ഭഗവദ് നാമകരണം- അയ്യപ്പ സ്വാമിയുടെ പ്രധാനപ്പെട്ട നാല് നാമങ്ങൾ

കലിയുഗവരദനായ അയ്യപ്പസ്വാമിയിൽ ഭക്തിയുണ്ടാവുക എന്നത് തന്നെ മനുഷ്യ ജന്മത്തിന്റെ പരമലാഭം. വളരെ ദുർലഭമായി ലഭിക്കുന്ന മനുഷ്യജന്മത്തിൽ, നിന്തിരുവടിയുടെ കഥകൾ കേൾക്കുകയും, നവാക്ഷരീ മന്ത്രമായ “സ്വാമിയെ ശരണം അയ്യപ്പ” ജപിക്കുകയും ചെയ്യുന്നവർ സംസാരസാഗരത്തെ തരണം ചെയ്യുവാൻ പ്രാപ്‌തരായി തീരുന്നു. അവിടുത്തെ തൃപ്പാദപത്മത്തെ ആശ്രയിച്ച ഭക്തന്,ഒരിക്കലും അധഃപതനം ഉണ്ടാവില്ല.
മനുഷ്യന്റെ ഭൗതികാഭിവൃദ്ധിയുടെയും ആധ്യാത്മിക ഉയർച്ചയുടെയും ഉപാധിയാണ് ധർമം.ധർമം ക്ഷയിക്കുകയും അധർമ്മം പെരുകുകയും ചെയ്യുമ്പോൾ അവതാരങ്ങൾ സംഭവിക്കുന്നു.അങ്ങിനെ അവതാരം എടുക്കുന്ന ഭഗവാൻ, ഭക്തരെ സംരക്ഷിക്കുന്നു, അവർക്ക് ജ്ഞാനപ്രാപ്‌തിയാകുന്ന ഫലത്തെ നൽകുന്നു.
സത്യയുഗത്തിൽ ഉത്തമമായ ഉത്രം നക്ഷത്രത്തിൽ ഹരിഹര പുത്രൻ അവതാരം കൈകൊണ്ടു.ശങ്കരനാരായണ ശക്തികളുടെ സമ്മേളനമായ ആ ഭഗവാനെ, ബ്രഹ്മദേവൻ അസംഖ്യം നാമങ്ങൾ കൊണ്ട് പ്രകീർത്തിച്ചു.അതിൽ ഏറ്റവും പ്രധാനമായ നാല് നാമങ്ങളും അവയുടെ തത്വവും നമ്മൾക്ക് കാണാം.

“ഭൂതങ്ങളില്ലാതുള്ള വേദികള്‍ ബ്രഹ്മാണ്ഡത്തില്‍കാണുകില്ലോരേടത്തും,
ഈയുള്ള ഭൂതങ്ങള്‍ക്ക് ഹേതുവായ് നാഥനായ്‌ മേവുമീ പരബ്രഹ്മം
ശ്രീഭൂതനാഥന്‍ എന്ന നാമത്തില്‍ വാഴ്ത്തീടുന്നു”
പഞ്ചഭൂത നിര്‍മ്മിതമായ സകല ചരാചരവസ്തുക്കളുടേയും ഉള്ളില്‍ വസിക്കുന്ന ചൈതന്യസ്വരൂപമായത് കൊണ്ട് ശ്രീഭൂതനാഥന്‍ എന്ന നാമവും
“ധര്‍മ്മശാസനം നിജ ശ്വാസമായ് കാണും നാഥന്‍
ശ്രീധര്‍മ്മശാസ്താവെന്നും ലോകങ്ങള്‍ വാഴ്ത്തീടുന്നു”
പഞ്ചഭൂത ധാർമിക ജീവിതം നയിക്കുന്നതിന് ഉള്ള പ്രേരകശക്തി ആകയാല്‍ ശ്രീധര്‍മ്മശാസ്താവെന്നും,
“സാരമാം ബ്രഹ്മത്തിന്‍റെ തത്ത്വങ്ങളഖിലവും
പാരമായ് ഗുപ്തം ചെയ്ത ദേവദേവനാകയാല്‍
സാരമാം പരായഗുപ്താഖ്യയാ ഭഗവാനെ
ശ്രീ മഹാ വിരിഞ്ചനും വിളിച്ചനാതിമോദം”
ബ്രഹ്മനിഷ്ഠയിലൂടെ പരമമായ ആത്മതത്വം പ്രകാശിപ്പിക്കുന്നതു കൊണ്ട് പരായഗുപ്തനെന്നും
“സത്യപാലനം ചെയ്ത് ധര്‍മ്മത്തിന്‍ പൊരുളാകും
നിത്യനാം ശാസ്താവിനെ താതനായ് നിനയ്ക്കുന്ന
മര്‍ത്ത്യരോ ദേവന്മാരോ മറ്റുള്ള ജീവന്മാരോ
നിത്യരായ് ആര്യന്മാരായ് അറിയുമീ ലോകങ്ങളില്‍
ആര്യരാ൦ ഈയുള്ളോര്‍ക്ക് താതനാകയാലെന്നും
ശ്രീആര്യതാതാനെന്നുള്ള സ൦ജ്ഞയും നാഥനുണ്ടായി”
സത്യധര്‍മ്മാദികള്‍ പാലിച്ച് ജീവിതം നയിക്കുന്ന ശ്രേഷ്ഠ മനസ്സുകളുടെ സംരക്ഷകന്‍ ആയതുകൊണ്ട് ആര്യതാതന്‍ എന്നുo ഉള്ള നാമങ്ങൾ ഭഗവാനുണ്ടായി.
അയ്യപ്പ കഥകൾ

