ശ്രീമദ് അയ്യപ്പഭാഗവതം

ശബരിഗിരീശ്വരനായ അയ്യപ്പസ്വാമിയുടെ അപദാനങ്ങളും തത്വങ്ങളും ഏറ്റവും ലളിതമായും സുദീര്‍ഘമായും ശ്രേയസ്കരമായും പ്രതിപാദിച്ചിട്ടുള്ള ഉത്തമ ഗ്രന്ഥമാണ് ശ്രീമദ് അയ്യപ്പഭാഗവതം. 14 കാണ്ഡങ്ങളില്‍ ആയി 14000 വരികളില്‍ ശുദ്ധമലയാളത്തില്‍ കിളിപ്പാട്ട് രൂപത്തില്‍ ആണ് ഈ ഗ്രന്ഥം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സത്യസന്ധമായി പിന്തുടരുന്ന ഭക്തരെ യഥാര്‍ത്ഥ അയ്യപ്പ ദര്‍ശനത്തിലേക്ക് ശ്രീമദ് അയ്യപ്പ ഭാഗവതം എത്തിക്കുന്നു.

ഓം സ്വാമിയേ ശരണം അയ്യപ്പാ!

മണ്ഡല മഹോത്സവം – 41 ദിവസം നീണ്ടു നിൽക്കുന്ന ശ്രീമദ് അയ്യപ്പ ഭാഗവത പാരായണക്രമം

ഭക്തന്മാരുടെ മാനസങ്ങളിൽ ആനന്ദമൂർത്തിയായ അയ്യപ്പ സ്വാമി വസിക്കുന്നു. അനേക ജന്മ സുകൃതം കൊണ്ടാണ് ഈശ്വര ഭക്തി നമ്മുടെ മനസ്സിൽ നിറയുന്നത്. ഭക്തിയോടെ തന്നെ ഭജിക്കുന്നവർക്ക്‌ ഭഗവാൻ എല്ലാവിധ ഐശ്വര്യങ്ങളും നൽകുന്നു. ശരണമന്ത്ര ഘോഷവും ഭഗവദ് കഥാ ശ്രവണവും മണ്ഡലകാലത്തെ കൂടുതൽ ഭക്തി സാന്ദ്രമാക്കുന്നു. കലിയുഗപൊരുളായ അയ്യപ്പ സ്വാമിയുടെ തത്ത്വങ്ങളും ചരിതങ്ങളുമടങ്ങിയ ശ്രീമദ് അയ്യപ്പ ഭാഗവതം വൃശ്ചികം 1 മുതൽ തുടങ്ങി, മണ്ഡലകാലം മുഴുവൻ പാരായണം ചെയ്ത് 41 ദിവസം സമർപ്പിക്കുക എന്നൊരു അനുഷ്ഠാന പദ്ധതിയാണ് നമ്മളിവിടെ സങ്കല്പം ചെയ്യുന്നത്. ഈയൊരു സങ്കല്പം എല്ലാ ഭക്ത ജനങ്ങളിലേക്കും എത്തിക്കണമെന്ന് ഓരോ ധന്യാത്മാക്കളോടും വിനീതമായി പ്രാർത്ഥിക്കുന്നു.

ഓം സ്വാമിയേ ശരണമയ്യപ്പാ!

ത്രൈയ്യക്ഷര ചൈതന്യ

കോട്ടയം,വാകത്താനം, മണികണ്ഠപുരം മിഥിലാവാര്യത്ത്‌ എസ്. ഗോവിന്ദവാര്യർ നീണ്ട തപശ്ചര്യയിലൂടെ അയ്യപ്പദാസനായി മാറി, ത്രൈയ്യക്ഷര ചൈതന്യ എന്ന അയ്യപ്പ സേവക നാമം ശബരിമല ദിവ്യ ശ്രീകോവിലിൽ നിന്നും സ്വീകരിച്ചാണ് 1164 (1989) കർക്കിടക മാസത്തിൽ ശബരിമല സന്നിധാനത്തിൽ വച്ച് അയ്യപ്പഭാഗവത രചനയ്ക്ക് തുടക്കം കുറിച്ചത്. ഒരു വർഷം കൊണ്ട് ഗ്രന്ഥരചന പൂർത്തിയാക്കിയ അദ്ദേഹം ശബരിമല സന്നിധാനത്തിൽ എത്തി, ആ ദിവ്യ സന്നിധിയിൽ ഗ്രന്ഥം മുഴുവനും പാരായണം ചെയ്ത്, ശബരിഗിരീശ്വരന്റെ തിരുസവിധത്തിൽ സമർപ്പണം ചെയ്തു.

ലേഖനങ്ങൾ

അയ്യപ്പ കഥകൾ

അയ്യപ്പ കഥകൾ

അയ്യപ്പ കഥകൾ ഭക്തിയിലേക്കുള്ള പാതയാകുന്നു സത്യയുഗത്തിൽ തിരു അവതാരം ചെയ്ത ധർമ്മശാസ്താവ്, പിതാവായ മഹാദേവന്റെ നിർദേശപ്രകാരം, സഹ്യാദ്രി സാനുക്കളുടെ താഴ്വരയിൽ പമ്പാനദീ തീരത്തു് ആരോമൽ പൈതലായി ആവിർഭവിച്ചതും, പരമശിവ ഭക്തനായിരുന്ന പന്തള രാജന് ആ പൈതലിനെ ലഭിച്ചതും, മണികണ്ഠൻ...

read more
പമ്പാമാഹാത്മ്യം

പമ്പാമാഹാത്മ്യം

പമ്പാമാഹാത്മ്യം പന്തള രാജാവിന്റെ പൂർവജന്മ രഹസ്യങ്ങൾ പറഞ്ഞു കൊടുത്തതിനു ശേഷം അഗസ്ത്യ മഹർഷി തുടർന്ന് പമ്പാ മാഹാത്മ്യവും, ഭഗവത് പൂജ വിധങ്ങളുമൊക്കെ രാജാവിനോട് അരുളി ചെയ്തു.ശബരിമലയുടെ താഴ്വാരങ്ങളിലൂടെ ഒഴുകുന്ന പമ്പാനദി രാമായണകാലം മുതൽക്കു തന്നെ പരിപാവനതയുടെ പ്രതീകമായി...

read more
വിശ്വരൂപദർശനം

വിശ്വരൂപദർശനം

വിശ്വരൂപദർശനം ആയിരം തലകളും , പലവിധ രസങ്ങൾ പ്രകടമാക്കുന്ന നേത്രാവലികളും, വിസ്തൃതമായ പാദങ്ങളും ഉള്ള ഭഗവാന്റെ വിശ്വരൂപം മഹർലോകം വരേയ്ക്കും നിറഞ്ഞു നിന്നു. ഭഗവാന്റെ തിരുമുഖം സ്വർഗ്ഗലോകവും ഹൃദയം ഭുവർലോകവും തിരുവയർ ഭൂലോകവും ആയി വിളങ്ങി. കണ്ണുകൾ ആദിത്യചന്ദ്രന്മാരും അഗ്നിയും...

read more

Facebook Posts

This message is only visible to admins.
Problem displaying Facebook posts.
Click to show error
Error: Server configuration issue

ഉടൻ കരസ്ഥമാക്കു

1/8 ഡെമി സൈസ്

564 പേജുകൾ – ഹാർഡ് ബൗണ്ട്