ്യത്തിനാൽ പന്തളത്തു കൊട്ടാരം ഐശ്വര്യസമ്പുഷ്ടമായി. എന്നാൽ അവിടുത്തെ...

read more
പമ്പാ സദ്യയുടെ ഐതീഹ്യo

പമ്പാ സദ്യയുടെ ഐതീഹ്യo

പമ്പാ സദ്യയുടെ ഐതീഹ്യo ബ്രഹ്മാണ്ഡപുരാണത്തിൽ ലളിതോപാഖ്യാനം എന്ന ഭാഗത്ത്‌, സത്യയുഗത്തിൽ നടന്ന ശാസ്‌താവതാരത്തെ- ലോകഹിതത്തിനായി ശ്രീഭൂതനാഥൻ അവതരിച്ച കഥ...

read more
ഭഗവദ് നാമകരണം

ഭഗവദ് നാമകരണം

ഭഗവദ് നാമകരണം- അയ്യപ്പ സ്വാമിയുടെ പ്രധാനപ്പെട്ട നാല് നാമങ്ങൾ കലിയുഗവരദനായ അയ്യപ്പസ്വാമിയിൽ ഭക്തിയുണ്ടാവുക എന്നത് തന്നെ മനുഷ്യ ജന്മത്തിന്റെ പരമലാഭം....

read more
പാലാഴി മഥനം

പാലാഴി മഥനം

പാലാഴി മഥനം പാലാഴി മഥനം നമ്മളെല്ലാവരും കേട്ടിട്ടുള്ള കഥയാണ്. സമുദ്രമഥനത്തിൽ കൂടി കടഞ്ഞെടുത്ത അമൃത് ഭക്ഷിച്ചാൽ ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം...

read more
പതിനെട്ടാം പടിയുടെ തത്വം

പതിനെട്ടാം പടിയുടെ തത്വം

പതിനെട്ടാം പടിയുടെ തത്വം ഏകത്വവും അനശ്വരതയും കാട്ടിതരുന്ന അദ്വൈത ബോധത്തിലേക്ക് ഓരോ ഭക്തനേയും ഉയർത്തുന്ന മഹത് ദർശനമാണ് അയ്യപ്പദർശനം! ദൃശ്യമായ...

read more
എന്താണ് ധർമം?

എന്താണ് ധർമം?

എന്താണ് ധർമം? ശ്രദ്ധയും ഭക്തിയും മനഃശുദ്ധിയും ഒരു വ്യക്തിയിൽ ഒത്തുചേരുമ്പോൾ, തന്നെ നിലനിർത്തുന്ന ഈശ്വരീയ ശക്തിയെ തിരിച്ചറിയുവാൻ ആ വ്യക്തി...

read more

Facebook Posts

This message is only visible to admins.
Problem displaying Facebook posts.
Click to show error
Error: Server configuration issue

Get it Now!

1/8 ഡെമി സൈസ്

564 പേജുകൾ – ഹാർഡ് ബൗണ്ട്