അയ്യപ്പ കഥകൾ ഭക്തിയിലേക്കുള്ള പാതയാകുന്നു
സത്യയുഗത്തിൽ തിരു അവതാരം ചെയ്ത ധർമ്മശാസ്താവ്, പിതാവായ മഹാദേവന്റെ നിർദേശപ്രകാരം, സഹ്യാദ്രി സാനുക്കളുടെ താഴ്വരയിൽ പമ്പാനദീ തീരത്തു് ആരോമൽ പൈതലായി ആവിർഭവിച്ചതും, പരമശിവ ഭക്തനായിരുന്ന പന്തള രാജന് ആ പൈതലിനെ ലഭിച്ചതും, മണികണ്ഠൻ എന്ന് നാമകരണം ചെയ്യപ്പെട്ട ആ കുമാരന്റെ ബാല ലീലകളും മറ്റും ശ്രീമദ് അയ്യപ്പ ഭാഗവതം അഞ്ചാം കാണ്ഡത്തിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു.
ശ്രീ പൊന്മണിയും ഗളത്തിലണിഞ്ഞുടൻ
ശ്രീനിധിയാളായ അയ്യപ്പസ്വാമിയും
ഭൂമിയിങ്കൽ മഹാ സഹ്യാദ്രിസാനുവിൽ
ദക്ഷിണഭാരത ഗംഗയാം പമ്പതൻ പക്ഷത്ത്
പൈതലായ് വന്നു വിളങ്ങും ദശാന്തരേ
പാരിതിൽ ഭംഗ്യാ തെളിയാൻ തുടങ്ങുന്ന
ഭാരിച്ച ശ്രീയതിൻ മാറ്റ് ചൊല്ലാവതോ?”
ശ്രീരാമകൃഷ്ണദേവൻ പറയുന്ന ഒരു കഥയുണ്ട്. നിറം പിടിപ്പിക്കുവാനായി വസ്ത്രങ്ങൾ ചായങ്ങളിൽ മുക്കാറുണ്ട്. ഏതു നിറത്തിൽ മുക്കുന്നുവോ വസ്ത്രത്തിന് ആ നിറം ലഭിക്കും. അത് മഞ്ഞയാണെങ്കിൽ മഞ്ഞ, പച്ചയെങ്കിൽ പച്ച നിറം അങ്ങിനെ. അത് പോലെ, ഏതു കാര്യത്തിൽ മനസ്സ് മുക്കുന്നുവോ അഥവാ ശ്രദ്ധിക്കുന്നുവോ , മനസ്സിൽ ആ കാര്യങ്ങൾ നിറയും . അത് ഭക്തിയാണെങ്കിൽ മനസ്സ് ഭക്തിസാന്ദ്രമാകും. മറിച്ചു് ലൗകിക കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധയെങ്കിൽ മനസ്സ് അതിൽ കുടുങ്ങും. ഈശ്വര കഥകൾ കേൾക്കുകയും ഈശ്വര നാമം ജപിക്കുകയും ഈശ്വര സ്മരണം ചെയ്യുകയും ചെയ്താൽ മനസ്സു ഈശ്വരനോട് അടുത്ത് ചരിക്കും.
“ചിത്തത്തിൽ നിന്നെ ഭജിപ്പവർക്കെത്തുമോ
ഇക്കലികാലത്തിൻ ഹീനമാം ഭാവങ്ങൾ
നിൻതിരുരൂപമെൻ അന്തരംഗത്തിൽ
സന്തതം തോന്നണേ ശ്രീ മണിഭൂഷണാ”
(ശ്രീമദ് അയ്യപ്പ ഭാഗവതം)
പൊന്നമ്പലവും മകരജ്യോതിയും
പൊന്നമ്പലവും മകരജ്യോതിയും നമ്മുടെയെല്ലാം ഹൃദയത്തിൽ ചേർന്ന് നിൽക്കുന്ന ഒരു ശരണമന്ത്രമാണ് "പൊന്നമ്പലവാസനേ ശരണമയ്യപ്പ" എന്നുള്ള മന്ത്രം. ശബരിമല...
ഗരുഡൻ ഐതീഹ്യം
ഗരുഡൻ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിലുള്ള ഐതീഹ്യം മണികണ്ഠകുമാരന്റെ സാന്നിധ്യത്തിനാൽ പന്തളത്തു കൊട്ടാരം ഐശ്വര്യസമ്പുഷ്ടമായി. എന്നാൽ അവിടുത്തെ...
പമ്പാ സദ്യയുടെ ഐതീഹ്യo
പമ്പാ സദ്യയുടെ ഐതീഹ്യo ബ്രഹ്മാണ്ഡപുരാണത്തിൽ ലളിതോപാഖ്യാനം എന്ന ഭാഗത്ത്, സത്യയുഗത്തിൽ നടന്ന ശാസ്‌താവതാരത്തെ- ലോകഹിതത്തിനായി ശ്രീഭൂതനാഥൻ അവതരിച്ച കഥ...
ഭഗവദ് നാമകരണം
ഭഗവദ് നാമകരണം- അയ്യപ്പ സ്വാമിയുടെ പ്രധാനപ്പെട്ട നാല് നാമങ്ങൾ കലിയുഗവരദനായ അയ്യപ്പസ്വാമിയിൽ ഭക്തിയുണ്ടാവുക എന്നത് തന്നെ മനുഷ്യ ജന്മത്തിന്റെ പരമലാഭം....
പാലാഴി മഥനം
പാലാഴി മഥനം പാലാഴി മഥനം നമ്മളെല്ലാവരും കേട്ടിട്ടുള്ള കഥയാണ്. സമുദ്രമഥനത്തിൽ കൂടി കടഞ്ഞെടുത്ത അമൃത് ഭക്ഷിച്ചാൽ ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം...
പതിനെട്ടാം പടിയുടെ തത്വം
പതിനെട്ടാം പടിയുടെ തത്വം ഏകത്വവും അനശ്വരതയും കാട്ടിതരുന്ന അദ്വൈത ബോധത്തിലേക്ക് ഓരോ ഭക്തനേയും ഉയർത്തുന്ന മഹത് ദർശനമാണ് അയ്യപ്പദർശനം! ദൃശ്യമായ...
എന്താണ് ധർമം?
എന്താണ് ധർമം? ശ്രദ്ധയും ഭക്തിയും മനഃശുദ്ധിയും ഒരു വ്യക്തിയിൽ ഒത്തുചേരുമ്പോൾ, തന്നെ നിലനിർത്തുന്ന ഈശ്വരീയ ശക്തിയെ തിരിച്ചറിയുവാൻ ആ വ്യക്തി...
Facebook Posts
ഉടൻ കരസ്ഥമാക്കു
1/8 ഡെമി സൈസ്
564 പേജുകൾ – ഹാർഡ് ബൗണ്ട്