പൊന്നമ്പലവും മകരജ്യോതിയും
നമ്മുടെയെല്ലാം ഹൃദയത്തിൽ ചേർന്ന് നിൽക്കുന്ന ഒരു ശരണമന്ത്രമാണ് “പൊന്നമ്പലവാസനേ ശരണമയ്യപ്പ” എന്നുള്ള മന്ത്രം. ശബരിമല ക്ഷേത്രസന്നിധിയിൽ നിന്നും ദൂരെ മാറിയുള്ള വളരെ ഭംഗിയാർന്ന മലമേടാണ് പൊന്നമ്പലമേട്. നിബിഢവനത്തിന്റെ മനോഹാരിത മുഴുവൻ ഏറ്റെടുത്തിരിക്കുന്ന സുന്ദരമായ പ്രദേശം. കാട്ടിലേക്ക് യാത്രയായ മണികണ്ഠകുമാരനെ അനുഗമിക്കുവാനായി ഭൂതഗണങ്ങൾ എത്തിച്ചേർന്നു. വാപരൻ,വീരഭദ്രൻ, കൂപനേത്രൻ തുടങ്ങിയ ഭൂതസഞ്ചയത്തോട് കൂടി കുമാരൻ പമ്പാനദീ തീരത്തു് എത്തിച്ചേർന്നു. കലികാലത്തിൽ മാനവരാശിയുടെ സംരക്ഷകനായി, ലോകഗുരുവായി വർത്തിക്കേണ്ട കുമാരനെ അവിടെഎത്തിച്ചേർന്ന മഹർഷിമാർ നവാക്ഷരീ മന്ത്രം ചൊല്ലി പ്രകീർത്തിച്ചു. പിന്നീട് പമ്പയുടെ പുരോഭാഗത്തുള്ള ഒരു ഗിരി ശൃംഗത്തിൽ ആ മുനിവര്യന്മാർ തങ്ങളുടെ തപശ്ശക്തിയാൽ സ്വർണ്ണം കൊണ്ടൊരാലയം നിർമിച്ചു. ആ ആലയത്തിൽ രത്നസിംഹാസനത്തിൽ ധർമ്മമൂർത്തിയായ ധർമ്മശാസ്താവിനെ അവർ പ്രതിഷ്ഠിച്ചു. പലയിടങ്ങളിലും ധർമ്മച്യുതി നാം ഇന്ന് കാണുന്നു. ദുഷ്പ്രവൃത്തികൾ ചെയ്യുവാൻ മനുഷ്യന് ഒരു മടിയും ഇല്ല. നല്ല പ്രവൃത്തികൾ ഉണ്ടാകണമെങ്കിൽ നല്ല ചിന്തകൾ കൂടിയേ തീരു. ബുദ്ധിയിൽ സത്യം ഉറയ്ക്കുമ്പോൾ ചിന്തകളിൽ നന്മ ഉണ്ടാകുന്നു.സത്യവും ധർമവും മുറുകെ പിടിക്കുന്ന ഒരാൾക്ക് മറ്റുള്ളവരെ ബഹുമാനിക്കുവാനും ആദരിക്കുവാനും സാധിക്കുന്നു. അങ്ങനെയുള്ള ആ ധർമത്തെ രക്ഷിക്കുകയും ആ പാതയിലൂടെ സഞ്ചരിക്കുന്ന ഭക്തരെ അനുഗ്രഹിക്കുകയും ചെയ്യുന്ന ധർമ്മമൂർത്തിയാണ് ധർമ്മശാസ്താവ്. ധർമ്മ ശാസ്താവിന്റെ തത്വങ്ങളും ചരിതങ്ങളും കേൾക്കുകയും മറ്റുള്ളവരെ കേൾപ്പിക്കുകയും നവാക്ഷരീ മന്ത്രം ജപിക്കുകയും ചെയ്യുന്നവർക്ക് കലിയുടെ ബാധയിൽ പെട്ടുപോകാതെ ഇരിക്കാൻ അയ്യപ്പസ്വാമി അനുഗ്രഹിക്കുന്നു. അങ്ങിനെയുള്ള ആ ധർമ്മശാസ്‌താവിനെ മഹർഷീശ്വരന്മാർ പമ്പാനദിയുടെ പുരോഭാഗത്തുള്ള ശൃംഗത്തിൽ സ്വർണ്ണാലയത്തിൽ പ്രതിഷ്ഠ ചെയ്തു. താപസവൃന്ദത്താൽ നിർമ്മിതമായി, ശ്രീ ധർമ്മശാസ്താ പ്രതിഷ്ഠയാൽ പരിലസിതമായ സ്വർണ്ണാലയത്തോടു കൂടിയ ആ പർവ്വതശൃംഗമാണ് “പൊന്നമ്പലമേട്” എന്ന നാമത്തിൽ ഇന്നും പ്രസിദ്ധമായിരിക്കുന്നത്. അവിടെയാണ് മകരസംക്രമ വേളയിൽ മകരനക്ഷത്രം തെളിഞ്ഞു കാണുന്നത്. 41 ഒന്ന് ദിവസത്തെ വ്രതമെടുത്ത് മനസ്സും ശരീരവും ശുദ്ധമാക്കി, നവാക്ഷരീ മന്ത്ര ജപത്തോടു കൂടി ഭക്തിപൂർണ്ണമായ മനസ്സോടുകൂടി അയ്യപ്പസ്വാമിയുടെ തിരുരൂപം ദർശിക്കുവാനായി ശബരിമല സന്നിധാനത്തിൽ എത്തിച്ചേരുന്ന ഭക്തവൃന്ദത്തിന് മകരനക്ഷത്രമായി ഭഗവാന്റെ സാന്നിധ്യം കാണുവാൻ സാധിക്കുന്നു. ആ മകരനക്ഷത്രം ഒരു മാത്ര നേരത്തക്ക് തെളിഞ്ഞു വിളങ്ങുന്നത് ഈ പൊന്നമ്പലത്തിലാണ്. മനുഷ്യർ ജ്വലിപ്പിക്കുന്ന മകരവിളക്കുമായി വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് മകരജ്യോതി. ജീവിതത്തിൽ ഒരിക്കലെങ്കിലും മകരജ്യോതി ദർശനം ഉണ്ടാവാൻ നമ്മെയെല്ലാം അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ.അയ്യപ്പ കഥകൾ
അയ്യപ്പ കഥകൾ ഭക്തിയിലേക്കുള്ള പാതയാകുന്നു സത്യയുഗത്തിൽ തിരു അവതാരം ചെയ്ത ധർമ്മശാസ്താവ്, പിതാവായ മഹാദേവന്റെ നിർദേശപ്രകാരം, സഹ്യാദ്രി സാനുക്കളുടെ...