അയ്യപ്പ കഥകൾ

അയ്യപ്പ കഥകൾ ഭക്തിയിലേക്കുള്ള പാതയാകുന്നു സത്യയുഗത്തിൽ തിരു അവതാരം ചെയ്ത ധർമ്മശാസ്താവ്, പിതാവായ മഹാദേവന്റെ നിർദേശപ്രകാരം, സഹ്യാദ്രി സാനുക്കളുടെ...

read more
പമ്പാമാഹാത്മ്യം

പമ്പാമാഹാത്മ്യം

പമ്പാമാഹാത്മ്യം പന്തള രാജാവിന്റെ പൂർവജന്മ രഹസ്യങ്ങൾ പറഞ്ഞു കൊടുത്തതിനു ശേഷം അഗസ്ത്യ മഹർഷി തുടർന്ന് പമ്പാ മാഹാത്മ്യവും, ഭഗവത് പൂജ വിധങ്ങളുമൊക്കെ...

read more
വിശ്വരൂപദർശനം

വിശ്വരൂപദർശനം

വിശ്വരൂപദർശനം ആയിരം തലകളും , പലവിധ രസങ്ങൾ പ്രകടമാക്കുന്ന നേത്രാവലികളും, വിസ്തൃതമായ പാദങ്ങളും ഉള്ള ഭഗവാന്റെ വിശ്വരൂപം മഹർലോകം വരേയ്ക്കും നിറഞ്ഞു...

read more
ശരണമന്ത്രമാഹാത്മ്യം

ശരണമന്ത്രമാഹാത്മ്യം

ശരണമന്ത്രമാഹാത്മ്യം മനുഷ്യശരീരത്തിലെ ആറു പടികളാണ് മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാ ചക്രം. മനുഷ്യൻ ലോഭമോഹങ്ങളിൽ...

read more
ചിന്മുദ്രയുടെ തത്വം

ചിന്മുദ്രയുടെ തത്വം

ചിന്മുദ്രയുടെ തത്വം പതിനെട്ടു തത്വസോപാനങ്ങൾ കയറി അയ്യപ്പ സന്നിധിയിൽ എത്തി ഭഗവാന്റെ മനോഹര രൂപം ദർശിക്കുന്ന ഭക്തൻ ആനന്ദനിർവൃതിയിൽ ആറാടുന്നു....

read more
ഇരുമുടികെട്ടും നെയ്‌ത്തേങ്ങയും

ഇരുമുടികെട്ടും നെയ്‌ത്തേങ്ങയും

ഇരുമുടികെട്ടും നെയ്‌ത്തേങ്ങയും ഭഗവാനും ഭക്തനും ഒന്നാണെന്ന തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർത്ഥാടനം ആണ് ശബരിമല ദർശനത്തിൽ നിന്നും ഭക്തനിൽ തെളിയുന്നത്....

read more
ശബരിമല ദർശന വിധികൾ

ശബരിമല ദർശന വിധികൾ

അയ്യപ്പ ഭാഗവതം നവമകാണ്ഡം - ശബരിമല ദർശന വിധികൾ മണ്ഡല വ്രതചര്യയിലൂടെ പഞ്ച മഹായജ്ഞം അനുശാസിക്കപ്പെടുന്നു!! പരമമായ ഭക്തിയോടെ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ...

read more
ശ്രീഭൂതനാഥഗീത

ശ്രീഭൂതനാഥഗീത

ശ്രീഭൂതനാഥഗീത ശ്രീ ഭൂതനാഥ സ്വാമിയുടെ ജന്മ രഹസ്യവും മഹത്വവും അഗസ്ത്യ മഹർഷിയിൽ നിന്നും അറിഞ്ഞ രാജശേഖര രാജന്റെ മനസ്സ് സമ്മിശ്രവികാരങ്ങളാൽ വിങ്ങി....

read more
ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം!

ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം!

ശ്രീമദ് അയ്യപ്പ ഭാഗവതത്തിന്റെ മഹത് സന്ദേശം! ജീവിതത്തെ കുറിച്ച് യാതൊരറിവും ഇല്ലാതെയാണ് നാമോരുത്തരും ഈ ഭൂമിയിൽ ജനിക്കുന്നത്. ജനിക്കുന്നതിന് മുൻപ് നാം...

read more
ഐതീഹ്യവും മാഹാത്മ്യവും

ഐതീഹ്യവും മാഹാത്മ്യവും

സ്ഥലനാമങ്ങളുടെ ഐതീഹ്യവും മാഹാത്മ്യവും ശങ്കരനാരായണ സുതനായ മണികണ്ഠന്റെ താണ്ഡവം കാണുവാൻ എത്തിച്ചേർന്ന മഹാദേവൻ തന്റെ വാഹനമായ നന്ദികേശ്വരനെ ബന്ധിച്ച...

read more

Get it Now!

1/8 ഡെമി സൈസ്

564 പേജുകൾ – ഹാർഡ് ബൗണ്ട്