എന്താണ് ധർമം?
ശ്രദ്ധയും ഭക്തിയും മനഃശുദ്ധിയും ഒരു വ്യക്തിയിൽ ഒത്തുചേരുമ്പോൾ, തന്നെ നിലനിർത്തുന്ന ഈശ്വരീയ ശക്തിയെ തിരിച്ചറിയുവാൻ ആ വ്യക്തി പ്രാപ്തനാകുന്നു. മനസ്സിന്റെ എല്ലാ ചലനങ്ങളും അടങ്ങുമ്പോളാണ് മനസ്സിന്റെയും പിന്നിലുള്ള അയ്യപ്പനെന്ന ബോധശക്തിയെ തിരിച്ചറിയുവാൻ ഭക്തന് സാധിക്കുന്നത്. ഇന്ദ്രിയങ്ങൾക്കും മനസ്സിനും ഏകാഗ്രതയും ശക്തിയും നേടുവാൻ ഉതകുന്ന ചര്യകളാണ് അയ്യപ്പ വ്രതവും ശബരിമല തീർത്ഥാടനവും ലക്ഷ്യമാക്കുന്നത്. തമോഗുണത്തിൽ നിന്ന് സത്വഗുണത്തിലേക്കു നമ്മെ ഉയർത്തി ജീവിതം പ്രകാശപൂർണ്ണമാക്കി തീർക്കുവാൻ അയ്യപ്പദർശനം നമ്മെ പരിശീലിപ്പിക്കുന്നു.
ഏതൊരു പ്രവൃത്തിയാണോ അഭ്യുദയം അഥവാ ശ്രേയസ്സുണ്ടാക്കുന്നത് അതാണ് ധർമം. അസൂയയും മത്സരബുദ്ധിയും സ്വാർത്ഥതാത്പര്യങ്ങളുമില്ലാതെ സകല ജീവികളുടെയും ഉയർച്ചയും ഉന്നമനവും (ഹിതം) ലക്ഷ്യമാക്കുന്ന പ്രവൃത്തികളാണ് ധർമം.
അപ്പോൾ നല്ല പ്രവൃത്തികളാണ് ധർമം എന്ന് പറയാം.നല്ല പ്രവൃത്തികൾ ഉണ്ടാകണമെങ്കിൽ നല്ല ചിന്തകൾ കൂടിയേ തീരു. ബുദ്ധിയിൽ സത്യം ഉറയ്ക്കുമ്പോൾ ചിന്തകളിൽ നന്മ ഉണ്ടാകുന്നു.സത്യവും ധർമവും മുറുകെ പിടിക്കുന്ന ഒരാൾക്ക് മറ്റുള്ളവരെ ബഹുമാനിക്കുവാനും ആദരിക്കുവാനും സാധിക്കുന്നു. അങ്ങനെയുള്ള ആ ധർമത്തെ രക്ഷിക്കുകയും ആ പാതയിലൂടെ സഞ്ചരിക്കുന്ന ഭക്തരെ അനുഗ്രഹിക്കുകയും ചെയ്യുന്ന ധർമമൂർത്തിയാണ് ധർമ്മശാസ്താവ്.
അയ്യപ്പ ഭാഗവതം പ്രഥമകാണ്ഡത്തിൽ ഇങ്ങനെ പറയുന്നു.
“സത്യവും സ്ഥിരോത്സാഹസത്തയും അദ്ധ്വാനത്തിൻ
കൃത്യശീലവും തമ്മിൽ ആദരവായ്പ്പതും ചേർന്ന്
അന്യരെ സേവിപ്പതും അങ്ങയിൽ രമിപ്പതും
ഈ വിധം ഷഡ് രൂപങ്ങൾ ധർമത്തെ നിനയ്ക്കുമ്പോൾ
ആ മഹാധർമ്മത്തിന്റെ ആവശ്യം കുറയുമോ
ധർമ്മശാസ്താവോ ധർമമൂർത്തമാം മഹാദൈവം!
ധർമ്മത്തെ പാലിച്ചെന്നാൽ ധർമവും പാലിചീടും!!
നിർഗുണ സ്വരൂപിയാം ചിദ്രൂപമെന്നാകിലും
സഗുണാകാരം പൂണ്ട് ശാസ്താവായവതാരം
തിരുരൂപം ധരിച്ചുതേ ധർമ്മരക്ഷക്കായ് നാഥൻ!!