പമ്പാമാഹാത്മ്യം
പമ്പാമാഹാത്മ്യം പന്തള രാജാവിന്റെ പൂർവജന്മ രഹസ്യങ്ങൾ പറഞ്ഞു കൊടുത്തതിനു ശേഷം അഗസ്ത്യ മഹർഷി തുടർന്ന് പമ്പാ മാഹാത്മ്യവും, ഭഗവത് പൂജ വിധങ്ങളുമൊക്കെ...
വിശ്വരൂപദർശനം
വിശ്വരൂപദർശനം ആയിരം തലകളും , പലവിധ രസങ്ങൾ പ്രകടമാക്കുന്ന നേത്രാവലികളും, വിസ്തൃതമായ പാദങ്ങളും ഉള്ള ഭഗവാന്റെ വിശ്വരൂപം മഹർലോകം വരേയ്ക്കും നിറഞ്ഞു...
ശരണമന്ത്രമാഹാത്മ്യം
ശരണമന്ത്രമാഹാത്മ്യം മനുഷ്യശരീരത്തിലെ ആറു പടികളാണ് മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാ ചക്രം. മനുഷ്യൻ ലോഭമോഹങ്ങളിൽ...
ചിന്മുദ്രയുടെ തത്വം
ചിന്മുദ്രയുടെ തത്വം പതിനെട്ടു തത്വസോപാനങ്ങൾ കയറി അയ്യപ്പ സന്നിധിയിൽ എത്തി ഭഗവാന്റെ മനോഹര രൂപം ദർശിക്കുന്ന ഭക്തൻ ആനന്ദനിർവൃതിയിൽ ആറാടുന്നു....
ഇരുമുടികെട്ടും നെയ്‌ത്തേങ്ങയും
ഇരുമുടികെട്ടും നെയ്‌ത്തേങ്ങയും ഭഗവാനും ഭക്തനും ഒന്നാണെന്ന തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർത്ഥാടനം ആണ് ശബരിമല ദർശനത്തിൽ നിന്നും ഭക്തനിൽ തെളിയുന്നത്....
ശബരിമല ദർശന വിധികൾ
അയ്യപ്പ ഭാഗവതം നവമകാണ്ഡം - ശബരിമല ദർശന വിധികൾ മണ്ഡല വ്രതചര്യയിലൂടെ പഞ്ച മഹായജ്ഞം അനുശാസിക്കപ്പെടുന്നു!! പരമമായ ഭക്തിയോടെ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ...
ശ്രീഭൂതനാഥഗീത
ശ്രീഭൂതനാഥഗീത ശ്രീ ഭൂതനാഥ സ്വാമിയുടെ ജന്മ രഹസ്യവും മഹത്വവും അഗസ്ത്യ മഹർഷിയിൽ നിന്നും അറിഞ്ഞ രാജശേഖര രാജന്റെ മനസ്സ് സമ്മിശ്രവികാരങ്ങളാൽ വിങ്ങി....
ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം!
ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം! ജീവിതത്തെ കുറിച്ച് യാതൊരറിവും ഇല്ലാതെയാണ് നാമോരുത്തരും ഈ ഭൂമിയിൽ ജനിക്കുന്നത്. ജനിക്കുന്നതിന് മുൻപ് നാം...
ഐതീഹ്യവും മാഹാത്മ്യവും
സ്ഥലനാമങ്ങളുടെ ഐതീഹ്യവും മാഹാത്മ്യവും ശങ്കരനാരായണ സുതനായ മണികണ്ഠന്റെ താണ്ഡവം കാണുവാൻ എത്തിച്ചേർന്ന മഹാദേവൻ തന്റെ വാഹനമായ നന്ദികേശ്വരനെ ബന്ധിച്ച...
Get it Now!
1/8 ഡെമി സൈസ്
564 പേജുകൾ – ഹാർഡ് ബൗണ്ട്