(അയ്യപ്പ ഭാഗവതം പ്രഥമ കാണ്ഡം)
സത്യവും സ്ഥിരോത്സാഹവും ഈശ്വരനെ മുൻനിർത്തി ആ പാദാരവിന്ദങ്ങളിൽ ഉള്ള അർച്ചനയായി ഏതു കർമ്മവും ചെയ്യുവാനുള്ള സമർപ്പണബുദ്ധിയും മറ്റുള്ളവരെ ഈശ്വരതുല്യം കാണുവാനും ബഹുമാനിക്കുവാനും ഉള്ള മാനസികവികാസവും സേവന മനോഭാവവും സർവ്വോപരി അയ്യപ്പ സ്വാമിയിൽ ഉള്ള അചഞ്ചലമായ ഭക്തിയും സമർപ്പണവും ധർമത്തിന്റെ ആറു പാദങ്ങളായി അയ്യപ്പ ഭാഗവതം നമ്മുക്ക് കാട്ടി തരുന്നു. ഈ രീതിയിൽ ധർമ്മാനുഷ്ടാനങ്ങൾ ചെയ്ത് മനഃശുദ്ധി നേടുന്ന ഭക്തന് “തത്വമസി” തത്വം ഭഗവാൻ ഉപദേശിക്കുന്നു.
അയ്യപ്പ കഥകൾ
അയ്യപ്പ കഥകൾ ഭക്തിയിലേക്കുള്ള പാതയാകുന്നു സത്യയുഗത്തിൽ തിരു അവതാരം ചെയ്ത ധർമ്മശാസ്താവ്, പിതാവായ മഹാദേവന്റെ നിർദേശപ്രകാരം, സഹ്യാദ്രി സാനുക്കളുടെ...
പമ്പാമാഹാത്മ്യം
പമ്പാമാഹാത്മ്യം പന്തള രാജാവിന്റെ പൂർവജന്മ രഹസ്യങ്ങൾ പറഞ്ഞു കൊടുത്തതിനു ശേഷം അഗസ്ത്യ മഹർഷി തുടർന്ന് പമ്പാ മാഹാത്മ്യവും, ഭഗവത് പൂജ വിധങ്ങളുമൊക്കെ...
വിശ്വരൂപദർശനം
വിശ്വരൂപദർശനം ആയിരം തലകളും , പലവിധ രസങ്ങൾ പ്രകടമാക്കുന്ന നേത്രാവലികളും, വിസ്തൃതമായ പാദങ്ങളും ഉള്ള ഭഗവാന്റെ വിശ്വരൂപം മഹർലോകം വരേയ്ക്കും നിറഞ്ഞു...
ശരണമന്ത്രമാഹാത്മ്യം
ശരണമന്ത്രമാഹാത്മ്യം മനുഷ്യശരീരത്തിലെ ആറു പടികളാണ് മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാ ചക്രം. മനുഷ്യൻ ലോഭമോഹങ്ങളിൽ...
ചിന്മുദ്രയുടെ തത്വം
ചിന്മുദ്രയുടെ തത്വം പതിനെട്ടു തത്വസോപാനങ്ങൾ കയറി അയ്യപ്പ സന്നിധിയിൽ എത്തി ഭഗവാന്റെ മനോഹര രൂപം ദർശിക്കുന്ന ഭക്തൻ ആനന്ദനിർവൃതിയിൽ ആറാടുന്നു....
ഇരുമുടികെട്ടും നെയ്ത്തേങ്ങയും
ഇരുമുടികെട്ടും നെയ്ത്തേങ്ങയും ഭഗവാനും ഭക്തനും ഒന്നാണെന്ന തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർത്ഥാടനം ആണ് ശബരിമല ദർശനത്തിൽ നിന്നും ഭക്തനിൽ തെളിയുന്നത്....
ശബരിമല ദർശന വിധികൾ
അയ്യപ്പ ഭാഗവതം നവമകാണ്ഡം - ശബരിമല ദർശന വിധികൾ മണ്ഡല വ്രതചര്യയിലൂടെ പഞ്ച മഹായജ്ഞം അനുശാസിക്കപ്പെടുന്നു!! പരമമായ ഭക്തിയോടെ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ...
ശ്രീഭൂതനാഥഗീത
ശ്രീഭൂതനാഥഗീത ശ്രീ ഭൂതനാഥ സ്വാമിയുടെ ജന്മ രഹസ്യവും മഹത്വവും അഗസ്ത്യ മഹർഷിയിൽ നിന്നും അറിഞ്ഞ രാജശേഖര രാജന്റെ മനസ്സ് സമ്മിശ്രവികാരങ്ങളാൽ വിങ്ങി....
ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം!
ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം! ജീവിതത്തെ കുറിച്ച് യാതൊരറിവും ഇല്ലാതെയാണ് നാമോരുത്തരും ഈ ഭൂമിയിൽ ജനിക്കുന്നത്. ജനിക്കുന്നതിന് മുൻപ് നാം...
ഐതീഹ്യവും മാഹാത്മ്യവും
സ്ഥലനാമങ്ങളുടെ ഐതീഹ്യവും മാഹാത്മ്യവും ശങ്കരനാരായണ സുതനായ മണികണ്ഠന്റെ താണ്ഡവം കാണുവാൻ എത്തിച്ചേർന്ന മഹാദേവൻ തന്റെ വാഹനമായ നന്ദികേശ്വരനെ ബന്ധിച്ച...
Get it Now!
1/8 ഡെമി സൈസ്
564 പേജുകൾ – ഹാർഡ് ബൗണ്ട്